ഏഴ് വയസുകാരന്‍ വിഴുങ്ങിയത് ക്രിസ്മസ് സമ്മാനമായി ലഭിച്ച എയര്‍പോഡ്!

അമേരിക്കയിലെ ജോര്‍ജിയ സ്വദേശിയായ കിയാര എന്ന യുവതിയുടെ ഏഴ് വയസുകാരന്‍ മകന്‍ ക്രിസ്മസ് സമ്മാനമായി തനിക്കു ലഭിച്ച എയര്‍പോഡ് വിഴുങ്ങി. കളിക്കുന്നതിനിടെയാണ് എയര്‍പോഡ് വിഴുങ്ങിയത്.
കിയാര തന്നെയാണ് ഇതിനെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
ജോലി സ്ഥലത്ത് ആയിരിക്കുമ്പോഴാണ് കിയാരയ്ക്ക് എമര്‍ജന്‍സി ഫോണ്‍ ലഭിച്ചത്. പേടിച്ചു വിറച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് മകന്‍ എയര്‍പോഡ് വിഴുങ്ങിയ കാര്യം ഇവര്‍ അറിയുന്നത്.
പിന്നീട് നടന്ന ചികിത്സയ്ക്ക് ശേഷം എയര്‍പോഡ് പുറത്തെടുക്കുകയും ചെയ്തു.
എയര്‍പോഡ് വയറ്റിനുള്ളില്‍ കിടക്കുന്നതിന്റെ എസ്‌ക്‌റേ ചിത്രവും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha