പെരുമഴ ശമിക്കാന്‍ തവളദമ്പതികളെ വേര്‍പ്പെടുത്തി!
ഭോപ്പാലില്‍ കടുത്ത വേനല്‍ ബാധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് മഴ പെയ്യുന്നതിനായി ആഘോഷമായി തവളകളെ കല്യാണം കഴിപ്പിച്ചത്.
ജൂലൈ 19-ന് നടന്ന തവളക്കല്യാണത്തിന്റെ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.
ഏതായാലും ജൂലൈക്ക് ശേഷം ഭോപ്പാല്‍ കനത്ത മഴയില്‍ വലയുകയാണ്. റെക്കോര്‍ഡ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
നര്‍മ്മദ നദി കരകവിഞ്ഞൊഴുകി. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.
മഴ ശമിക്കാതായതോടെ കല്യാണം കഴിപ്പിച്ച തവളകളുടെ ബന്ധം വേര്‍പ്പെടുത്തിയിരിക്കുകയാണ് ഗ്രാമീണര്‍.
രണ്ട് തവളകളുടെ വിവാഹം നടത്തിയാല്‍ വേനല്‍ അകന്ന് മഴ വരുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. എന്നാല്‍ മഴ ശമിക്കാതായതോടെ തവള ദമ്പതികളെ വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha