Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണകവർച്ച.... ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ശാസ്ത്രിയ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ശബരിമലയിൽ


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... . ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , കേരളത്തിന്റെ തെക്കന്‍ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും...


ഇനി ശരണം വിളിയുടെ നാളുകൾ : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായി ഭക്തജനപ്രവാഹം... ഇന്നുമുതൽ വെർച്വൽ ക്യൂ വഴി 70,000 പേർക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 20,000 പേർക്കും ദിവസവും ദർശനം


നാലാം ചന്ദ്രയാന്‍ ദൗത്യത്തിന് സര്‍ക്കാര്‍ അനുമതി.. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനാണ് ലക്ഷ്യം.. ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങള്‍ കൂടിയുണ്ടെന്ന്‌ ഐഎസ്ആര്‍ഒ മേധാവി..


ഞെട്ടിക്കുന്ന തെളിവുകൾ.. ഇന്ത്യയിൽ മസൂദ് അസറിനും ഹാഫിസ് സയീദിനും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ എല്ലാവസരങ്ങളും.. അവർ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന..

സ്വര്‍ണക്കള്ളക്കടത്തിന്റെ കാരണം ഇതാണ്..നിയന്ത്രിക്കാനും വഴിയുണ്ട്... ഇനി ചെയ്യേണ്ടത് ഒരേയൊരു കാര്യം മാത്രം! ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ വെളിപ്പെടുത്തൽ

10 JULY 2020 11:03 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തിനു പിന്നില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇപ്പോഴിതാ സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍.

സ്വര്‍ണ വില രാജ്യാന്തര നിലവാരത്തില്‍ നിജപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കാന്‍ കഴിയുകയുള്ളുവെന്ന് അറ്റ്ലസ് രാമചന്ദ്രന്‍ പറയുന്നു.

1970കളിലാണ് സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വര്‍ണക്കള്ളക്കടത്ത് വ്യാപകമായത്. മുംബൈ കേന്ദ്രീകരിച്ച്‌ അധോലോകനായകന്‍ ഹാജി മസ്താന്റെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് സജീവമായി. പിന്നീട് ഒട്ടേറെ മലയാളികളും രംഗത്ത് വന്നു.

യുഎഇയില്‍ മൂല്യവര്‍ധിത നികുതി( വാറ്റ്) മാത്രമേ നിലവില്‍ ഈടാക്കുകയുള്ളു.എന്നാല്‍ തനിതങ്കത്തിന് (സ്വര്‍ണക്കട്ടി)ക്ക് ഇതും ബാധകമല്ല. സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമേ വാറ്റ് നല്‍കേണ്ടതുള്ളൂ. ഇന്ത്യയിലാണെങ്കില്‍ 12% ഇറക്കുമതി ഡ്യൂട്ടി നല്‍കണം.

ഒരു കിലോ സ്വര്‍ണം യുഎഇയില്‍ നിന്ന് വാങ്ങിക്കുമ്ബോള്‍ നിലവിലെ വിലനിലവാരമനുസരിച്ച്‌ ഏതാണ്ട് 43 ലക്ഷം രൂപയാണ് വില നല്‍കേണ്ടത്.

ഇത് ഇന്ത്യയിലെത്തിച്ചാല്‍ 49 ലക്ഷത്തോളം രൂപ കിട്ടും. ഇൗ സമയം കസ്റ്റംസിനെ വെട്ടിച്ചുകൊണ്ടുപോയാല്‍, അതായത് കള്ളക്കടത്ത് നടത്തിയാല്‍ ഏഴ് ലക്ഷം രൂപ വരെ ലാഭം കിട്ടും.

യുഎഇയില്‍ നിന്ന് സ്വര്‍ണം അയക്കുന്നവരും അവിടെ സ്വീകരിക്കുന്നവരും വാങ്ങിക്കുന്നവരുമെല്ലാം കള്ളക്കടത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ആഭരണനിര്‍മാണ മേഖലയില്‍ മാത്രമാണ് സ്വര്‍ണം ആവശ്യമുള്ളത്- ജ്വല്ലറി രംഗത്ത് 40 വര്‍ഷത്തിലേറെ പരിചയസമ്ബത്തുള്ള രാമചന്ദ്രന്‍ പറഞ്ഞു.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കള്ളക്കടത്തിന് അവസാനമുണ്ടാകാന്‍ കാരണമായേക്കാവുന്ന രാജ്യാന്തര നിലവാരത്തില്‍ വില ഏര്‍പ്പെടുത്താന്‍ തടസ്സമെന്താണെന്നറിയില്ല. എങ്കിലും ചിലര്‍ പറയുന്ന കാരണം, ഇന്ത്യക്ക് ലഭിക്കേണ്ട നികുതിപ്പണം ഇല്ലാതാകുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം നല്‍കാന്‍ സാധിക്കാതെ വരുമെന്നുമൊക്കെയാണ്. കേരളത്തിലേയ്ക്ക് ഡിപ്ലോമാറ്റിക് ബഗേജില്‍ കോടികളുടെ സ്വര്‍ണം കടത്തിയതിന് പിന്നില്‍ രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുണ്ടോ എന്നൊന്നും പറയാന്‍ ഞാനാളല്ല-അദ്ദേഹം പറഞ്ഞു.

1974ല്‍ കുവൈത്തിലെത്തിയ രാമചന്ദ്രന്‍ അവിടെ ബാങ്കുദ്യോഗസ്ഥനായിരുന്നു. 1981ല്‍ കുവൈത്തില്‍ അറ്റ്ലസ് ജ്വല്ലറിക്ക് തുടക്കമിട്ടു. പിന്നീട് ബിസിനസ് യുഎഇയിലേയ്ക്ക് വ്യാപിപ്പിക്കുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.

അതേസമയം ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ബുധനാഴ്ച രാത്രിയിലാണ് ഇ-ഫയലിംഗ് മുഖേന സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്.അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്.സ്വര്‍ണക്കടത്തുമായി തനിക്ക് യാതാരു ബന്ധവുമില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് തന്നെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തയാറെടുക്കുന്നത്.നേരത്തെ താന്‍ യു എ ഇ കോണ്‍സുലേറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥയായിരുന്നു.പിന്നീട് താന്‍ കോണ്‍സുലേറ്റില്‍ നിന്നും പോന്നു. തന്റെ പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനു ശേഷവും പല ഘട്ടങ്ങളിലും കോണ്‍സുലേറ്റ് തന്റെ സഹായം സൗജന്യമായി തേടിയിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗ്സ്ഥന്‍ മടങ്ങിപോയിരുന്നു.

ഈ സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ബാഗ് വിട്ടു കിട്ടാന്‍ വൈകുന്നത് സംബന്ധിച്ച്‌ അന്വേഷിക്കാന്‍ കോണ്‍സുലേറ്റില്‍ നിന്നും നിര്‍ദേശിച്ച അടിസ്ഥാനത്തിലാണ് താന്‍ അവരെ ബന്ധപ്പെട്ടതെന്നും എന്തുകൊണ്ടാണ് ബാഗ് കൈമാറാത്തതെന്ന് ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സ്വപ്ന സുരേഷ് തന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

തനിക്ക് ക്രമിനല്‍ പശ്ചാത്തലമില്ലെന്നുമാണ് സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അനിവാര്യമാണെന്നും മൂന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നുമുളള വാദമായിരിക്കും കസ്റ്റംസ് കോടതിയില്‍ ഉയര്‍ത്തുക.ഇതിനായി നിരവധി വാദങ്ങളും കസ്റ്റസ് നിരത്തുന്നു.

സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹരജിയില്‍ സ്വപ്‌ന സുരേഷിന്റെ കുറ്റസമ്മതമുണ്ടെന്ന വാദമായിരിക്കും പ്രധാനമായും കസ്റ്റംസ് ഉയര്‍ത്തുകയെന്നാണ് ലഭിക്കുന്ന വിവരം.യുഎഇ കോണ്‍സുലേറ്റിലെ ജോലിയില്‍ നിന്നും പിരിഞ്ഞു പോന്നിട്ടും തന്റെ സൗജന്യ സേവനം അവിടെ തുടര്‍ന്നുവെന്ന് പറയുന്നു.

ഇതിന്റെ പിന്നിലെ ഉദ്ദേശം എന്തായിരുന്നു.സ്വര്‍ണ മടങ്ങിയ ബാഗ് വിമാനത്താവളത്തില്‍ പിടിച്ചുവെച്ചതിനു ശേഷം കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോദഗസ്ഥന്‍ എന്തിന് സ്വപ്‌ന സുരേഷിനെ വിളിച്ചു,ഇതിനു ശേഷം ബാഗ് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് എന്തിന് കസ്റ്റംസിനെ വിളിച്ചു.

സംസ്ഥാന സര്‍്ക്കാരിന്റെ കീഴിലുള്ള ഐടി മിഷന് കീഴില്‍ ജോലിചെയ്യുന്ന സ്വപ്‌ന സുരേഷ് എന്തിന് കോണ്‍സുലേറ്റിലെ നയതന്ത്രബാ ബാഗ് വിട്ടുകൊടുക്കണമെന്നമാവശ്യപ്പെട്ടു ഇതിലൊക്കെ ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ സ്വപ്‌ന സുരേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദം ഉന്നയിക്കുമെന്നാണ് അറിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് എസ്‌ഐആര്‍ ജോലികൾ ബഹിഷ്‌കരിച്ച്  (8 minutes ago)

ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം...  (18 minutes ago)

മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു...  (42 minutes ago)

ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ശാസ്ത്രിയ തെളിവെടുപ്പിനായി  (49 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഭക്തർ ശബരിമലയിലേക്ക്.... നട തുറന്നപ്പോൾ ദർശനത്തിനെത്തിയത് അരലക്ഷം തീർത്ഥാടകർ  (1 hour ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ കാര്‍ വാങ്ങിയ സഹായി പിടിയില്‍  (9 hours ago)

ബിഎല്‍ഒയുടെ മരണത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍  (11 hours ago)

കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ജീവനൊടുക്കി  (11 hours ago)

ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം  (11 hours ago)

ISRO ചന്ദ്രയാന്‍ 4 വിക്ഷേപണം 2028 ല്‍  (12 hours ago)

DELHI ATTACK വേരുകൾ അറുത്തെടുക്കാൻ NIA  (12 hours ago)

കുഞ്ഞിനെ ചവിട്ടി കൊന്ന് സ്ത്രീകൾ  (12 hours ago)

ഭാര്യയും മക്കളും ഇല്ലാത്തപ്പോൾ കടുംകൈ  (12 hours ago)

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; കണ്ണൂർ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി; ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുവെന്ന് കുടുംബം  (13 hours ago)

Malayali Vartha Recommends