ഒരു വര്‍ഷം രണ്ട് തവണ പ്രസവിച്ചു, രണ്ടു തവണയും ഇരട്ടക്കുട്ടികള്‍!

ഫ്ളോറിഡ വെസ്റ്റ് പാം ബീച്ചില്‍ നിന്നുള്ള അലക്സാന്‍ഡ്രിയ വോളിസ്‌റ്റൈയിന്‍ എന്ന യുവതി ഒരു അപൂര്‍വ ബഹുമതിയ്ക്ക് ഉടമയായി. ഒരു വര്‍ഷത്തില്‍ രണ്ട് തവണയാണ് അവര്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
2019 -മാര്‍ച്ചില്‍ മാര്‍ക്ക്, മലാഖി എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളും 2019 ഡിസംബര്‍ 27-ന് കെയ്ലന്‍, കാലേബ് എന്നീ ആണ്‍കുട്ടികളേയുമാണ് അവര്‍ പ്രസവിച്ചത്. ചുരുക്കത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നാല് ആണ്‍ കുഞ്ഞുങ്ങളെയാണ് ഇവര്‍ക്ക് ലഭിച്ചത്.
ആദ്യ പ്രസവത്തിന് ശേഷം അധികം വൈകാതെ ഗര്‍ഭവതിയാണെന്നറിഞ്ഞത് തന്നെ ഒട്ടും അസ്വസ്ഥമാക്കിയില്ല എന്നാണ് അലക്സാണ്ട്രിയ പറഞ്ഞത്. സിസേറിയനിലൂടെയാണ് രണ്ടാമത്തെ സെറ്റ് കുട്ടികള്‍ പിറന്നത്.
ഒരു മാതാവിനും ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിരിക്കില്ലായെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ നാല് കുട്ടികള്‍ക്ക് പുറമെ ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടി കൂടി ഉണ്ട്.
https://www.facebook.com/Malayalivartha