ഭാര്യയുമായി രഹസ്യബന്ധമാരോപിച്ച് ഭര്‍ത്താവ് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റി
ഭാര്യയുമായി രഹസ്യബന്ധം ആരോപിച്ച് അയല്‍വാസിയായ യുവാവിന്റെ ജനനേന്ദ്രിയം ഭര്‍ത്താവ് മുറിച്ചുമാറ്റി. ഭോപ്പാലിലാണ് സംഭവം. ഗ്യാന്‍ സിംഗും, സന്ദീപ്-ജ്യോതി ദമ്പതികളും അയല്‍വാസികളാണ്. അവിവാഹിതനായ ഗ്യാനും ജ്യോതിയും തമ്മില്‍ രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സന്ദീപ് കൃത്യം നിര്‍വഹിച്ചത്.
ജോലികഴിഞ്ഞ് മടങ്ങി വരുന്ന വഴി ബസ് സ്റ്റോപ്പില്‍ വെച്ചാണ് ഗ്യാനെ സന്ദീപും ഭാര്യ ജ്യോതിയും കാണുന്നത്. ജ്യോതിയെ റയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ എന്ന വ്യാജേന ഗ്യാനെ സന്ദീപ് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വഴിമധ്യേ ഇയാളെ മദ്യം കുടിപ്പിച്ച് ബോധ രഹിതനാക്കിയാണ് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. സംഭവത്തിന് ശേഷം ദമ്പതികള്‍ രക്ഷപ്പെട്ടു.
മണിക്കൂറുകള്‍ക്ക് ശേഷം ബോധം വീണ്ടെടുത്ത ഗ്യാന്‍ തന്നെയാണ് ഹബിബ്ഗഞ്ച് ജി.ആര്.പി പോലീസ് സ്റ്റേഷനില്‍ എത്തി ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയത്.
ഗ്യാനെ അപ്പോള്‍ തന്നെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദമ്പതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ദമ്പതികള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha