റോഡരുകില്‍ മാലിന്യം വലിച്ചെറിഞ്ഞയാളെക്കൊണ്ട് നാട്ടുകാര്‍ അത് തിരികെ എടുപ്പിച്ചു!

തിരുവല്ല പെരിങ്ങര പൊടിയാടി കൃഷ്ണപാദം റോഡില്‍ വെട്ടത്തില്‍പ്പടിക്ക് സമീപം മണിപ്പുഴ ദേവീക്ഷേത്രം ദേവസ്വം വക ഭൂമിയുടെ എതിര്‍വശത്തുള്ള പുരയിടത്തില്‍ മാലിന്യ നിക്ഷേപം നടത്തിയ മധ്യവയസ്‌കന് നാട്ടുകാര്‍ എട്ടിന്റെ പണി തന്നെ കൊടുത്തു!
സ്‌കൂട്ടറിലെത്തിയ ഇയാള്‍, മൂന്നു കവറിലാക്കി കൊണ്ടുവന്ന മാലിന്യം റോഡരുകിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
എന്നാല്‍ പരിസരവാസിയായ ഒരു യുവാവ് ഇതു കണ്ട് ഇയാളെ തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ചുറ്റുംകൂടിയതോടെ ഇയാള്‍ ആകെ നാറുകയും ചെയ്തു.
പൊടിയാടി സ്വദേശിയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ സമീപ വാസികളുടെ പിടിയില്‍പെട്ടത്.
തുടര്‍ന്ന് ഇനി മേലില്‍ ഈ പരിപാടി ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് വാങ്ങിയതിനു ശേഷം എത്തിയ സ്‌കൂട്ടറില്‍ തന്നെ ഇയാളെ മടക്കി അയയ്ക്കുകയായിരുന്നു. ഇയാളെക്കൊണ്ട് മാലിന്യം തിരികെ എടുപ്പിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
https://www.facebook.com/Malayalivartha