തമിഴ്നാടും കേരളവും ഒന്നിച്ചപ്പോള്‍ ആ അച്ഛന് മകളെ അവസാനമായി ഒരുനോക്ക് കാണാനായി!
ആ അച്ഛനു വേണ്ടി തമിഴ്നാടും കേരളവും ഒന്നിച്ചപ്പോള്‍ ലോക്ഡൗണ്‍ മാറിനിന്നു. പട്ടഞ്ചേരി മാങ്ങോട് ശാന്തന്- വല്‍സല ദമ്പതികളുടെ മകളായ പത്തുവയസ്സുകാരി അനുശ്രീ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. അനുശ്രീ ഇന്നലെ രാവിലെ മരിച്ചു.
കരൂരില്‍ ഇലക്ട്രീഷ്യനായ ശാന്തനു ലോക്ഡൗണിനെത്തുടര്‍ന്നു നാട്ടിലെത്താനായില്ല. മരണ വിവരം അറിഞ്ഞു ശാന്തന് കരൂര്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ടു കേരളത്തിലെത്താനുള്ള അനുമതി വാങ്ങി.
മീനാക്ഷിപുരം അതിര്‍ത്തി ചെക്പോസ്റ്റില്‍ ശാന്തനെ കൂട്ടാന്‍ ആരോഗ്യ വകുപ്പ് നല്കിയ സുരക്ഷാ വസ്ത്രമണിഞ്ഞു ബൈക്കില്‍ സുഹൃത്ത് കാത്തുനിന്നു.
ശാന്തനും സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണു വീട്ടിലെത്തിയത്. സുരക്ഷാ മുന്‍കരുതല്‍ നല്കി ആരോഗ്യ പ്രവര്‍ത്തകരും ശാന്തന്റെ വീട്ടിലുണ്ടായിരുന്നു.
ചടങ്ങുകള്‍ ഒഴിവാക്കി ചിറ്റൂര്‍ ശോക ശാന്തിവനം വാതക ശ്മശാനത്തില്‍ സംസ്കാരം നടത്തി. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ വീടും പരിസരവും അണുവിമുക്തമാക്കി. മകളുടെ സംസ്കാര ശേഷം കുടുംബം മുഴുവന്‍ ക്വാറന്റീനിലായി. സഹോദരന്: അഖില്‍
https://www.facebook.com/Malayalivartha