കൂറ്റന്‍ പാമ്പിന്റെ നീളം മുഴുവന്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള മരംകയറ്റം! കൗതുക ദൃശ്യങ്ങള്‍!

കര്‍ണാടകയില്‍ മരത്തിലേക്ക് വലിഞ്ഞു കയറുന്ന ഭീമന്‍ പാമ്പിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു.
ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
വലിയ മരത്തിനു മുകളിലേക്കു കയറുന്ന കൂറ്റന്‍ പാമ്പാണ് ദൃശ്യങ്ങളില്‍ നിറയുന്നത്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.
പാമ്പിന്റെ ദൃശ്യങ്ങള്‍ സുശാന്ത നന്ദ ട്വിറ്ററിലൂടെ പങ്കുവച്ചുകൊണ്ട് ചോദിച്ചത്, ഇത് ഏതു പാമ്പാണെന്ന് തിരിച്ചറിയാമോ എന്നാണ്.
നിരവധി പ്രതികരണങ്ങള്‍ ഈ ദൃശ്യത്തിനു ലഭിച്ചു. മിക്കവാറും ആളുകള്‍ പെരുമ്പാമ്പ് ആണിതെന്നാണ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ കൃത്യമായ ഉത്തരം ഏതാണെന്നറിയില്ല.
https://www.facebook.com/Malayalivartha