വയറുവേദനയുമായി ആശുപത്രിയിലെത്തിയ കന്യാസ്ത്രീ പ്രസവിച്ചു
വയറുവേദനയുമായി ആശുപത്രിയിലെത്തിയ കന്യാസ്ത്രീ പ്രസവിച്ചു. ഗര്‍ഭം ധരിച്ചതെങ്ങനെയെന്ന് തനിക്കറിയില്ലെന്ന് കന്യാസ്ത്രീ പറഞ്ഞു. ഇറ്റലിയിലാണ് സംഭവം. തെക്കേ അമേരിക്കക്കാരിയായ കന്യാസ്ത്രീയാണ് ഇറ്റലിയിലെ മാര്ച്ചെയിലുള്ള സഭാ അധികൃതരെ ഞെട്ടിച്ചുകൊണ്ട് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ജൂണിലാണ് ഇവര്‍ മഠത്തിലെത്തിയത്. അപ്പോള്‍ത്തന്നെ ഇവര്‍ ഗര്ഭിണിയായിരിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ താന്‍ എങ്ങനെ ഗര്‍ഭിണിയായെന്ന് അറിയില്ലെന്ന് ഈ കന്യാസ്ത്രീ ആവര്‍ത്തിച്ചുപറയുന്നു. ഏതായാലും കന്യാസ്ത്രീയെയും കുഞ്ഞിനെയും ഏറ്റെടുക്കാന്‍ അവരുടെ മഠം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഇറ്റലിയില്‍ത്തന്നെയാണ് കന്യാസ്ത്രീ കുഞ്ഞിനെ പ്രസവിച്ചത്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് കന്യാസ്ത്രീയെ മദര്‍ സുപ്പീരിയറും മറ്റു കന്യാസ്ത്രീകളും കൂടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദൈവത്തിന്റെ സമ്മാനമായ ആ കുഞ്ഞിനെ വളര്‍ത്താന്‍ താന്‍ ഒരുക്കമാണെന്നും കന്യാസ്ത്രീയെന്നതിനെക്കാള് ഒരമ്മയായി മാറാനാണ് തനിക്കാഗ്രഹമെന്നും പറഞ്ഞ ആ കന്യാസ്ത്രീ, ദിവ്യഗര്ഭത്തില്പ്പിറന്ന ആ കുട്ടിക്ക് ഫ്രാന്‍സീസ് എന്നാണ് പേരിട്ടത്. ആദ്യത്തെ സംഭവത്തിലെന്ന പോലെ ഈ കുഞ്ഞിനും പോപ്പ് ഫ്രാന്‍സീസിന്റെ പേരുതന്നെ നല്‍കുമോ എന്നാണ് ഇറ്റലിക്കാര്‍ അടക്കം പറയുന്നത്.
2011ലും ഇറ്റലിയില്‍ ഒരു കന്യാസ്ത്രീ പ്രസവിച്ചിരുന്നു. ഒരു പുരോഹിതന് ബലാല്‍സംഗം ചെയ്ത കോംഗോക്കാരിയായ കന്യാസ്ത്രീ ഗര്‍ഭിണിയാവുകയായിരുന്നു. കുട്ടിയെ പ്രസവിച്ചതോടെ അവര്‍ക്ക് മഠത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. സഭാ അധികൃതര്‍ കുഞ്ഞിനെ ദത്തുനല്‍കുകയും ചെയ്തു. കന്യാസ്ത്രീയല്ലാതായതോടെ അവര്‍ കുട്ടിയെ വീണ്ടെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha