ലക്ഷപ്രഭു പട്ടത്തിലേക്ക് നടന്നു കയറി!

പുരാവസ്തുക്കള്‍ അന്വേഷിച്ച് നടക്കുകയായിരുന്നു ഇംഗ്ലണ്ടിലെ ഡോണ്‍ ക്രൗലിയുടെ പ്രധാന ഹോബി. കൈയില്‍ സദാസമയവും ഒരു മെറ്റല്‍ ഡിറ്റക്ടറും ഉണ്ടാവും.
വളരെ യാദൃശ്ചികമായി അയാള്‍ സുഫ്‌ഫോളിലെ ഒരു കര്‍ഷകന്റെ വയലിലെത്തി. മെറ്റല്‍ ഡിറ്റക്ടറുമായി വയലിലൂടെ നടക്കുന്നതിനിടെ ചില അപൂര്‍വ്വ നാണയങ്ങള്‍ ഡോണിന്റെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 81 പെന്നികളും 18 കട്ട് ഹാഫ് പെന്നികളുമാണ് (ബ്രിട്ടീഷ് വെങ്കല നാണയം) ലഭിച്ചത്.
AD 999-ലെ നാണയങ്ങളാണിതെന്നാണ് നിഗമനം. നാണയങ്ങളെല്ലാം ലേലത്തില്‍ വയ്ക്കാനാണ് ഡോണ്‍ ക്രൗലിയുടെ തീരുമാനം.
ലേലത്തിലൂടെ 60,000 ഡോളര്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 42 ലക്ഷം രൂപ. ഡിസംബര്‍ നാല്, അഞ്ച് തീയതികളിലാണ് ലേലം നടക്കുക.
അപ്രതീക്ഷിതമായി വന്‍തുക കൈയില്‍ വരുന്നതിന്റെ അമ്പരപ്പിലാണ് ഡോണ്‍.
https://www.facebook.com/Malayalivartha