സീറ്റ് ബെല്‍റ്റ് ഇടാത്തതിന് ശിക്ഷ നല്‍കിയത് പോലീസല്ല...

കാറില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം നിലവില്‍ കൊണ്ടു വന്നതിന്റെ പ്രധാന ഉദ്ദേശം അപകടമുണ്ടായാല്‍ ഏറ്റവും കുറവു പരുക്കുകളോടെ രക്ഷപെടുക എന്നതിനാണ്. എന്നാല്‍ ഏറെപേരും സീറ്റ് ബോല്‍റ്റിടുന്നത് പോലീസിന്റെ പിഴശിക്ഷയില്‍ നിന്നും രക്ഷപെടുക എന്ന ആഗ്രഹത്തില്‍ മാത്രമാണ്.
ഇപ്പൊഴിതാ സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത യുവതിക്ക് ലഭിച്ച ശിക്ഷയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ യുവതി കാറില്‍ ഓഫീസിലേക്കു വരുന്നത് കണ്ട ഇവരുടെ ബോസാണ് വ്യത്യസ്തമായ ശിക്ഷാ നടപടി സ്വീകരിച്ചത്. യുവതിയെ ഓഫീസ് മുറിയില്‍ ടേപ്പ് ഉപയോഗിച്ച് ഭിത്തിയില്‍ ബന്ധിക്കുകയാണുണ്ടായത്.
ഓഫീസിലെ മറ്റ് ജീവനക്കാര്‍ ജോലി ചെയ്യുമ്പോള്‍ ഇവരെ ഭിത്തിയില്‍ ബന്ധിപ്പിച്ചിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളൊന്നുമോ പുറത്തു വിട്ടിട്ടില്ല. പ്രമുഖ ചൈനീസ് മാധ്യമമായ വെയ്‌ബോയാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























