ലോക്ക് ഡൗണില്‍ ബന്ധുവീട്ടില്‍ കുടുങ്ങിയ നാല് വയസുകാരനെ അഗ്‌നിശമനസേന വീട്ടിലെത്തിച്ചു!

ഒന്നര മാസമായി ഷൊര്‍ണൂരില്‍ ബന്ധുവീട്ടില്‍ കുടുങ്ങിയ നാലു വയസുകാരനെ മാതാപിതാക്കളുടെ അടുത്ത് എത്തിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് നാല് വയസുകാരന്‍ കുടുങ്ങിപ്പോയത്. ഒടുവില്‍ അഗ്‌നിരക്ഷാ സേന മുന്‍കൈ എടുത്ത് വയനാട്ടിലെ മാതാപിതാക്കളുടെ അടുത്ത് എത്തിച്ചു.
കമ്പളക്കാട് സ്വദേശികളായ സജിത്തിനും വിഷ്ണുപ്രിയയ്ക്കുമാണ് ഒന്നരമാസത്തിന് ശേഷം മകനെ തിരികെ ലഭിച്ചത്. കല്‍പറ്റ അഗ്നിരക്ഷാസേനയുടെ ഓഫീസ് പരിസരത്തേക്ക് വന്ന വാഹനത്തിനടുത്തേക്ക് വിഷ്ണുപ്രിയ ഓടിയെത്തി മകനെ വാരിയെടുത്തു. ഒന്നര മാസത്തിന് ശേഷമായിരുന്നു വിഷ്ണുപ്രിയ മകനെ കാണുന്നത്.
നാലുവയസുകാരനായ ജുഗല്‍ കമ്പളക്കാട് സ്വദേശികളായ സജിത്തിന്റെയും വിഷ്ണുപ്രിയയുടെയും മകനാണ്. ലോക്ഡൗണിന് മുമ്പ് ഷൊര്‍ണൂരിലെ ബന്ധുവീട്ടില്‍ പോയ ജുഗല്‍ അവിടെ കുടുങ്ങി. മാതാപിതാക്കള്‍ വയനാട്ടിലും. മനോവിഷമത്തിലായ കുടുംബം കല്‍പറ്റ എം.എല്‍.എ യെ സമീപിച്ചു.സഹായിക്കാന്‍ ഫയര്‍ഫോഴ്സ് തയാറായി. വയനാട് കലക്ടറുടെ അനുമതിയോടെ കുട്ടിയെ ഷൊര്‍ണൂരില്‍ നിന്നും അഗ്നിരക്ഷാസേന കല്‍പറ്റയിലെത്തിച്ചു.
https://www.facebook.com/Malayalivartha























