ഭാര്യയെ തോളിലേറ്റി ആ യുവാവ് ഓടിയത് മൂന്ന് കിലോമീറ്റര്‍, എന്നിട്ടും ആ ജീവന് രക്ഷിക്കാനായില്ല!
തെലങ്കാനയിലെ കുരംഭീം അസീഫാബാദ് ജില്ലയിലെ റാത്തോഡ് റാം എന്ന 35-കാരനായ കര്‍ഷക യുവാവ് പാട്ടത്തിനെടുത്ത അഞ്ച് ഏക്കര്‍ സ്ഥലത്തായിരുന്നു കൃഷി ചെയ്തിരുന്നത്. കനത്ത മഴയെ തുടര്‍ന്നു റാമും ഭാര്യയും നടത്തിയിരുന്ന പരുത്തികൃഷി നശിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും കൃഷി സ്ഥലത്ത് വിളകള്‍ പരിശോധിക്കാന്‍ ഇവര്‍ ഇരുവരും എത്തിയിരുന്നു. മുടക്കുമുതല്‍ പോലും കൃഷിയില്‍ നിന്നു തിരിച്ചു കിട്ടില്ല എന്ന് മനസിലാക്കിയ ഭാര്യ പുഷ്പലത വല്ലാത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു.
റാം വിളകള്‍ നോക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന കുപ്പിയില്‍ നിന്നും കീടനാശിനി എടുത്ത് കുടിച്ചു പുഷ്പലത. അതോടെ പാടത്തേക്ക് അവര്‍ മറിഞ്ഞുവീഴുകയും ചെയ്തു. വിഷം കഴിച്ച്, മരണത്തോട് മല്ലിട്ടുകൊണ്ടിരുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ചുമലില്‍ എടുത്തുകൊണ്ട് ഓടുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല, ആ പാവത്തിന്.
മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ആശുപ്രതിയിലെത്തിക്കാനുള്ള ഓട്ടമായിരുന്നു അത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്നേ, തോളില്‍ കിടക്കുന്ന ഭാര്യ മരിച്ചു എന്ന് ആ ആദിവാസി യുവാവ് അറിഞ്ഞില്ല. തെലങ്കാനയിലെ കുരംഭീം അസീഫാബാദ് ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
റാത്തോഡ് റാം എന്ന 35-കാരനായ കര്‍ഷകനാണ് 30-കാരിയായ ഭാര്യ പുഷ്പലതയെ ചുമലിലേറ്റി ഓടിയത്. റാം ഭാര്യയെയും ചുമന്നുകൊണ്ട് ആശുപത്രിയിലേക്ക് ഓടുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വാഹനം കിട്ടുന്ന ഏറ്റവും അടുത്ത വഴിയിലേയ്ക്ക് എത്താന്‍ റാമിന് ഒരു പുഴമുറിച്ചു കടന്നു മൂന്നു കിലോമീറ്റര്‍ കൂടി കാല്‍നടയായി പോകേണ്ടിയിരുന്നു. മൂന്നു കിലോമീറ്ററിലധികം പിന്നിട്ടപ്പോള്‍ റാമിന് ഒരു ഓട്ടോ കിട്ടി. പക്ഷേ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അവര്‍ വിട പറഞ്ഞിരുന്നു, കടബാധ്യതകള്‍ ഇല്ലാത്ത ലോകത്തേയ്ക്ക്.
https://www.facebook.com/Malayalivartha