പ്രേമിച്ചതിനു ശമ്പളമായി കാമുകൻ കാമുകിക്ക് നൽകിയത് രണ്ടര കോടി. പോരെന്നു കാമുകിയും ..പെട്ടി നിറയെ പണം കൊടുത്ത് കാമുകന്‍ പോയി, പിന്നെ നടന്നത് ട്വിസ്റ്റ്

കുറേകാലം പ്രേമിച്ചു നടന്നതിനുശേഷം കാമുകന് കാമുകിയെ മാറ്റിയാൽ കൊള്ളാമെന്നു ഒരാഗ്രഹം. ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ച കാമുകന്‍ കാമുകിക്ക് ശമ്പളമായി നല്‍കിയത് രണ്ടു മില്യണ്‍ യുവാന്‍ - ഏകദേശം രണ്ടര കോടി രൂപ . എന്നാല്‍ ഈ തുക മതിയാകില്ലെന്ന് പറഞ്ഞ യുവതി പണം ഉപേക്ഷിച്ചു. ചൈനയിലെ ഹാംഗ്‌സ്ഹു സിറ്റിയിലാണ് ഈ അസാധാരണ സംഭവം നടന്നത്.
ഹാംഗ്‌സ്ഹു സിറ്റിയിൽ പ്രവര്‍ത്തിക്കുന്ന ഒരു ബാറിനുള്ളില്‍ വെച്ചാണ് യുവാവ് കാമുകിക്ക് പണം നല്‍കിയത്. എന്നാൽ വെറുതെ പ്രേമിച്ചു നടന്നു തന്റെ വിലപ്പെട്ട സമയം കളഞ്ഞതിനു ഈ തുക പേരെന്നായിരുന്നു കാമുകിയുടെ വാദം. ഇവര്‍ ഉപേക്ഷിച്ച് പോയ പണം നിറച്ച പെട്ടി കണ്ടെത്തിയത് ബാറിലെ ജീവനക്കാരായിരുന്നു. ആരോ മറന്നു വെച്ച പെട്ടിയാകുമെന്ന് കരുതി ഇതുമായി അകത്തേക്കു പോയപ്പോഴാണ് പെട്ടി തുറന്ന് പണം മുഴുവന്‍ നിലത്തേക്കു വീണത്. തുടര്‍ന്നു ഇവര്‍ സംഭവം പോലീസില്‍ അറിയിച്ചു.
പോലീസെത്തി കുറച്ചു സമയത്തിനു ശേഷം ഐടി പ്രഫഷണലായ കാമുകൻ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം വീണ്ടും ബാറിൽ തിരികെ എത്തി. താന്‍ ശമ്പളമായി മുന്‍ കാമുകിക്ക് ഈ പണം നല്‍കിയതാണെന്നും, എന്നാല്‍ അവര്‍ ഇത് മതിയാകില്ല തനിക്ക് പത്ത് മില്യണ്‍ യുവാനാണ് വേണ്ടതെന്നും പറഞ്ഞ് ഈ പണം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. പണം സ്വീകരിച്ചില്ലെന്ന് അവര്‍ പറഞ്ഞതിനെ തുടര്‍ന്ന് താന്‍ തിരികെ എടുക്കുവാന്‍ വന്നതാണെന്നും അദ്ദേഹം പോലീനെ അറിയിച്ചു.
https://www.facebook.com/Malayalivartha


























