തീവ്രവാദികള്‍ ഉണ്ടായതിന് കാരണക്കാര്‍ കടുവയെന്ന് പേജാവര്‍ മഠ സ്വാമി!
സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും പ്രതീകമായ പശുവിനെ ദേശീയ മൃഗമാക്കിയിരുന്നുവെങ്കില് രാജ്യത്ത് ഒരു തീവ്രവാദി പോലും ജനിക്കില്ലായിരുന്നുവെന്ന് ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമി വിശ്വേശ തീര്‍ത്ഥ.
പേജാവറില്‍ സന്യാസികളുടെ സമാഗമത്തില്‍ സംസാരിക്കവെയാണ്, പശുവിനെ ദേശീയ മൃഗമാക്കണമെന്ന ഈ പരോക്ഷ ആവശ്യം സ്വാമി ഉന്നയിച്ചത്.
ബാബാരംദേവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് രാജ്യത്തെ തീവ്രവാദ പ്രശ്നത്തിന് കാരണം കടുവ ദേശീയ മൃഗമായതിനാലാണെന്ന് സ്വാമി ഉറക്കെ പ്രഖ്യാപിച്ചത്.
പശുക്കളെ കശാപ്പ് ചെയ്യുന്നതിനെതിരെ ഇന്ത്യയിലുടനീളം നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഗംഗാനദിയെ മാലിന്യമുക്തമാക്കുന്നത് ലക്ഷ്യമാക്കണമെന്നും അദേഹം പറഞ്ഞു.
അതേസമയം മത്സ്യമാംസാദികള്‍ ഭക്ഷിക്കുന്നതുകൊണ്ടാണ് ആഗോളതാപനത്തിന് കാരണമെന്ന് ബാബാ രാംദേവും അഭിപ്രായം ഉയര്‍ത്തി. ബീഫ് കഴിക്കുന്നത് ജനം ഉപേക്ഷിക്കണമെന്നും, ബാബറിന്റെയും ഔറംഗസേബിന്റെയും കാലത്ത് പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha