മദ്യപിച്ച് ലക്കുകെട്ട പതിനേഴുകാരന് ഓടി പോയി കയറിയത് സിംഹ കൂട്ടിലേക്ക്, പക്ഷേ ഉണ്ടാകാമായിരുന്ന മറ്റൊരു ദുരന്തം ഒഴിവായി
അടുത്തിടെ ന്യൂഡല്‍ഹിയിലെ മൃഗശാലയില്‍ യുവാവിനെ കടുവ കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പാഴും വിട്ടുമാറിയിട്ടില്ല. എന്നാല്‍ അതിനു സമാന സംഭവമാണ് അഹമ്മദാബാദിലും ഉണ്ടായത്. പതിനേഴ് വയസുകാരന് മദ്യപിച്ച് ലക്കുകെട്ട് പോയി കയറിയത് സിംഹത്തിന്റെ കൂട്ടിലേക്ക്. സിംഹത്തെ കൊല്ലാനാണ് കൂട്ടിലേക്ക് ആ പയ്യന് കയറിയത്. ഭാഗ്യമെന്ന് പറയട്ടെ, സുരക്ഷാ ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതിനെത്തുടര്‍ന്ന് പയ്യനെ വലിച്ച് പുറത്തിടാന്‍ കഴിഞ്ഞതുകൊണ്ടാണ് ജീവന് രക്ഷപ്പെട്ടത്.
അഹമ്മദാബാദിലെ കമലാ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. രാഹുല്‍ എന്ന പതിനേഴുക്കാരന് കാഴ്ച്ചക്കാരെ നടുക്കിയാണ് സിംഹക്കൂട്ടിലേക്ക് ചാടി കയറിയത്. സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കൂടിന്റെ വേലിയിലൂടെ വലിഞ്ഞുകയറി അകത്തേക്ക് ചാടുകയായിരുന്നു. സിംഹങ്ങളെ കൊല്ലുമെന്ന് അലറിവിളിച്ചുകൊണ്ട് അവയുടെ നേര്‍ക്ക് ചാടി വീഴുകയായിരുന്നു.
എന്നാല്‍, സിംഹങ്ങള്‍ കിടക്കുന്ന സ്ഥലത്ത് എത്തുന്നതിനുമുമ്പ് നിലത്തുവീണുപോയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാനായി. രാഹുലിനെ പിന്നീട് പൊലീസില്‍ ഏല്പിച്ചു. താന്‍ മദ്യത്തിന്റെ ലഹരിയിലായിരുന്നുവെന്നും സിംഹത്തെ കൊല്ലാന്‍ സാധിക്കുമെന്ന് കരുതിയതുകൊണ്ടാണ് കൂട്ടിലേക്ക് ചാടിയതെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha