ഇനിമുതല്‍ ഇ ടിക്കറ്റിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാം
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അടുത്ത ആഴ്ച മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാം. തുടക്കമെന്ന നിലയ്ക്ക് അന്‍പത് ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാക്കുക. ഇതിനായി മൂന്ന് ഫാസ്റ്റ് ഫുഡ് ഔട്ടലെറ്റുകളുമായി റെയില്‍വേ ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
പാന്‍ട്രി കാറുകളില്ലാത്ത അന്‍പത് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഈ സൗകര്യം ലഭ്യമാവുക. ഐ.ആര്.സി.ടി.സി വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് സൈറ്റില്‍ നല്‍കിയിരിക്കുന്ന മെനുവില്‍ നിന്നും അവര്‍ക്കിഷ്ടമുള്ള ഭക്ഷണം ബുക്ക് ചെയ്യാം. മൂന്ന് ഔട്ട്ലെറ്റുകളില് എവിടെ നിന്നാണ് ഭക്ഷണം വേണ്ടതെന്നും അത് ഏത് സ്റ്റേഷനില്‍ ലഭിക്കണമെന്നും യാത്രക്കാര്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗരീബ് രഥ്, ജന്‍ശതാബ്ദി, ജനത, ഇന്റര്‍സിറ്റി കാറ്റഗറിയിലുള്ള ട്രെയിനുകള്‍ എന്നിവയില്‍ ഈ സൗകര്യം ലഭ്യമാകും. വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക്, പിന്നീട് ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ ടിക്കറ്റിന്റെ പണത്തിനൊപ്പം ഭക്ഷണത്തിനായി അടച്ച തുകയും ഐ.ആര്.സി.ടി.സി തിരിച്ച് നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha