സ്വന്തം കൈകളില്‍ കോരി എടുത്ത്, പ്രസവ വേദനയാല്‍ പുളഞ്ഞ യുവതിയെ പൊലീസ് ഓഫീസര്‍ ആശുപത്രിയിലെത്തിച്ചു
പ്രസവ വേദനയാല്‍ പുളഞ്ഞ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് പൊലീസ് ഓഫീസര്‍. അതും സ്വന്തം കൈകളില്‍ എടുത്താണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്. ഉത്തര്‍പ്രദേശിലെ മഥുര ഹത്രസ് സിറ്റിയിലാണ് സംഭവം.
പ്രസവ വേദനകൊണ്ട് തളര്‍ന്ന യുവതിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി ഭര്‍ത്താവ് പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തന്നെ എത്തിയില്ല.
അപ്പോഴാണ് സംഭവ സ്ഥലത്ത് ഹത്രസ് സിറ്റി പൊലീസ് ഓഫീസര്‍ എത്തിച്ചേര്‍ന്നത്. അദ്ദേഹം യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു ആംബുലന്‍സ് ഏര്‍പ്പാടാക്കാന്‍ ശ്രമിച്ചു. പക്ഷെ ആംബുലന്‍സ് സേവനവും ലഭ്യമാകാതെ വരികയായിരുന്നു.
തുടര്‍ന്ന് വേദനയാല്‍ പുളയുന്ന യുവതിയെ സ്വന്തം കൈകളാല്‍ വാരിയെടുത്ത് പൊലീസ് ഓഫീസര്‍ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏതാനും മിനിട്ടുകള്‍ക്കകം യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha