ആ വിദ്യാര്‍ത്ഥികളെ അറ്റ്‌ലാന്റിക് കടന്ന് വീടണയാന്‍ സഹായിച്ചത് 1920-ലെ കപ്പല്‍!

ആ വിദ്യാര്‍ത്ഥികള്‍ യൂറോപ്പില്‍ നിന്ന് അറ്റ്‌ലാന്റിക് താണ്ടിയുള്ള പഠന സമുദ്രയാത്ര കഴിഞ്ഞു കരീബിയനിലെത്തിയതാണ്.
പിന്നെ ക്യൂബയില്‍ നിന്നു വിമാനം വഴി സ്വന്തം നാടായ നെതര്‍ലന്‍ഡ്‌സിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. ക്യൂബയില്‍ നിന്നു വിമാനം കിട്ടുമായിരുന്നു, കോവിഡ് മഹാമാരിക്കു മുമ്പായിരുന്നെങ്കില്‍...
അങ്ങനെ, പദ്ധതി പാളിയപ്പോള്‍ 14-വയസ്സിനും 17- വയസ്സിനും ഇടയിലുള്ള 25 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും 3 അധ്യാപകരും അടങ്ങിയ ആ സംഘം തളര്‍ന്നില്ല.
1920-ല്‍ നിര്‍മ്മിച്ച ഇരട്ട പായ്മരമുള്ള 'വൈല്‍ഡ് സ്വാന്‍' അവരെ അറ്റ്‌ലാന്റിക് കടത്താന്‍ സജ്ജമായി. അനുഭവ സമ്പന്നരായ നാവികരുടെ സഹായത്തോടെ വീണ്ടും സമുദ്രം കടന്നത് നീണ്ട 5 ആഴ്ച എടുത്ത്.
ഡച്ച് തുറമുഖമായ ഹാര്‍ലിന്‍ജെനില്‍ എത്തിയത് 7000 കിലോമീറ്റര്‍ യാത്ര ചെയ്ത് . തീരമണഞ്ഞപ്പോള്‍ വീട്ടുകാരും വളര്‍ത്തു നായ്ക്കളും വരെ ഉണ്ടായിരുന്നു സ്വീകരിക്കാന്‍!
https://www.facebook.com/Malayalivartha























