അപകടത്തിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ പിന്നിലാക്കി വസീല പരീക്ഷയെഴുതി!
എസ്എസ്എല്‍സി പരീക്ഷ എത്താന്‍ ഉല്‍സാഹത്തോടെ കാത്തിരിക്കുമ്പോഴാണ്, കൊച്ചുവേളി ബോട്ട് ക്ലബ്ബിന് സമീപം കരീം മന്‍സിലില്‍ വസീലയുടെ സകല സന്തോഷവും കെടുത്തിക്കൊണ്ട് ഒരു അപകടം പിണഞ്ഞത്.
രണ്ടു മാസം മുന്‍പാണ് കോട്ടണ്‍ഹില്‍ സ്കൂളില്‍ നിന്നും പ്രൈവറ്റ് ബസില്‍ കയറുന്നതിനിടയില്‍ റോഡില്‍ തെറിച്ചു വീണ് ഇരുകാലുകള്‍ക്കും പൊട്ടലുണ്ടായത്. വസീല കയറുന്നതിനു മുന്‍പ് ബസ് എടുത്തതിനാലാണ് അപകടം ഉണ്ടായത്. കാലിലെ പൊട്ടലിനു ചികിത്സ തുടരുകയാണ്.
അതിനിടെ എസ്എസ്എല്‍സി പരീക്ഷ ഇങ്ങെത്തി. പരുക്കും ചികില്‍സയുമൊന്നും പരീക്ഷ എഴുതുന്നത് മാറ്റിവയ്ക്കുക എന്ന ചിന്തയ്ക്കേ വഴിവച്ചില്ല. സ്കൂള്‍ കോംപൗണ്ട് വരെ കാറില്‍ എത്തി. പടിക്കെട്ടുകള്‍ക്ക് മുകളില്‍ ഉള്ള ഹാളിലായിരുന്നു പരീക്ഷ. അതറിഞ്ഞയുടന്‍ തന്നെ ബാപ്പ ഷെരീഫിന്റെ ജ്യേഷ്ഠന് സെയ്ഫുദീന്‍ കുട്ടിയെ എടുത്ത് ഹാളിലേക്ക് നടന്നു. ഹാളില്‍ ഇരുത്തി തിരികെ ഇറങ്ങി. അങ്ങനെ ബാപ്പ ഷെരീഫിന്റെ ജ്യേഷ്ഠന് സെയ്ഫുദീന്റെ കൈകളിലെ 'സുഖയാത്രയില്‍' വസീല പരീക്ഷാ ഹാളില്‍ എത്തി. ബാപ്പ ഷെരീഫും ഉമ്മ ഷംലയും കൂടെയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha