റഫ്‌ളേഷ്യ ടുന്‍ മൂഡെ-യുടെ ഏറ്റവും വ്യാസമുള്ള പൂവ് വിരിഞ്ഞതായി കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫ്‌ളേഷ്യ ടുന്‍ മൂഡെ-യുടെ ഏറ്റവും വ്യാസമുള്ള പൂവ് വിരിഞ്ഞതായി കണ്ടെത്തി. പടിഞ്ഞാറന്‍ സുമാത്രയിലെ കാട്ടില്‍ നിന്നുമാണ് ഇത് കണ്ടെത്തിയത്. ഈ പൂവിന്റെ മൊത്തത്തിലുള്ള വ്യാസം 111 സെന്റീമീറ്ററാണ്.
ഇതിന് മുന്‍പ് കണ്ടെത്തിയ ഈ ഇനത്തിലെ പുഷ്പത്തിന് 107 സെ.മീ വ്യാസമാണ് ഉണ്ടായിരുന്നത്. സാധാരണയായി റഫ്‌ളേഷ്യ പുഷ്പങ്ങള്‍ക്ക് 15 കിലോ വരെ ഭാരമുണ്ടാകും. പുഷ്പിച്ച ശേഷം ഒരാഴ്ച മാത്രമാണ് ഈ പൂവിന്റെ ആയുസ്.
ബ്രിട്ടീഷുകാരനായ ഏജന്‍സി ഗവേഷകന്‍ സര്‍ സ്റ്റാംഫോര്‍ഡ് റഫല്‍സാണ് റഫ്‌ളേഷ്യ പൂവ് കണ്ടെത്തിയത്. ഇത് ഒരു പരാദസസ്യമാണ്.
വലിയ തോതില്‍ ദുര്‍ന്ധം വമിക്കുന്ന ഈ പുഷ്പം തെക്കുകിഴക്കന്‍ ഏഷ്യന്‍ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോര്‍ണിയോ, സുമാത്ര, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടാറുള്ളത്.
https://www.facebook.com/Malayalivartha