മുരളി നീറ്റ് പാസ്സായത് 61-ാം വയസില്‍, ഇനി ലക്ഷ്യം മെഡിസിന്!

റിട്ടയര്‍മെന്റിനു ശേഷം എന്താണ് ചെയ്യേണ്ടത് എന്നൊരു ചോദ്യമേ മുരളീധരന് മുന്നിലുണ്ടായിരുന്നില്ല. കാരണം റിട്ടയര്‍മെന്റ് എത്താന്‍ കാത്തിരിക്കുക ആയിരുന്നല്ലോ മുരളീധരന്‍. കാരണം എന്നാലല്ലേ അയാള്‍ക്ക് പറിക്കാന്‍ പറ്റൂ, അതും മെഡിസിന്. വയനാട്ടിലെ വീട്ടിലിരുന്ന് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തയ്യാറെടുപ്പുകള്‍ നടത്തി. പരീക്ഷ എഴുതി വിജയിക്കുകയും ചെയ്തു. പക്ഷേ അത്ര എളുപ്പമായിരുന്നില്ല മുരളീധരന്റെ പരീക്ഷ എഴുത്തും യോഗ്യത നേടലും.
മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതാന്‍ ശ്രമിച്ച മുരളീധരനെ പ്രായപരിധി കഴിഞ്ഞെന്നു പറഞ്ഞു ആദ്യം കോടതി തടഞ്ഞു. അനുകൂല വിധി വന്നതിനെത്തുടര്‍ന്ന് വീണ്ടും എത്തിയപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഹാളിലേക്കു പ്രവേശനമില്ല എന്നായി സെക്യൂരിറ്റി ജീവനക്കാരന്‍. 25 വയസ്സിനു മുകളിലുള്ളവര്‍ക്കും നീറ്റ് പരീക്ഷ എഴുതാമെന്ന് 2018-ല്‍ സുപ്രീംകോടതി വിധിയുണ്ടായിരുന്നു. അതനുസരിച്ച് മുരളീധരനും പരീക്ഷയെഴുതിയെങ്കിലും ഡല്‍ഹി ഹൈക്കോടതി ഇടപെട്ട് ഫലം തടഞ്ഞു. 2019-ല്‍ സുപ്രീം കോടതിയുടെ താല്‍ക്കാലിക വിധിയെത്തുടര്‍ന്നാണ് വീണ്ടും പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്യുകയായിരുന്നു.
വെറ്ററിനറി സയന്‍സിന് പൂക്കോട്, മണ്ണുത്തി കോളജുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നീറ്റ് ഫലം വന്നപ്പോള്‍ എംബിബിഎസ് പ്രവേശനത്തിനു യോഗ്യത നേടാനായില്ലെങ്കിലും പിന്നീട് കട്ടോഫ് മാര്‍ക്ക് കുറച്ചപ്പോള്‍ ബിഡിഎസ്, ബിഎച്ച്എംസ് തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനം തേടാനുള്ള അര്‍ഹത ലഭിച്ചു.
രാജ്യത്തെയോ വിദേശത്തെയോ ഏതെങ്കില്‍ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി ആ അറിവ് പൊതുജന നന്മയ്‌ക്കോ ഗവേഷണത്തിനോ ഉപയോഗിക്കണമെന്നാണ് മുരളീധരന്റെ ആഗ്രഹം. പഠിക്കാനുള്ള മുരളീധരന്റെ ആഗ്രഹത്തിന് കട്ടസപ്പോര്‍ട്ടുമായി ഭാര്യ ശ്രീലതയും മകന്‍ അവിനാഷ് മുരളിയും ഒപ്പമുണ്ട്.
https://www.facebook.com/Malayalivartha