Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എല്ലാം ഓരോരോ വിശ്വാസങ്ങള്‍...,അല്ലേലും വിശ്വാസം അതാണല്ലോ എല്ലാം!

20 JUNE 2018 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കുറ്റിത്താടി 'ലുക്കില്‍' ഹാരി കെയ്ന്‍ കളിക്കാനിറങ്ങിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് ആരാധകര്‍ പ്രാര്‍ഥന തുടങ്ങി, ഒരുമാസത്തേക്ക് ആ താടി ഷേവ് ചെയ്യാന്‍ ഇടവരരുതേ എന്ന്...!

നാലുവര്‍ഷം മുന്‍പ്, ടോട്ടനത്തിനു വേണ്ടി കളിക്കുമ്പോള്‍ കെയ്ന്‍ ഒരു ശപഥമെടുത്തു, ഇനി കളിയില്‍ താന്‍ ഗോളടിച്ചാല്‍ ഷേവ് ചെയ്യില്ല എന്ന്! ആ ശപഥം ഏറെനാള്‍ നീണ്ടു. ഇതാ കെയ്ന്‍ വീണ്ടും ചെമ്പന്‍താടിയുമായി ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളത്തില്‍. ടുനീഷ്യയ്‌ക്കെതിരെ വിജയഗോള്‍ നേടി തന്റെ വിശ്വാസം തന്നെ രക്ഷിക്കുമെന്ന് സ്വയം തെളിക്കുകയും ചെയ്തു. 

ഇങ്ങനെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഇത്തരത്തിലുള്ള ചില വിശ്വാസങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാ...

വലതുകാല്‍ വച്ച് മൈതാനത്തിറങ്ങാന്‍ പ്രത്യേക ശ്രദ്ധ വയ്ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പിലെ ആദ്യ കളിയില്‍ തന്നെ ഹാട്രിക്കുമായി തുടക്കം ശുഭമാക്കി. പോര്‍ച്ചുഗല്‍ ക്യാപ്റ്റനായ താരം ഫ്രീകിക്ക് എടുക്കാന്‍ തുടങ്ങുമ്പോഴും അങ്ങനെ തന്നെ.

പെനല്‍റ്റിയോ ഫ്രീകിക്കോ എടുക്കും മുന്‍പ് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി പന്തെടുത്തു രണ്ടുകൈ കൊണ്ടുമാണ് നിലത്തു വയ്ക്കാറുള്ളത്. പന്തു വയ്ക്കാന്‍ നടന്ന അത്ര തന്നെ കാലടികള്‍ പിന്നിലേക്ക് നടന്ന ശേഷമേ സ്‌ട്രൈക്ക് ചെയ്യൂ.

ഓരോ മത്സരത്തിനു മുന്‍പും നെയ്മര്‍ അച്ഛനെ ഫോണില്‍ വിളിക്കും. അച്ഛനൊപ്പം പ്രാര്‍ഥിക്കും. അച്ഛന്റെ പ്രാര്‍ഥന തനിക്കു ഭാഗ്യം കൊണ്ടുവരുമെന്നു നെയ്മര്‍ വിശ്വസിക്കുന്നു. സങ്കീര്‍ണമായ മത്സരങ്ങള്‍ക്കു മുന്‍പു നെയ്മര്‍ ആരാധകര്‍ക്കായി സ്വന്തം ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പതിവുമുണ്ട്.

ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ഫില്‍ ജോണ്‍സിനു മൈതാനത്തെ വെള്ളവരകളില്‍ കാല്‍വയ്ക്കാന്‍ മടിയാണ്. കോര്‍ണര്‍ കിക്ക് എടുക്കേണ്ടിവരുന്നതു പോലുള്ള നിര്‍ണായക നിമിഷങ്ങളിലൊഴികെ ജോണ്‍സ് വെള്ളവര ഒഴിവാക്കിയേ സഞ്ചരിക്കൂ.

ഇംഗ്ലിഷ് മധ്യനിരക്കാരന്‍ വാര്‍ഡി മത്സരങ്ങള്‍ക്കു മുന്‍പു വൈകുന്നേരങ്ങളില്‍ ഒരു ഗ്ലാസ് 'പോര്‍ട്ട്' ബ്രാന്‍ഡ് വീഞ്ഞ് അകത്താക്കും. മത്സരം കഴിഞ്ഞെത്തിയ ശേഷം മീന്‍വിഭവങ്ങള്‍ കൂട്ടി അത്താഴവും എന്നതാണ് ശീലം.

ജര്‍മന്‍ കുന്തമുനയായ ഓസില്‍ ബൂട്ട് ധരിക്കുമ്പോള്‍ വലതുകാലിലെ ബൂട്ട് ആദ്യം ധരിക്കും. പലവട്ടം കടുംകെട്ടിട്ടു മുറുക്കിയാകും ബൂട്ട് ധരിക്കുക. മൈതാനത്ത് ഇറങ്ങുമ്പോള്‍ വലതുകാല്‍ തന്നെയാണ് ആദ്യം കുത്തുന്നതും.

ജര്‍മന്‍ താരം ഗോമസ് ഡ്രസിങ് റൂമിലെ ശുചിമുറിയില്‍ ഏറ്റവും ഇടതുവശത്തെ യൂറിനല്‍ മാത്രമേ മൂത്രശങ്ക തീര്‍ക്കാന്‍ ഉപയോഗിക്കൂ. മത്സരത്തിന് ഇറങ്ങും മുന്‍പ് അവസാനമായി ഗോമസ് ചെയ്യുന്നതും ഇതുതന്നെ.

കാലുകൊണ്ടും പല്ലുകൊണ്ടും മൈതാനത്തെ വിറപ്പിക്കുന്ന യുറുഗ്വായ് താരം സ്വാരസിന്റെ ഭാഗ്യം കൈത്തണ്ടയിലെ ടാറ്റൂവിലാണ്. പക്കാ 'ഫാമിലി മാന്‍' ആയ സ്വാരസ് തന്റെ മക്കളുടെ പേരാണു കൈത്തണ്ടയില്‍ പച്ചകുത്തിയിരിക്കുന്നത്.

ബല്‍ജിയന്‍ ഗോള്‍കീപ്പര്‍ കോര്‍ട്ടോയിസ് ഗ്രൗണ്ടിലേക്ക് പോകുന്നത് ഗ്ലൗസിന്റെ തുമ്പില്‍ വെള്ളം നനച്ചുകൊണ്ടാണ്. ബൂട്ട് കൊണ്ട് പോസ്റ്റില്‍ ചെറുതായി തട്ടും. നെറ്റിനു നടുവില്‍ ഇടിക്കും.

ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ കൈല്‍ വോക്കര്‍ മത്സരങ്ങള്‍ക്കിറങ്ങും മുന്‍പ് തന്റെ ബ്രേസ്‌ലെറ്റില്‍ ചുംബിക്കും. കാരണം ചോദിച്ചാല്‍ വോക്കര്‍ പറയും, 'ഞാന്‍ പതിവായി അങ്ങനെ ചെയ്യാറുണ്ട്, അത്ര തന്നെ.'

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

Malayali Vartha Recommends