കതിര്‍മണ്ഡപത്തിലെ ന്യൂജനറേഷന്റെ പത പ്രയോഗത്തില്‍ നിന്നും രക്ഷപെടാനുള്ള പൂജാരിയുടെ തന്ത്രം വൈറലാകുന്നു
ന്യൂ ജനറേഷന് പിള്ളേര് കതിര്‍മണ്ഡപത്തിലെ പഴഞ്ചന്‍ രീതികളെയൊക്കെ പാടെ മാറ്റുകയാണ്. പുതിയ തലമുറയുടെ ചില ചെയ്തികള്‍ കണ്ട് ഓള്‍ഡ് ജനറേഷന്റെ നെറ്റ് ചുളിയുന്നുമുണ്ട്.
വധുവിന് വരന് താലിചാര്‍ത്തുമ്പോള്‍ ബന്ധുക്കള്‍ പൂവര്‍ഷം നടത്തുന്നതായിരുന്നു പതിവെങ്കില്‍, കല്യാണ ദിവസം ചെറുക്കനും പെണ്ണിനും നല്കുന്ന പുതിയ പണി ഫോം സ്പ്രേ കൊണ്ടുള്ള പ്രയോഗമാണ്.
സ്പ്രേ പ്രയോഗത്തിന് ഇരയാകേണ്ടി വരുന്ന പൂജാരിയുടെ ഒരു പുതിയ തന്ത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യത്തില്‍ വൈറലാകുന്നത്.
മുഹൂര്‍ത്തത്തിന് തൊട്ടു മുന്‍പ് വരന് വളരെ വേഗത്തില്‍ താലി ചാര്‍ത്തേണ്ട വിധം പറഞ്ഞ് കൊടുത്തശേഷം മേല്‍മുണ്ട് തലവഴി മൂടി കുനിഞ്ഞ് സുരക്ഷിതനാകുന്ന പൂജാരി. നിമിഷങ്ങള്‍ക്കുള്ളില്‍ ഫോം സ്പ്രേ പ്രയോഗം നടത്തുമ്പോള്‍ സൂരക്ഷിതനാകുന്ന പൂജാരിയുടെ വീഡിയോ കേരളത്തിലും ഇന്ത്യയിലുമൊട്ടാകെ വൈറാലാകുകയാണ്.
https://www.facebook.com/Malayalivartha