100 വര്‍ഷം നയാഗ്രാ വെള്ളച്ചാട്ടത്തിലെ പാറയില്‍ കുടുങ്ങിക്കിടന്ന ബോട്ടിന് അതിന്റെ ശതാബ്ദി ആഘോഷിക്കാനൊരുങ്ങവേ ചെറു സ്ഥാനചലനം!

നൂറുവര്‍ഷം നയാഗ്രാ വെള്ളച്ചാട്ടത്തില്‍ തറഞ്ഞുകിടന്നതിന്റെ വാര്‍ഷികാഘോഷം നടത്താനിരിക്കെ പാറയില്‍ കുടുങ്ങിയ ബോട്ടിനെ കാറ്റും മഴയും വീണ്ടും ഒഴുക്കിക്കൊണ്ടുപോയി. 1918-ല്‍ ടഗ്ബോട്ടില്‍ നിന്നും വേര്‍പെട്ട അയണ്‍ സ്‌കോ എന്ന ബോട്ടിനാണ് അനക്കം തട്ടിയത്. ഒരു നൂറ്റാണ്ട് കാലത്തോളം പാറയില്‍ തടഞ്ഞു കിടന്ന ശേഷം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും ഓളത്തിലുമായിരുന്നു അനക്കം തട്ടിയത്.
നയാഗ്രാ പാര്‍ക്ക് കമ്മീഷന്‍ സംഭവത്തിന്റെ വീഡിയോ വെള്ളിയാഴ്ച പുറത്തു വിട്ടിരുന്നു. മോശമായ കാലാവസ്ഥയില്‍ ശക്തമായ കാറ്റിലും മഴയിലും ഒഴുക്കിലും പെട്ടാണ് ബോട്ട് നീങ്ങിയത്. പ്രസിദ്ധമായ നയാഗ്രാ വെള്ളച്ചാട്ടത്തിന് തൊട്ടുമുകളിലായാണ് ബോട്ട് കിടന്നിരുന്നത്. 1918 ആഗസ്റ്റില്‍ ആഴം കൂട്ടുന്ന ജോലി ചെയ്യുമ്പോള്‍ രണ്ടുപേരുമായി ടഗ്, ബോട്ടില്‍ നിന്നും വേര്‍പെട്ട് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രധാന ഭാഗമായ ഹോഴ്സ് ഷൂ ഫാളില്‍ വെള്ളച്ചാട്ടത്തിന് 650 അടി അകലെ പെടുകയായിരുന്നു. എന്നാല്‍ ഉന്തി നിന്ന പാറ ബോട്ടിനെ ഒഴുക്കില്‍ പെടാതെ തടഞ്ഞു.
ബോട്ടില്‍ ഉണ്ടായിരുന്ന ജെയിംസ് ഹാരീസിനെയും ഗുസ്താവ് ലോഫ്ബര്‍ഗിനെയും രക്ഷപ്പെടുത്തിയെങ്കിലും ബോട്ടിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബോട്ട് ആ നിലയില്‍ 100 വര്‍ഷത്തോളം കിടന്നു. 1918 ആഗസ്റ്റില്‍ പാറയില്‍ കുടുങ്ങിയ ബോട്ടിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കാന്‍ പാര്‍ക്സ് കമ്മീഷന്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഴിഞ്ഞയാഴ്ചയായ ഹാലോവീന്‍ ദിനത്തില്‍ മോശം കാലാവസ്ഥ ബോട്ടിനെ ആദ്യത്തെ പിടിയില്‍ നിന്നും മോചിപ്പിച്ചത്. ഒരു നൂറ്റാണ്ട് മഞ്ഞും മഴയും വേനലും ഏറ്റ് ബോട്ടിന് വലിയ രീതിയില്‍ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha