ശ്രീചിത്രാ മെഡിക്കൽ സെന്‍റർ നടത്തിയെന്ന് പറയപ്പെടുന്ന ചില കണ്ടുപിടുത്തങ്ങളുടെ യഥാർത്ഥ അവകാശികൾ ആരാണ്; കേന്ദ്ര സർക്കാരിൽ നിന്ന് കോടികൾ കിട്ടുന്ന സ്ഥാപനം ഗവേഷണത്തിനായി എന്തിനാണ് സ്വകാര്യ കമ്പനിയെ ആശ്രയിക്കുന്നത്?അധികാരത്തിൽ കടിച്ചു തൂങ്ങാനുള്ള ഡയറക്ടറുടെ തറക്കളിക്ക് ശ്രീ ചിത്രയെപ്പോലെയുള്ള അഭിമാനസ്തംഭത്തെ ബലിയാടാക്കുകയാണോ? പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്

തിരുവനന്തപുരത്തെ ശ്രീചിത്രമെഡിക്കൽ സെന്ററിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് .തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ശ്രീചിത്ര മെഡിക്കൽ സെന്ററിൽ നടക്കുന്ന കെടുകാര്യസ്ഥതയ്ക്കെതിരെ രൂക്ഷമായ വിമര്ശനം നടത്തിയിരിക്കുന്നത്. കോവിഡ് 19 പരിശോധനയ്ക്കു സ്രവം ശേഖരിക്കാന്‍ വികസിപ്പിച്ചെടുത്ത സ്വാബുകളുടെ ‘കണ്ടു പിടുത്തം’ വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു .ഈ സാഹചര്യത്തിലാണ് വിമർശനവുമായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ രംഗത്തെത്തിയത്.
എം ടി രമേശിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്.
രാജ്യത്തിന്‍റെ അഭിമാന സ്തംഭമായ തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കൽ സെന്‍റർ തട്ടിപ്പിന്‍റെ കേന്ദ്രമായി മാറുന്നോ?. എന്ന ചോദ്യവുമായാണ് അദ്ദേഹം തൻെറ കുറിപ്പ് ആരംഭിക്കുന്നത്. അത്തരമൊരു നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്കാണോ ഈ മികവിന്‍റെ കേന്ദ്രം നീങ്ങുന്നതെന്ന് തോന്നിപ്പിക്കുന്ന ചില സംഭവങ്ങളാണ് ഈയടുത്ത കാലത്തായി ശ്രീചിത്രയിൽ അരങ്ങേറിയത് എന്നും അദ്ദേഹം പറയുന്നു . കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രീചിത്രാ മെഡിക്കൽ സെന്‍റർ നടത്തിയെന്ന് പറയപ്പെടുന്ന ചില കണ്ടുപിടുത്തങ്ങളുടെ യഥാർത്ഥ അവകാശികൾ ആരാണ് എന്നും . കോവിഡ് ചികിത്സയ്ക്കായി തൊണ്ടയിൽ നിന്ന് സ്രവം ശേഖരിക്കാൻ വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ സ്വാബുകളുടെ യഥാർത്ഥ ഉടമസ്ഥർ ആരാണ്എന്നുമുള്ള കൃത്യമായ ചോദ്യങ്ങലാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ ഉന്നയിക്കുന്നത്. . ഇത് വികസിപ്പിച്ചെടുത്തവർ എന്ന് പറഞ്ഞ് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടവർ തന്നെയാണോ ഇതിന്‍റെ അവകാശികൾ എന്നുമാ ദേഹം ചോദിക്കുന്നു.. തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് എന്താണ് ഇക്കാര്യത്തിലുള്ള പങ്ക്?. സ്വാബ് നിർമ്മിക്കാൻ എറണാകുളത്തെ സ്വകാര്യ കമ്പനിയ്ക്ക് കരാർ കിട്ടിയത് എങ്ങിനെയാണ്?. കേന്ദ്ര സർക്കാരിൽ നിന്ന് കോടികൾ കിട്ടുന്ന സ്ഥാപനം ഗവേഷണത്തിനായി എന്തിനാണ് സ്വകാര്യ കമ്പനിയെ ആശ്രയിക്കുന്നത്?.എന്നൊക്കെയുള്ള വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ എം ടി രമേശ് ഉന്നയിക്കുന്നുണ്ട്.
ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകാനുള്ള ബാധ്യത ശ്രീചിത്രയുടെ ഡയറക്ടർക്കും ഭരണസമിതിയ്ക്കുമുണ്ട് എന്നും അദ്ദേഹം പറയുന്നു.. കേന്ദ്രസർക്കാരിനെയും പൊതു ജനങ്ങളേയും ഒരു പോലെ കബളിപ്പിക്കുന്നതിന് നേതൃത്വം വഹിക്കുന്നത് ആരായാലും വരും ദിവസങ്ങളിൽ അതിന് വിശദീകരണം തന്നേ തീരൂ. എന്തായാലും ഇക്കാര്യങ്ങളൊക്കെ കേന്ദ്ര സർക്കാരിന്‍റേയും ആരോഗ്യ. മന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് എന്നും . രാജ്യം മുഴുവൻ കോവിഡിനെ പ്രതിരോധിക്കാനുള്ള ഭഗീരഥ പ്രയത്നത്തിൽ ഏർപ്പെടുമ്പോൾ കുറുക്കുവഴികളിലൂടെ അതിന്‍റെ പങ്ക് പറ്റാനുള്ള നാണം കെട്ട ശ്രമമാണ് ശ്രീചിത്രയിൽ നടത്തുന്നത് എന്നും അദ്ദേഹം തുറന്നടിച്ചു . . ഇതിന് പിന്നിൽ ആരുടെ സ്വാർത്ഥ താത്പര്യമാണെന്ന് വരും ദിവസങ്ങളിൽ പുറത്തു വരിക തന്നെ ചെയ്യും. അധികാരത്തിൽ കടിച്ചു തൂങ്ങാനുള്ള ഡയറക്ടറുടെ തറക്കളിക്ക് ശ്രീ ചിത്രയെപ്പോലെയുള്ള അഭിമാനസ്തംഭത്തെ ബലിയാടാക്കുകയാണോ?.എന്ന് ചോദിച്ചുകൊണ്ടാണ് എം ടി രമേശ് തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സ്വന്തം കണ്ടെത്തലായി തിരുവനന്തപുരത്തെ ശ്രീചിത്ര അവതരിപ്പിച്ച, അംഗീകാരത്തിനായി ഐ.സി.എം.ആറിനെ സമീപിച്ച രണ്ടു സ്വാബുകളും നിര്‍മ്മിച്ചത് തൃശൂര്‍ അന്തിക്കാട്ടെ സ്വകാര്യ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയാണ് എന്നാണ് ഉയരുന്ന ആരോപണം..കൊവിഡ്19 പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്നതിനുള്ള രണ്ടുതരം സ്വാബുകളും (Swab) വികസിപ്പിച്ചുവെന്നാണ് അടുത്തിടെ ശ്രീചിത്ര അവകാശപ്പെട്ടത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാനും ഇതിലൂടെ ശ്രീചിത്രയ്ക്ക് സാധിച്ചിരുന്നു. വൈറസിലെ ജീനുകള്‍ ആംപ്ലിഫൈ ചെയ്ത് സാര്‍സ് കോവ് 2ന്റെ സാന്നിധ്യം കണ്ടെത്തി കൊവിഡ്19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്ക് മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്ന് സ്രവം ശേഖരിക്കുന്നത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തവയാണ് പുതിയ സ്വാബുകള്‍. മോഡ്യൂളുകള്‍ നിര്‍മ്മിക്കാന്നതിന് കോടികണക്കിന് രൂപ വിലയുള്ള ഉപകരണങ്ങള്‍ ശ്രീചിത്രയ്ക്ക് സ്വന്തമാണ്. ലക്ഷങ്ങള്‍ കൈപ്പറ്റി ശാസ്ത്രജ്ഞരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെയുള്ളിടത്താണ് സ്വകാര്യ കമ്പനിയെക്കൊണ്ട് നിര്‍മ്മിപ്പിച്ച് സ്വന്തം പേരില്‍ പുറത്തു വിട്ടു എന്ന ആരോപണം ശ്രീചിത്ര മെഡിക്കൽ സെൻ്ററ്ററിനെതിരെ ഉയർന്നിരിക്കുന്നത്
https://www.facebook.com/Malayalivartha