വെജ് ഫിഷ് ഫ്രൈയും വെജ് മട്ടൺ ദോശയും കിട്ടുന്ന വെജിറ്റേറിയൻ റെസ്റ്റോറന്റിൽ പോയിട്ടുണ്ടോ? ഇൻക്രഡിബിൾ ഇന്ത്യയെന്ന് വിശേഷിപ്പിക്കുന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറൽ

വെജ് ഫിഷ് ഫ്രൈയും വെജ് മട്ടൺ ദോശയും കിട്ടുന്ന വെജിറ്റേറിയൻ റെസ്റ്റോറന്റിൽ പോയിട്ടുണ്ടോ? ഇൻക്രഡിബിൾ ഇന്ത്യയെന്ന് വിശേഷിപ്പിക്കുന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറൽ
രസകരമായ ട്വീറ്റുകളിലൂടെ ശ്രദ്ധേയനായ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ വൈറലായ പുത്തൻ ട്വീറ്റ് ഇതാണ് ..അടുത്തിടെ ഒരു വെജിറ്റേറിയൻ റെസ്റ്റോറന്‍റിന്‍റെ ബോർഡ് ചിത്രം ട്വീറ്റ് ചെയ്തത് ആണ് ഇതിനോടകം വൈറലായി മാറിയിട്ടുള്ളത് .
റെസ്റ്റോറന്‍റിലെ മെനു വ്യക്തമാക്കുന്ന ചിത്രമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. മെനുവിൽ, ഇത് ഒരു "ശുദ്ധമായ വെജിറ്റേറിയൻ" റെസ്റ്റോറന്റാണെന്ന് ചിത്രം വ്യക്തമാക്കുന്നു. എന്നാൽ അതിൽ പറയുന്ന വിഭവങ്ങൾ "വെജ് ഫിഷ് ഫ്രൈ", "വെജ് ചിക്കൻ റൈസ്", "വെജ് മട്ടൺ ദോശ " എന്നിവയാണ്.
യഥാര്‍ത്ഥത്തില്‍ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ എങ്ങനെയാണെന്നതിന്റെ നല്ല ഉദാഹരണമാണിതെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായം. വെജ്, നോണ്‍-വെജ് എന്നിവയുടെ വ്യത്യാസം എന്താണ്? എല്ലാം മനസ്സിലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്
ട്വിറ്ററില്‍ നിരവധി ആരാധകരുള്ള മഹീന്ദ്രയുടെ ഈ പോസ്റ്റ് ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. ജനുവരി അഞ്ചിന് വന്ന ട്വീറ്റിന് ഇപ്പോൾത്തന്നെ എണ്ണായിരം ലൈക്കും ആയിരത്തിലധികം റീട്വീറ്റും ലഭിച്ചുകഴിഞ്ഞു.. വെജിറ്റേറിയന്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്ന സമാനമായ മെനുവിന്റെ നിരവധി ചിത്രങ്ങള്‍ ആളുകള്‍ ട്വിറ്റു ചെയ്തു. ഇത് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്നാണ് മറ്റൊരാള്‍ പറയുന്നത് . നോണ്‍ വെജ് ഭക്ഷണം വില്‍ക്കാനുള്ള ബുദ്ധിമുട്ട് മറികടക്കാനും കസ്റ്റമേഴ്സിന്റെ ശ്രദ്ധ നേടാനും കാണിക്കുന്ന തമാശയാണെന്നാണ് മറ്റൊരാളുടെ പ്രതികരണം.ഏതായാലും ഈ ശുദ്ധമായ 'വെജ് റസ്‌റ്റോറന്റി'ല്‍ നിന്നു ഭക്ഷണം കഴിച്ച ആളുകളുടെ പ്രതികരണം എന്തെന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്
https://www.facebook.com/Malayalivartha