'സേവ് ദ് ട്രീസ്' എന്ന് സിദ്ധാന്തമുണ്ടെന്ന് അറിയാതെ തൈകള്‍ തിന്ന ആടുകളെ പോലീസ് പിടികൂടി കൊണ്ടുപോയി!
തെലുങ്കാനയിലെ കരീംനഗറിലെ ഹുസുറാബാദ് ടൗണില്‍ ചിലര്‍ രണ്ട് ആടുകളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. 'സേവ് ദ് ട്രീസ്' എന്ന പേരിലുള്ള ഒരു സംഘടന നട്ട വൃക്ഷത്തൈകള്‍ തിന്നതിന്റെ പേരിലാണ് അതിന്റെ പ്രവര്‍ത്തകര്‍ ആടുകളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
സംഭവം അറിഞ്ഞെത്തിയ ഉടമ 1,000 രൂപ പിഴയായി നല്‍കിയതിന് ശേഷമാണ് ആടുകളെ സ്റ്റേഷനില്‍ നിന്നും വിട്ടത്. 'സേവ് ദ് ട്രീസ്' എന്ന പേരിലുള്ള ഒരു സംഘടന നട്ട 150ഓളം വൃക്ഷത്തൈകളാണ് രണ്ട് ആടുകള്‍ തിന്നത്.
തങ്ങള്‍ ആടിനെ അറസ്റ്റ് ചെയ്തതല്ലെന്നും മൃഗങ്ങളെ അറസ്റ്റ് ചെയ്യുവാനും ശിക്ഷിക്കുവാനും ഇന്ത്യന്‍ പീനല്‍ കോഡില്‍ ഒരു വകുപ്പും ഇല്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥരുടെ വാദം.
ആടുകളുടെ മേല്‍ എപ്പോഴും ശ്രദ്ധയുണ്ടായിരിക്കണമെന്നും ആടുകള്‍ കാരണം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുവാന് പാടില്ലെന്നും ഉടമയ്ക്ക് താക്കീത് നല്‍കിയതിന് ശേഷമാണ് പോലീസുകാര്‍ ആടുകളെ തിരികെ നല്‍കിയത്.
https://www.facebook.com/Malayalivartha