Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

അനാഥാലയത്തില്‍ നിന്നും ഇറ്റാലിയന്‍ ദമ്പതികള്‍ ദത്തെടുത്തു; ഒരിക്കല്‍ അമ്മയെ തേടി കേരളത്തില്‍ എത്തി നിരാശയോടെ മടങ്ങി, പക്ഷേ ഇത്തവണ അമ്മയാരെന്ന് അറിഞ്ഞു!

04 NOVEMBER 2019 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടി ഒടുവില്‍, മൂന്നരപതിറ്റാണ്ട് മുന്‍പ് കോഴിക്കോട്ടുള്ള അനാഥ മന്ദിരത്തില്‍ തന്നെ ഏല്‍പ്പിച്ച് എങ്ങോട്ടോ പോയ അമ്മയെ കണ്ടെത്തി. ഒന്‍പതു വര്‍ഷം മുന്‍പാണ് ആദ്യമായി തന്റെ അമ്മയെത്തേടി ഭര്‍ത്താവിനൊപ്പം നവ്യ കേരളത്തിലെത്തിയത്. എന്നാല്‍ അന്ന് നിരാശയോടെ മടങ്ങി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ തുടക്കമിട്ട അന്വേഷണമാണ് ഇപ്പോള്‍ അമ്മയിലേക്കുള്ള വഴി തുറന്നത്.

ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ റിജേഷ് പ്രമോദും ഈ അന്വേഷണത്തില്‍ നവ്യയ്‌ക്കൊപ്പം നിന്നു. 1984 മാര്‍ച്ച് 31-ന് കോഴിക്കോട്ടുള്ള ഒരു അനാഥമന്ദിരത്തിലാണ് നവ്യ പിറന്നത്. കുട്ടിയെ അവിടെ ഏല്‍പിച്ച് അമ്മ മടങ്ങി. ഇതേ സ്ഥാപനത്തിനു കീഴിലുള്ള വയനാട്ടിലെ അനാഥമന്ദിരത്തിലാണു രണ്ടു വയസ്സുവരെ നവ്യ വളര്‍ന്നത്. അവിടെ വച്ച് ഇറ്റാലിയന്‍ ദമ്പതികളായ സില്‍വാനോ ഡൊറിഗാട്ടിയും തിസിയാനയും ദത്തെടുത്തതോടെ നവ്യ ഇറ്റാലിയന്‍ പൗരയായി.

തനിക്കെന്താണു മാതാപിതാക്കളുടെ നിറം കിട്ടാത്തതെന്നു ചോദിച്ച ഒന്‍പതു വയസ്സുകാരിയോടു ഇറ്റാലിയന്‍ ദമ്പതികള്‍ തന്നെയാണ് ഈ ദത്തെടുക്കലിന്റെ കഥ പറഞ്ഞത്. നവ്യയുടെ സുഖവിവരങ്ങള്‍ തിരക്കി വയനാട്ടിലെ അനാഥമന്ദിരത്തില്‍ നിന്നു ഇറ്റലിയിലേക്കു കത്തുകളെത്താറുണ്ടായിരുന്നു. ആ കത്തുകളുടെ പിന്നാലെ നടത്തിയ അന്വേഷണമാണ് 9 വര്‍ഷം മുന്‍പ് നവ്യയെ വയനാട്ടിലെത്തിച്ചത്.

പക്ഷേ, തന്റെ അമ്മയുടെയും മുത്തശ്ശിയുടെയും പേരുകളും ജനനത്തീയതിയും മാത്രമാണു നവ്യയ്ക്കു ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അനാഥമന്ദിരം നടത്തിപ്പുകാര്‍ക്കും പരിമിതികളുണ്ടായിരുന്നു.

ഈ വര്‍ഷം ജൂലൈയിലാണ്, വിവാഹിതയായി ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ഇറ്റലിയിലെ ട്രന്റോ നഗരത്തില്‍ താമസിക്കുന്ന നവ്യ സമൂഹമാധ്യമങ്ങളിലൂടെ അമ്മയ്ക്കായുള്ള അന്വേഷണം വീണ്ടും ആരംഭിച്ചത്. തന്നെക്കുറിച്ചുളള കുറിപ്പും ചെറുപ്പം മുതലുള്ള ചിത്രങ്ങളും ചേര്‍ത്തു തയാറാക്കിയ ലഘുവിഡിയോ മലയാളികള്‍ അംഗങ്ങളായ ഫെയ്‌സ്ബുക് ഗ്രൂപ്പുകളിലെല്ലാം പോസ്റ്റു ചെയ്തു.

 

ഇതു ശ്രദ്ധയില്‍പെട്ട റിജേഷ് നവ്യയെ സഹായിക്കിനിറങ്ങുകയായിരുന്നു. കോഴിക്കോട്ട് അനാഥമന്ദിരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് നവ്യയുടെ അമ്മയെ റിജേഷ് കണ്ടെത്തിയത്. ഇവര്‍ക്ക് നവ്യയുമായി സംസാരിക്കാനുള്ള അവസരമൊരുക്കി.

ഇപ്പോള്‍ വയനാട്ടില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം താമസിക്കുകയാണ് നവ്യയുടെ അമ്മ. ഫോണിലാണ് നവ്യ അമ്മയെ ബന്ധപ്പെട്ടത്. അമ്മയുടെ ജീവിതത്തില്‍ താെനാരു പ്രശ്‌നമാകില്ലെന്നും ഈ മകള്‍ ഉറപ്പു നല്‍കി. അമ്മ ഇപ്പോള്‍ മോശം അവസ്ഥയിലാണെങ്കില്‍ സഹായിക്കാനും, പറ്റുമെങ്കില്‍ ഇറ്റലിയിലേക്കു കൊണ്ടുപോകാനുമാണ് താന്‍ ആഗ്രഹിച്ചതെന്നു നവ്യ പറയുന്നു. ' എന്നാല്‍ വിവാഹത്തിനു മുന്‍പ് ഇങ്ങനെയൊരു മകള്‍ ഉണ്ടെന്നു പുറത്തറിയുന്നതാകും ഇപ്പോള്‍ അമ്മയ്ക്ക് ഏറ്റവും വലിയ ബുദ്ധിമുട്ടാവുക. ആ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു എന്നു പറഞ്ഞുനിര്‍ത്തി നവ്യ.

എങ്കിലും അധികം വൈകാതെ താന്‍ കേരളത്തിലേക്കു വരുമെന്നു പറഞ്ഞ നവ്യ വരവിന്റെ ഉദ്ദേശ്യവും വെളിപ്പെടുത്തുന്നു. അമ്മയെ കാണാനല്ല, അമ്മയെത്തേടിയുള്ള യാത്രയില്‍ തന്നെ സഹായിച്ചവരെ കാണാനാണ് എത്തുന്നതെന്നും നവ്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (3 minutes ago)

കശ്മീർ പോലീസിന്റെ ഏജൻസി  (11 minutes ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (20 minutes ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (24 minutes ago)

മന്ത്രിയും കുടുങ്ങും  (34 minutes ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (41 minutes ago)

തീപിടുത്തം  (55 minutes ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (1 hour ago)

തലപ്പത്തുണ്ടായിരുന്നവർ  (1 hour ago)

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി ഇന്ന് അവസാനിക്കും  (1 hour ago)

ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള...  (1 hour ago)

ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ  (1 hour ago)

പൂജാ ബമ്പര്‍ നറുക്കെടുപ്പ്‌ 22-ന്‌  (10 hours ago)

നിയമസഭ അംഗീകരിക്കുന്ന ബില്ലുകൾ ഗവർണർ തടഞ്ഞുവെക്കരുതെന്ന സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളെ അംഗീകരിക്കുന്നത് - എ കെ പി സി ടി എ  (10 hours ago)

നാലുവയസ്സുകാരനെ തീർത്ത് അമ്മ ജീവനൊടുക്കി;  (11 hours ago)

Malayali Vartha Recommends