25 ടിക്കറ്റ് ഒന്നിച്ചെടുത്തപ്പോള്‍ 70-ലക്ഷം രാജേഷിനൊപ്പം!

സംസ്ഥാന ഭാഗ്യക്കുറിയായ കാരുണ്യ പ്ലസിന്റെ 298-ാം നറുക്കെടുപ്പില്‍ നിര്‍മാണ തൊഴിലാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം.
പുന്നപ്ര ചെന്നക്കല്‍ പി.ആര്‍.രാജേഷാണ് (41) ലക്ഷാധിപതിയായത്.
ഇന്റര്‍ലോക്ക് നിര്‍മാണ തൊഴിലാളിയായ രാജേഷിന്റെ പികെ 337608 എന്ന ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്.
പുന്നപ്ര കപ്പക്കടയില്‍ നിന്നുള്ള ലോട്ടറി വില്‍പനശാലയില്‍ നിന്നെടുത്ത 25 ടിക്കറ്റുകളിലൊരെണ്ണമാണ് സമ്മാനമെത്തിച്ചത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ ഏല്‍പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha