Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

ദുരിതം വിട്ട് മാറാത്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ , ബാബുരാജിലൂടെ മലയാളസംഗീത ലോകത്ത് തുടക്കം കുറിച്ച കമാല്‍ ഇനി ഓര്‍മ്മകളില്‍ മാത്രം

17 MARCH 2015 10:36 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഹിന്ദുസ്ഥാനി സംഗീത പ്രേമികളുടെ സ്വന്തം സംഗീതസംവിധായകന്‍ ബോംബെ എസ് കമാല്‍ വിടപറഞ്ഞത് സംഗീത ആസ്വാദകരുടെ മനസില്‍ നിന്നും മാത്രമല്ല മറിച്ച് മലയാളികളുടെ മനസില്‍ നിന്നും കൂടിയാണ്. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു കമാലിന്റെ അന്ത്യം. വ്യത്യസ്തമായ സംഗീത ലോകം സമ്മാനിച്ച ഈ മഹാനെ ഹിന്ദുസ്ഥാനി സംഗീതാസ്വദകര്‍ ഏറെ സ്‌നേഹിക്കുന്നു. ഈ ബോംബേക്കാരന്‍ 13 സിനിമകള്‍ക്കാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. 1979ല്‍ പുറത്തിറങ്ങിയ \'എവിടെ എന്‍ പ്രഭാതം\' ആണ് കമാലിന്റെ ആദ്യ ചിത്രവും. 1986ല്‍ നിലവിളക്ക് എന്ന ചിത്രത്തിലെ \'പാടാം ഞാന്‍ പാടാം ഒരു സാന്ത്വനം\' എന്ന ഗാനം ഹിറ്റാവുകയും ചെയ്തു. യേശുദാസിന്റെ \'ശരത്കാല പുഷ്പങ്ങള്‍\' എന്ന ആല്‍ബത്തിന്റെ സംഗീതം നിര്‍വഹിച്ചത് കമാലാണ്.
നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും കമാലിന് ലഭിച്ചിരുന്നു. മലയാളസിനിമയിലെ 85 കാലഘട്ടങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു ബോംബെക്കാരനായ കമാല്‍ എന്ന ഈ സംഗീത സംവിധായകന്‍. കമാല്‍ അഭിനയിച്ചത് ചെറിയ കഥാപാത്രങ്ങളാണെങ്കിലും ഇപ്പോഴും ആ കഥാപാത്രങ്ങളെ മലയാളികള്‍ ഓര്‍ക്കുന്നു. മീനമാസത്തിലെ സൂര്യന്‍, മുഖ്യമന്ത്രി, ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍, ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങിയ ചിത്രങ്ങളിലും ഭരത് ചന്ദ്രന്‍ ഐ.പി.എസില്‍ ഒരു ചെറിയ വേഷവും അദ്ദേഹത്തിന് ലഭിച്ചു. ബോംബേക്കാരനാണെങ്കിലും മലയാളികളുടെ പ്രിയ സംഗീത സംവിധായകനായിരുന്നു കമാല്‍. മുംബൈയില്‍ ജനിച്ച് വളര്‍ന്ന കമാലിന് പാട്ട് പോലെ ഇഷ്ടമാണ് കേരളവും.
പറഞ്ഞറിയിക്കാന്‍ പറ്റാത്ത കഴിവുകളുള്ള ഈ കലാകാരന്‍ മലയാളികള്‍ക്ക് എന്നും സ്വന്തം സംഗീത സംവിധായകന്‍ തന്നെയായിരുന്നു. ഹാര്‍മോണിയപ്പെട്ടിയില്‍ കമാല്‍ കൈകള്‍ വച്ചാല്‍ സംഗീതത്തിന്റെ മനോഹാരിതമായ ലോകമാണ് തെളിയുന്നതും. സംഗീതത്തില്‍ മാത്രമല്ല മറ്റ് എല്ലാ മേഖലകളിലും കഴിവുണ്ടായിട്ടും കമാലിന്റെ ജീവിതം പ്രാരാബ്ദത്തിന്റെ നടുവിലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മലയാളികളും കമാലിന്റെ പ്രാരാബ്ദം അറിയാതെ പോവുകയായിരുന്നു. സിനിമയില്‍ കമാല്‍ എന്ന ഈ മഹാന്‍ തിളങ്ങി നിന്നെങ്കിലും ജീവിതത്തില്‍ വിധിയുടെ മുന്നില്‍ തോല്‍ക്കുകയായിരുന്നു അദ്ദേഹം. ദുരിതത്തിന്റെ കഥകള്‍ മാത്രമായിരുന്നു കമാലിന് പറയാനുണ്ടായിരുന്നതും.
തിരുവനന്തപുരത്തെ മുടവന്‍മുകളിലെ മകളുടെ വീട്ടിലായിരുന്നു അവസാനനാളുകളില്‍ അദ്ദേഹത്തിന്റെ താമസവും. സ്വന്തമെന്ന് പറയാന്‍ കമാലിന് ആകെ ഉണ്ടായിരുന്നത് ഒരു ഹര്‍മ്മോണിയപ്പെട്ടി മാത്രം. സിനിമ കമാലിന് സമ്മാനിച്ചത് ദുരിതങ്ങളും സങ്കടങ്ങളും മാത്രമാണെന്ന് കമാല്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സിനിമപ്രവര്‍ത്തകരോ സംഘാടകരോ കമാലിനെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. ബോംബെ വിക്ലോറിയ ടെര്‍മിനസിനു സമീപം അബ്ദുല്‍ റഹ്മാന്‍ സ്ട്രീറ്റിലാണ് കമാല്‍ ജനിച്ചത്. ഏഴാംവയസ്സു മുതല്‍ മുഹമ്മദ്‌റഫിയുടെ ഗാനങ്ങള്‍ ആലപിച്ച് മുംബൈ സംഗീതാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയും ചെയ്തു. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ബാബുരാജാണ് കമാലിനെ സഹായിക്കാനായി മുന്നോട്ട് വന്നതും. ബാബുരാജ് മുംബൈയില്‍ എത്തിയതിന് ശേഷമാണ് കമാലിന് മലയാളത്തില്‍ ഒരു അവസരം നല്‍കിയതും. അങ്ങനെ ബാബു രാജ് കമാലിന്റെ കഴിവ് തിരിച്ചറിയുകയായിരുന്നു. പക്ഷെ, ദുരിതം അദ്ദേഹത്തെ വിട്ട് പോയിലായിരുന്നു. 1959 ല്‍ കേരളത്തില്‍ വന്നതിന് ശേഷം തിരിച്ചുപോകാന്‍ വേണ്ടി റെയില്‍വേസ്‌റ്റേഷനില്‍ വന്ന് ടിക്കറ്റ് എടുക്കാനായി പോക്കറ്റില്‍ തപ്പിയപ്പോള്‍ പേഴ്‌സ് കാണാനില്ല.
വരുന്ന വഴിക്ക് ആരോ പോക്കറ്റടിച്ചിരുന്നു. അന്നു തൊട്ടാണ് കമാല്‍ കേരളത്തില്‍ സ്ഥിരതാമസ്സമാക്കിയത്. യഥാര്‍ത്ഥത്തില്‍ മലയാള സംഗീത ലോകമാണ് കമാലിനെ ക്ഷണിച്ച് കൊണ്ട് വന്നതും. എന്നിട്ടും അദ്ദേഹത്തിന് മലയാളത്തില്‍ അവഗണന മാത്രമായിരുന്നു ബാക്കിയായി ഉണ്ടായിരുന്നത്. 1959ല്‍ ബോംബെയില്‍ നിന്ന് കേരളത്തിലെത്തിയ കമാല്‍ സംഗീതത്തിനു വേണ്ടി മാത്രമായി ജീവിച്ചു. യേശുദാസിനെക്കൊണ്ട് 30 ല്‍ കൂടുതല്‍ പാട്ടുകള്‍ പാടിപ്പിച്ചു.

തരംഗിണിക്കുവേണ്ടി നിരവധി സംഗീത ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്. എല്ലാം ഹിറ്റുകളായിരുന്നു താനും. പക്ഷേ, വേണ്ടത്ര പ്രതിഫലം കിട്ടിയിട്ടില്ല. അവസാനം ജീവിക്കാന്‍ ഗതിയില്ലാതെ കമാലും ഭാര്യയും അരിസ്‌റ്റോ ജംഗ്ഷനിലുള്ള ഒരു ചേരിയിലെ വീട്ടില്‍ താമസ്സിക്കേണ്ട അവസ്ഥ വന്നു. കുട്ടിക്കാലത്തെ സംഗീതത്തിനോടായിരുന്നു കമാലിന് താല്‍പ്പര്യം. കഷ്ടതകളോട് പടവെട്ടി സംഗീതത്തെ നെഞ്ചിലേറ്റി. ശുദ്ധ സംഗീതത്തോടായിരുന്നു എന്നും താല്‍പ്പര്യം. കേരളത്തിലും പാടിയതും പ്രചരിപ്പിച്ചതും അതു തന്നെ. യേശുദാസിനെക്കൊണ്ട് 30 ല്‍ കൂടുതല്‍ പാട്ടുകള്‍ പാടിപ്പിച്ചു. തരംഗിണിക്കുവേണ്ടി നിരവധി സംഗീത ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്. എല്ലാം ഹിറ്റുകളായിരുന്നു താനും. പക്ഷേ, വേണ്ടത്ര പ്രതിഫലം കിട്ടിയിട്ടില്ല. അവസാനം ജീവിക്കാന്‍ ഗതിയില്ലാതെ കമാലും ഭാര്യയും അരിസ്‌റ്റോ ജംഗ്ഷനിലുള്ള ഒരു ചേരിയിലെ വീട്ടില്‍ താമസ്സിക്കേണ്ട അവസ്ഥ വന്നു. കുട്ടിക്കാലത്തെ സംഗീതത്തിനോടായിരുന്നു കമാലിന് താല്‍പ്പര്യം. കഷ്ടതകളോട് പടവെട്ടി സംഗീതത്തെ നെഞ്ചിലേറ്റി. ശുദ്ധ സംഗീതത്തോടായിരുന്നു എന്നും താല്‍പ്പര്യം. 

കേരളത്തിലും പാടിയതും പ്രചരിപ്പിച്ചതും അതു തന്നെ. ഗാനമേളയിലൂടെ കിട്ടുന്ന തരക്കേടില്ലാത്ത പണം ഉപയോഗിച്ചാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. എന്നാല്‍ റിയാലിറ്റി ഷോകളുടെ കടന്ന് വരവോടെ കമാല്‍ തീര്‍ത്തും ദുരിതത്തിലാവുകയായിരുന്നു. ഏറ്റവും അവസാനമായി കമ്പോസ് ചെയ്തത് മേജര്‍ രവിയുടെ \'കുരുക്ഷേത്ര\' എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങ്ങായ ഛലോ ഛലോ ജവാന്‍.... എന്ന ഗാനമാണ്. പ്രായത്തിന്റെ പ്രശ്‌നങ്ങളെല്ലാം മറന്ന് ആരോഗ്യത്തോടെ നടന്ന് നീങ്ങുന്ന ഈ കലാകാരന്‍ മലയാളികള്‍ക്ക് തീരാനഷ്ടം തന്നെയാണ്. തിരുവനന്തപുരത്തെ മുടവന്‍മുകളില്‍ സഹൃദയരുടെ കൂട്ടായ്മയും ഹിന്ദുസ്ഥാനി സംഗീത പ്രേമികളും ചേര്‍ന്ന് അദ്ദേഹത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയത് അദ്ദേഹത്തിന് ഏറെ ആശ്വാസകരമായ ഒന്നായിരുന്നു. ഭാര്യ: മീന,മൂന്ന് പെണ്‍മക്കള്‍.
കമാല്‍ ഈണമിട്ട ഗാനങ്ങള്‍ ഇതൊക്കെയാണ്:
ദേവി സുകൃതാനന്ദമയി ... നിലവിളക്ക്
ആരാരിരാരോ ആരാരിരാരോ ... നിലവിളക്ക്
പാടാം ഞാന്‍ പാടാമൊരു ... നിലവിളക്ക്
സന്ധ്യേ ... അക്ഷരാര്‍ത്ഥം
പൂരാട രാത്രി ... അക്ഷരാര്‍ത്ഥം
ശലഭമേ ചിത്രശലഭമേ ... അക്ഷരാര്‍ത്ഥം
പൂരാട രാത്രി ... അക്ഷരാര്‍ത്ഥം
പുഷ്പങ്ങളായിരം ... ശീര്‍ഷകം
വിരഹം വീണ ... പൊലീസ് ഡയറി (സ്റ്റാര്‍ട്ട് ഇമ്മീഡിയറ്റ്‌ലി)
നീല നയന ... പൊലീസ് ഡയറി (സ്റ്റാര്‍ട്ട് ഇമ്മീഡിയറ്റ്‌ലി)
മഞ്ഞണിയും മാമലയില്‍ ... ശാന്തി നിലയം
സ്വര്‍ഗ്ഗവാതില്‍ ... ശാന്തി നിലയം
കണ്വമുനിയുടെ ... ശാന്തി നിലയം
സ്വപ്നം നിറങ്ങള്‍ ... ശാന്തി നിലയം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (14 minutes ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (21 minutes ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (22 minutes ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (24 minutes ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (25 minutes ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (26 minutes ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (27 minutes ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (46 minutes ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (51 minutes ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (52 minutes ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (55 minutes ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (57 minutes ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (57 minutes ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (58 minutes ago)

എൽടിടിഇയെ വീണ്ടും നിരോധിച്ച് കേന്ദ്രം! 5 കൊല്ലത്തേക്ക് നീട്ടി  (1 hour ago)

Malayali Vartha Recommends