ഫിലിപ്പീന്‍ സ്വദേശി ഗിന്നസ് റെക്കോര്‍ഡില്‍

ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ ബര്‍ഗര്‍ തിന്ന് ഫിലിപ്പീന്‍ സ്വദേശി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍. 107 ഗ്രാം വീതമുള്ള അഞ്ച് ബര്‍ഗറുകളാണ് 24കാരനായ റികാര്‍ഡോ ഫ്രാന്‍കോയിസ് അടിച്ചുവിട്ടത്. തൊട്ടുത്ത എതിരാളിയായ കെല്‍വിന്‍ മെഡിനയ്ക്ക് നാല് ബര്‍ഗര്‍ മാത്രമാണ് തിന്നാന്‍ കഴിഞ്ഞത്. മുന്‍പ് 23.62 സെക്കന്റുകള്‍ക്കുള്ളില്‍ 12 ഇഞ്ച് പിസ്സ കഴിച്ചതിന്റെ റെക്കോര്‍ഡ് മെഡിനയുടെ പേരിലുണ്ട്.
ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ ബര്‍ഗര്‍ കഴിച്ച റെക്കോര്‍ഡ് ഇതുവരെ പീറ്റര്‍ സെര്‍വിന്‍സ്‌കി എന്ന ഫ്യുരിയസ് പെറ്റെയുടെ പേരിലായിരുന്നു. ഒരു മിനിറ്റില്‍ നായല് ബര്‍ഗറാണ് പെറ്റെ അകത്താക്കിയിരുന്നത്. മൂന്നു മിനിറ്റിനുള്ളില്‍ 12 ബര്‍ഗറുകള്‍ കഴിച്ച ജപ്പാന്‍ സ്വദേശി തകെറു കോബയാഷിയാണ് ഈ രംഗത്തെ ഏറ്റവും വലിയ റെക്കോര്‍ഡ് തീരത്ത പ്രതിഭ.
മത്സരത്തിന്റെ വീഡിയോ ദൃശ്യം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ഫിലിപ്പൈന്‍സിലെ മെട്രോ മാനിലയിലുള്ള പാസയ് സിറ്റിയിലാണ് മത്സരം സംഘടിപ്പിച്ചത് തീറ്റ മത്സരത്തിന് പേരു കേട്ട ഈ നാട്ടുകാര്‍ ഗിന്നസ് റെക്കോര്‍ഡ്സില്‍ പേര് വരുത്തുന്നതിന് വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിച്ചത്. തീറ്റപ്രീയരായ പത്ത് മത്സരാര്‍ത്ഥികളെയാണ് ഇവിടേക്ക് ക്ഷണിച്ചിരുന്നത്.
മത്സരത്തിന്റെ നിബന്ധനകള്‍ വളരെ ലളിതമായിരുന്നു. ഒരു സമയം ഒരു ബര്‍ഗര്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. ഒരു കയ്യില്‍ ബര്‍ഗറും മറ്റേ കയ്യില്‍ ഒരു ഗ്ലാസ്സ് വെള്ളവും പിടിച്ചുകൊണ്ടായിരിക്കണം മത്സരം. സൂപ്പ്, കാപ്പി എന്നിവ മത്സരത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ബര്‍ഗറിന് രുചി കൂട്ടാനുള്ള മസാലക്കൂട്ടുകളില്‍ ഒന്ന് ഉപയോഗിക്കാനും അനുമതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha