മുനമ്പം ഹാര്‍ബറില്‍ ഉടുമ്പ് സ്രാവ് വലയില്‍ കുടുങ്ങി, ലേലത്തില്‍ പോയത് 26,000 രൂപയ്ക്ക്!

മുനമ്പം മിനിഫിഷിംഗ് ഹാര്‍ബറില്‍നിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടിന്റെ വലയില്‍ ഉടുമ്പ് സ്രാവ് എന്ന് വിളിപ്പേരുള്ള കൂറ്റന്‍ മത്സ്യം കുടുങ്ങി.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഹാര്‍ബറിലടുത്ത ബോട്ടില്‍നിന്നും വ്യാഴാഴ്ച രാവിലെയാണ് സ്രാവിനെ ഇറക്കിയത്. സ്രാവിനെ ഇറക്കിയതോടെ ഹാര്‍ബര്‍ നിറയെ കാഴ്ചക്കാരെക്കൊണ്ട് നിറഞ്ഞു.
ഏതാണ്ട് 1000 കിലോ തൂക്കവും 12 അടിയോളം നീളവും ഉള്ള സ്രാവിനു കറുത്ത ദേഹത്ത് നിറയെ വെളുത്ത പുള്ളികളുണ്ട്.
രണ്ട് വശങ്ങളിലും മുതുകിലും ചിറകുള്ള സ്രാവിന്റെ തല പരന്നതാണ്. വീതിയേറിയ വായാണ് മറ്റൊരു പ്രത്യേകത.
കാര്യമായ വിലയില്ലാത്ത ഇത് 26,000 രൂപക്കാണ് പക്ഷേ ലേലത്തില്‍ പോയത്.
https://www.facebook.com/Malayalivartha