Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

കുടുംബ രഹസ്യങ്ങൾ കോടതിമുറിയ്ക്കുള്ളിൽ ഇന്ന് ചുരുളഴിയുമോ? ദിലീപിന്റെ മുന്‍ ഭാര്യ എന്ന നിലയില്‍ മഞ്ജു വാര്യരുടെ മൊഴി നിർണ്ണായകം!! കോടതിയില്‍ മഞ്ജു എത്തുമ്പോൾ തൊട്ടു പിന്നാലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉൾപ്പെടെയുള്ള താര നിരകൾ; ആശങ്കയുടെ മുൾമുനയിൽ ദിലീപ്

27 FEBRUARY 2020 10:07 AM IST
മലയാളി വാര്‍ത്ത

യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ മൊഴികളാണ് ഈ ആഴ്ച കോടതി രേഖപ്പെടുത്തുന്നത്. ഇന്ന് മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍ കോടതിയിലെത്തുമ്പോൾ 28 ന് ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍, 29 ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, അടുത്ത മാസം 4ന് റിമി ടോമി എന്നിവരാണ് മൊഴി നല്‍കാന്‍ എത്തുന്നത്. ദിലീപിന്‍റെ മുന്‍ ഭാര്യ എന്ന നിലയില്‍ മഞ്ജു വാര്യരുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമാണ്. കേസിന്‍റെ ജാമ്യാപേക്ഷയിലും തുടര്‍ഘട്ടങ്ങളിലും ദിലീപിന്‍റെ ആരോപണം പ്രധാനമായും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ആയിരുന്നു. മൊഴി നല്‍കുന്നവരെ, ദിലീപിന്‍റെ അഭിഭാഷകന്‍ അടക്കമുള്ള പ്രതിഭാഗ അഭിഭാഷകര്‍ക്ക് ക്രോസ് വിസ്താരം ചെയ്യാനും അവസരമുണ്ട്. കേസിലെ വാദിയായ നടിയുമായും പ്രതിയായ ദിലീപുമായും ഒരേ പോലെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധവും പരിചയവും ഉള്ളവരാണ് മൊഴി കൊടുക്കാനെത്തുന്ന താരങ്ങള്‍. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സൗഹൃദവും പിന്നീടുണ്ടായ അകല്‍ച്ചയും നേരിട്ട് അറിയാവുന്നവരാണ് സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ ദാസ്, ബിന്ദു പണിക്കര്‍ ,റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതും ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ്. ആദ്യം പള്‍സര്‍ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ട് പോയത്.

എന്നാല്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും ഈ താരങ്ങള്‍ സാക്ഷികളാണ്. ആക്രമിക്കപ്പെട്ട നടി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഈ താരങ്ങളോട് പലപ്പോഴും പങ്കുവച്ചിരുന്നു. മഞ്ജു വാര്യരുടെ സുഹൃത്തായിരുന്ന ശ്രീകുമാര്‍ മേനോന്‍, വ്യക്തിവിരോധം തീര്‍ക്കാന്‍ തന്നെ കേസിലേക്ക് വലിച്ചിഴച്ചതാണെന്നും ആരോപിച്ചിരുന്നു. അതിനാല്‍ ഈ കേസിലെ പ്രധാന സാക്ഷിയാണ് ശ്രീകുമാര്‍ മേനോന്‍. ഇദ്ദേഹത്തിന്‍റെ മൊഴികളും ക്രോസ് വിസ്താരവും നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവാകും. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയില്‍ രഹസ്യമായാണ് മൊഴിയെടുക്കലും എതിര്‍ വിസ്താരവും നടക്കുന്നത്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന് തിരിച്ചടിയാണ്. സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്ബീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് വാദിക്കുന്നു. പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്ബീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (8 minutes ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (7 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (7 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (8 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (8 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (8 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (9 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (10 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (10 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (10 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (10 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (11 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (11 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (11 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (11 hours ago)

Malayali Vartha Recommends