ഇഷാനെ കാണാതെ കിടപ്പിലായിപ്പോയി ഈ അമ്മ!

വളര്‍ത്തു നായയെ കാണാതായതിന്റെ ദുഖം സഹിക്കാനാവാതെ 71 വയസ്സുള്ള വീട്ടമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ കൂടി കിടപ്പിലായി. മൂന്ന് ദിവസത്തിനു മുമ്പാണ് ഇഷാന്‍ എന്ന് പേരുള്ള, ഒരു വയസുള്ള കറുത്ത പഗ് ഇനത്തില്‍പെട്ട നായയെ കാണാതായത്. കുളനടയിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നായയെ കാണാതാകുന്നത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്.
സ്വന്തം മകനെ പോലെ ലാളിച്ചാണ് രത്നമ്മയും മകള്‍ അഞ്ജുവും വളത്തിയിരുന്നത്. ഇവര്‍ പുറത്ത് പോകുമ്പോള്‍ ഉടുപ്പ് ഇടീച്ച് നായയെയും ഒപ്പം കൂട്ടുമായിരുന്നു. പത്രപരസ്യം നല്‍കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ യാതൊരു വിവരവും ലഭ്യമായില്ല. 12500 രൂപയ്ക്ക് കോട്ടയത്ത് നിന്നാണ് ഇഷാനെ ഇവര്‍ വാങ്ങുന്നത്. പിന്നീട് അവന്‍ വീട്ടിലെ ഒരു അംഗത്തെ പോലെയായി.
അമ്മയ്ക്ക് ശീരികമായോ മാനസികമായോ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഇഷാന്‍ കാര്യം തിരിച്ചറിഞ്ഞ് തൊട്ടുരുമി ഇരിക്കും.-അഞ്ജു പറഞ്ഞു.
മുറ്റത്ത് നിര്‍ത്തി കുളിമുറിയില്‍ കയറി ഇറങ്ങിയപ്പോഴേക്കും നായയെ കാണാനില്ല. വഴിയില്‍ ഇറങ്ങിയാലും ഉടന്‍ ചാടി വീട്ടില്‍ കയറുകയാണ് പതിവ്. ആരെങ്കിലും എടുത്ത് കൊണ്ടു പോകാതെ ഇങ്ങനെ ഉണ്ടാകില്ല.- വീട്ടുകാര്‍ പറഞ്ഞു.
കിടപ്പിലായ രത്നമ്മയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ നായയുടെ സാന്നിധ്യം അനിവാര്യമാണെന്ന് അഞ്ജു പറയുന്നു.
https://www.facebook.com/Malayalivartha