ഡ്രാക്കുളയെ ആകര്‍ഷിക്കുന്ന രക്തത്തിലെ ആ മണം കണ്ടെത്തി

രക്തദാഹിയായ ഡ്രാക്കുളയുടെ കഥകള്‍ കേള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല. യക്ഷി -പ്രേത കഥാശ്രേണിയിലെ ഏറ്റവും പേടിപ്പെടുത്തുന്ന കഥാപാത്രമാണ് ഡ്രാക്കുള. അവിശ്വാസികള്‍ എന്നു പറയുന്നവര്‍ പോലും ഡ്രാക്കുളയെപ്പറ്റിയുള്ള കഥകള്‍ വായിക്കുകയോ സിനിമ കാണുകയോ ചെയ്തിട്ടുണ്ടാകും. നമ്മുടെയെല്ലാം മനസില്‍ പതിഞ്ഞ ആ ഇരുട്ടിന്റെ രാജകുമാരന് രക്തത്തോട് എന്താണ് ഇത്ര ആസ്‌ക്തി എന്ന് ആലോചിക്കാത്തവര്‍ ചുരുക്കം.
എല്ലാ രക്തവും ഡ്രാക്കുളയ്ക്ക് ഇഷ്ടമല്ല. ചിലരുടെ രക്തം ഡ്രാക്കുള പ്രഭുവിനെ ഏറെ ആകര്‍ഷിക്കും. അതിനായി ഏതു രീതിയിലും ബുദ്ധിമുട്ടുന്ന ഡ്രാക്കുളയെയാണ് നമുക്ക് സുപരിചിതം. അക്കാര്യം ശരിയാണെന്ന് ഗവേഷകരും സമ്മതിക്കുന്നു. രക്തത്തിലെ ചില ഘടകങ്ങളാണ് ഡ്രാക്കുളയെ ആകര്‍ഷിക്കുന്നത്. ആ പ്രത്യേക ഘടകമുള്ള രക്തം തിരക്കിപ്പിടിച്ച് പ്രിന്‍സ് ഓഫ് ഡാര്‍ക്ക്‌നസ് ഇരുട്ടിന്റെ മറപറ്റി എത്തും.
സ്വീഡനിലെ ലിന്‍കോപിംഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മത്തിയാസ് ലാസ്‌കയുടെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞര്‍ ഇതെപ്പറ്റി പരീക്ഷണം നടത്തി. രക്തത്തിന്റെ ആ പ്രത്യേക മണം എങ്ങനെയാണ് ഉണ്ടാകുന്നതെന്ന അന്വേഷണത്തിലായിരുന്നു സംഘം. രക്തത്തില്‍ അടങ്ങിയിരിക്കുന്ന മുപ്പതിലധികം സംയുക്തങ്ങളില്‍ ഏതാണ് രക്തത്തിന് ആ ലോഹമണം നല്‍കുന്നതെന്ന് കണ്ടുപിടിയ്ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. സ്വീഡനിലെ കോള്‍മാര്‍ഡന്‍ വന്യജീവിപാര്‍ക്കിലെ മൃഗങ്ങളിലാണ് പരീക്ഷണം നടത്തിയത്.
വന്യജീവികളുടെ ആസക്തിക്കു സമമാണ് ഡ്രാക്കുളയുടെ രക്താസക്തി എന്നത് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തത്തിലെ സംയുക്തങ്ങളെ വിഘടിപ്പിച്ച് ഇവ ഓരോന്നും തടികളില്‍ പുരട്ടി വച്ചു. ഇതില്‍ ഒരു സംയുക്തത്തോട് എല്ലാ ജീവികളും അതിശക്തമായി പ്രതികരിക്കുന്നത് കണ്ടു. ട്രാന്‍സ്-4,5-ഇപോക്‌സി-(ഇ)-2 ജിസെനല്‍ എന്ന ഓര്‍ഗാനിക് ആല്‍ഡിഹൈഡ് സംയുക്തത്തോടാണ് ഇവ പ്രതികരിച്ചത്.
ഏറെ ആക്രമണ സ്വഭാവം കാണിക്കുന്ന ആഫ്രിക്കന്‍-ഏഷ്യന്‍ കാട്ടുനായ്ക്കള്‍, സൗത്ത് അമേരിക്കന്‍ ബുഷ് ഡോഗ്, സൈബീരിയന്‍ കടുവകള്‍ എന്നിവയാണ് ഇതിനോട് ആസക്തി കാണിച്ചത്.
അതെസമയം, മണമില്ലാത്ത ദ്രാവകങ്ങളും മറ്റുമണമുളള ഫ്രൂട്ട് എസന്‍സുകളുമൊക്കെ പുരട്ടി പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ മൃഗങ്ങള്‍ പ്രതികരിച്ചതേയില്ല. പബ്ലിക്ക് ലൈബ്രറി ഓഫ് സയന്‍സ് വണ്‍ എന്ന ഓണ്‍ലൈന്‍ ജേര്‍ണലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ എല്ലാവരും ആകാംഷയിലാണ് ഏതു ഗ്രൂപ്പ് രക്തത്തിലാണോ ആവോ ഡ്രാക്കുളയ്ക്ക് ഇഷ്ടമുള്ള ആ സംയുക്തം അടങ്ങിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha