വിമാനത്തില്‍ സുഖ പ്രസവം; പൈലറ്റ് കോക്പിറ്റിലിരുന്ന് അമ്മയ്ക്കും കുഞ്ഞിനും അഭിനന്ദനം അറിയിച്ചു
യാത്രക്കാരി വിമാനത്തില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്കി. സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ഫീനിക്സിലേക്ക് പോയ ഫ്ളൈറ്റ് 623 വിമാനത്തിലാണ് സുഖപ്രസവം നടന്നത്. ഉടന്‍ തന്നെ വിമാനം ലോസാഞ്ജലസ് വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു. വിമാനത്തില്‍ ഡോക്ടറും ഒരു നഴ്സും യാത്രക്കാരായുണ്ടായിരുന്നു.
വിമാനം ലോസാഞ്ജലസ് വിമാനത്താവളത്തില്‍ ഇറങ്ങിയുടന്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പിറന്നുവീണ ശിശുവിന്റെ കരച്ചില് കേട്ടയുടന്‍ പൈലറ്റ് കോക്പിറ്റിലിരുന്ന് അമ്മയ്ക്കും കുഞ്ഞിനും അഭിനന്ദനം അറിയിച്ചു. ഇതോടെ മറ്റ് യാത്രക്കാര്‍ കൈയടിക്കുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഫീനിക്സിലേക്ക് അയച്ചു. ലാന്‍ഡ് ചെയ്ത വിമാനം ശുചീകരണത്തിനായി പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha