ലോകത്ത് ആണ്-പെണ് അനുപാതം കുറയുന്നു
ലോകത്ത് ആണ്-പെണ് അനുപാതം കുറഞ്ഞുവരുന്നതായി പഠനം. ഐക്യരാഷ്ട്രസഭയുടെ 2000 ത്തിലെ കണക്കനുസരിച്ച് ആണ്-പെണ് ലിംഗ അനുപാതം 100 ആണ്‍കട്ടികള്‍ക്ക് 95 പെണ്‍കുട്ടികള്‍ എന്നാണ്. എന്നാല്‍, ഇപ്പോഴത്തെ കണക്കനുസരിച്ച് 100 ആണ്‍കുട്ടികള്‍ക്ക് 98 പെണ്‍കുട്ടികള്‍ എന്നതായി മാറി. എന്‍ജിനീയറിംഗ്, ടെക്നോളജി, സയന്‍സ്, കണക്ക് എന്നീ മേഖലയില്‍ ആണ്-പെണ് അനുപാതത്തില്‍ വളരെ വ്യത്യാസമുണ്ട്. ഇതിലേറെയും പുരുഷന്മാരാണ് മുന്നില്‍. സയന്‍സ് പഠിച്ച് ഔദ്യോഗിക ജീവിതം നയിക്കുന്ന വനിതകള്‍ 43 ശതമാനവും പുരുഷന്മാര് 71 ശതമാനവുമാണ്.തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ അനുപാതം 54 ശതമാനമായിരുന്നങ്കില് 2012 ല്‍ 57 ശതമാനമായി ഉയര്‍ന്നു. വ്യാവസായികരംഗത്തും സ്ത്രീകള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
പ്രാഥമിക വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലയില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അനുപാതം പത്തുവര്‍ഷത്തിനിടെ വളരെ കുറഞ്ഞതായിട്ടാണ് പഠനം വ്യക്തമാക്കുന്നത്. ആറു മുതല്‍ 11 വയസ്സു വരെയുള്ള പ്രാഥമിക സ്കൂള്‍ കുട്ടികളുടെ ഹാജര്‍ നിലയാണ് ഇതിന് തെളിവായിട്ടുളളത്.
https://www.facebook.com/Malayalivartha