ചെന്നായ മല്‍സ്യത്തിന്റെ താടിയെല്ലിന്റെ ശക്തി അറിയാമോ...തല അറുത്തിട്ടാലും കോളാ ടിന് കടിച്ചുമുറിക്കും!
ഇക്കഴിഞ്ഞ ജനുവരിയില്‍ യൂട്യൂബില്‍ എത്തിയ ഒരു വിഡിയോ ഇപ്പോള്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. വുള് വുള് ഫിഷ് അഥവാ ചെന്നായ മല്‍സ്യത്തിന്റെ വിചിത്രമായ ഒരു പ്രതികരണരീതിയാണ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
മല്‍സ്യത്തിന്റെ ന്യൂറോ മസ്കുലര്‍ റിഫ്ലക്സ് എന്ന പ്രതിഭാസം മൂലം, തല അറുത്തു മാറ്റിയിട്ടും ജീവനോടെയുണ്ടായിരുന്ന അതേ സമയത്തെ കരുത്തോടെയും ഊര്‍ജത്തോടെയും ഈ മത്സ്യം ഒരു കോള ക്യാന്‍ കടിച്ചു പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കൗതുകമുയര്‍ത്തുന്നത്.
രണ്ട് പ്രാവശ്യമാണ് ഈ ദൃശ്യങ്ങളില്‍ വുള്‍ഫ് ഫിഷ് കോള ക്യാന്‍ കടിച്ചു പൊട്ടിക്കുന്നത്. ടാങ്കില്‍ കിടക്കുന്ന മത്സ്യത്തെ പുറത്തെടുത്ത് അതിന്റെ വായിലേക്ക് കോളയുടെ ടിന് വയ്ക്കുന്നതാണ് ആദ്യത്തെ ദൃശ്യം. ഇങ്ങനെ വയ്ക്കുന്ന ക്യാന്‍ വുള്‍ഫ് ഫിഷിന്റെ കടിയേറ്റ് തല്‍ക്ഷണം പൊട്ടിത്തകരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒട്ടും വൈകാതെ തന്നെ ക്യാന്‍ ചളുങ്ങി പല കഷണങ്ങളായി പിളരുന്നതും ദൃശ്യങ്ങളിലുണ്ട്.
രണ്ടാം പകുതിയിലാണ് അമ്പരപ്പിക്കുന്ന കാഴ്ച. സമാനവിഭാഗത്തില് പെട്ട മീനാണ് ഇവിടെയും. മത്സ്യത്തിന്റെ തല യന്ത്രസഹായത്തോടെ അറുത്തുമാറ്റുന്നതാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് ശരീരത്തില്‍ നിന്ന് വേര്‍പെട്ട തല ഒരു സ്റ്റീല്‍ തട്ടിലേക്കെത്തിക്കുന്നു. ഇതിനു ശേഷമാണ് മറ്റൊരു കോള ടിന് അറുത്തു മാറ്റിയ തലയുടെ വായില്‍ വയ്ക്കുന്നത്. എന്നാല്‍ അറുത്ത് മാറ്റിയിട്ടും ജീവനോടെയുണ്ടായിരുന്ന അതേ സമയത്തെ കരുത്തോടെയും ഊര്‍ജത്തോടെയും ഈ മത്സ്യം ടിന്നില്‍ കടിക്കുന്നതും അതേറ്റ് ക്യാന്‍ പൊട്ടിതകരുന്നതും ദൃശ്യങ്ങളില്‍ കാണാം.
വായിലോ, താടിയെല്ലിനു മുകളിലോ എന്തെങ്കിലും വസ്തുവിന്റെ സാന്നിധ്യമറിഞ്ഞാല്‍ വളരെ ശക്തിയില്‍ വായ തുറന്ന ശേഷം അടയുന്ന വിധമാണ് ഈ മത്സ്യങ്ങളുടെ മസില് ഘടന രൂപപ്പെട്ടിരിക്കുന്നത്. ന്യൂറോ മസ്കുലര്‍ റിഫ്ലക്സ് എന്ന പ്രതിഭാസമാണ് ഇത്. കോള കാനിന്റെ സാന്നിദ്ധ്യം അറിയുമ്പോള്‍ വളരെ ശക്തിയില്‍ വായ തുറന്ന ശേഷം അടയുകയാണുണ്ടാകുന്നത്.
https://www.facebook.com/Malayalivartha