വിമാനം വൈദ്യുത കമ്പിയില്‍ കുടുങ്ങിയെങ്കിലും പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു!
യുഎസിലെ മിനെസൊട്ടയില്‍ ഒരു ചെറിയ വിമാനം വൈദ്യുത കമ്പിയില്‍ കുടുങ്ങി. ഏറെ ഭീതി പരത്തിയ സംഭവത്തില്‍ പൈലറ്റിനെ സാഹസികമായി രക്ഷപെടുത്തി.
65-കാരനായ ഒരാളായിരുന്നു ഒറ്റ എഞ്ചിന് മാത്രമുള്ള ഈ വിമാനം പറത്തിയത്. അതിശക്തിയായി വൈദ്യുതി പ്രവഹിച്ചിരുന്ന ഈ കമ്പിയില്‍ തൂങ്ങി കിടന്ന വിമാനത്തില്‍ നിന്നും രക്ഷപെടാനാകാതെ പൈലറ്റ് കുടങ്ങി.
പിന്നീട് ഇവിടെ എത്തിയ രക്ഷാപ്രവര്‍ത്തക സംഘം വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് അദ്ദേഹത്തെ രക്ഷപെടുത്തിയത്.
അപകടത്തില്‍ ഇയാള്‍ക്ക് യാതൊരു പരിക്കുമില്ലെന്നുള്ളതാണ് ഏറെ അത്ഭുതകരമായത്.
വൈദ്യുത കമ്പിയില്‍ വിമാനം തൂങ്ങി കിടക്കുന്നതിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha