Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

രഞ്ജന്‍ ഗൊഗോയ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഊഹാപോഹങ്ങളെന്ന് മുന്‍ ചീഫ് ജസ്റ്റിസ്; തരുണ്‍ ഗൊഗോയ് വെറുതെ പറഞ്ഞതാണോ? മുന്‍ ചീഫ് ജസ്റ്റിസ് ബി.ജെ.പിക്ക് ചെയ്തു നല്‍കിയ സേവനം വളരെ വലുതാണ്; അപ്പോള്‍ പിന്നെ മുഖ്യമന്ത്രി സ്ഥാനം?

24 AUGUST 2020 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സുപ്രിം കോടതി ചീഫ് ജസ്റ്റിസില്‍ നിന്നും രാജ്യസഭാ അംഗത്വം നേടിയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു മുതല്‍ എന്നും വിവാദത്തിലാണ് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത് അസാമിലെ ബി.ജെ.പിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിട്ടാണ്. എന്നാല്‍ ഇതിനെ വെറും ഊഹാപോഹങ്ങളെന്ന് പറഞ്ഞ് നിഷേധിക്കുകയാണ് രഞ്ജന്‍ ഗൊഗോയ്. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗൊഗോയ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കുമെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ് ആണ്. ഇതോടെയാണ് ഇക്കാര്യത്തില്‍ ചര്‍ച്ചയും വിവാദവും കത്തി പടര്‍ന്നത്.

എന്നാല്‍ താനൊരു രാഷ്ട്രീയക്കാരനല്ല. അത്തരമൊരു ആഗ്രഹമോ ഉദ്ദേശമോ ഇല്ല. വാഗ്ദാനങ്ങളുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും രഞ്ജന്‍ ഗൊഗോയ് പ്രതികരിച്ചു. രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആളും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആളും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ മനസിലാക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശം സ്വീകരിച്ചത് ബോധപൂര്‍വമാണെന്നും അതിലുടെ സ്വതന്ത്രമായി വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കും. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് താനൊരു രാഷ്ട്രീയക്കാരനായി മാറുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഓഗസ്റ്റ് 22 നാണ് തരുണ്‍ ഗൊഗോയ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ രഞ്ജന്‍ ഗൊഗോയുടെ പേരുണ്ടെന്നാണ് എനിക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. അസം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അദ്ദേഹത്തെയാണ് ബിജെപി മുന്‍നിര്‍ത്താനൊരുങ്ങുന്നതെന്ന് ഞാന്‍ സംശയിക്കുന്നു', തരുണ്‍ ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ ചീഫ് ജസ്റ്റിസിന് രാജ്യസഭയിലേക്ക് പോകാനാകുമെങ്കില്‍ അദ്ദേഹം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനും തയ്യാറാകുമെന്നും തരുണ്‍ ഗൊഗോയ് പരിഹസിച്ചു. എല്ലാം രാഷ്ട്രീയമാണ്. അയോധ്യ രാം മന്ദിര്‍ കേസിലെ ഗൊഗോയുടെ വിധി പ്രഖ്യാപനത്തില്‍ ബിജെപി സന്തുഷ്ടരായിരുന്നു. അങ്ങനെ പടിപടിയായി പതിയെ രാജ്യസഭാ സ്ഥാനാര്‍ഥിത്വവും സ്വീകരിച്ച് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതിരുന്നത്. മനുഷ്യാവകാശ സംഘടനയുടെ ചെയര്‍മാനാവാന്‍ അദ്ദേഹത്തിന് എളുപ്പം കഴിയുമായിരുന്നല്ലോ. അദ്ദേഹത്തിന് രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം നാമനിര്‍ദേശം സ്വീകരിച്ചതെന്നും തരുണ്‍ ഗൊഗോയ് ആരോപിച്ചു.

ഈ വര്‍ഷം മാര്‍ച്ച് 19 നാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. അതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്. ബി.ജെ.പി സര്‍ക്കാരിന് അനുകൂലമായി വിധി പ്രഖ്യാപനം നടത്തിയതിനുള്ള നന്ദിയായിട്ടാണ് രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാ സീറ്റ് കിട്ടിയതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും പ്രധാന ആരോപണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ഏറ്റവും ഗുരുതരവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളില്‍ ഒന്നാണിതെന്നാണ് അന്ന് കോണ്‍ഗ്രസ് പ്രതികരിച്ചത്.

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ എംപിയായി നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ജുഡിഷ്യല്‍ സംവിധാനത്തില്‍ നിലനില്‍ക്കുന്ന സ്വാതന്ത്ര്യത്തെയും വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഹര്‍ജിയില്‍ പറയുന്നു.13 മാസം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഗൊഗോയി കഴിഞ്ഞ നവംബറിലാണ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. അയോധ്യ ഭൂമി തര്‍ക്കം,ശബരിമല യുവതി പ്രവേശനം തുടങ്ങിയ നിരവധി കേസുകളില്‍ വിധി പറഞ്ഞ ബെഞ്ചില്‍ ഗോഗോയി അംഗമായിരുന്നു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു ഗൊഗോയി. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ലൈംഗിക ആരോപണം നേരിട്ട ചീഫ് ജസ്റ്റിസും രഞ്ജന്‍ ഗൊഗോയി ആയിരുന്നു.

2018 ല്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ നടപടികളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജസ്റ്റിസ് മാരായിരുന്ന രഞ്ജന്‍ ഗൊഗോയിയും മദന്‍ ബി ലോകൂറും ജെ ചെല്ലമേശ്വറും കുര്യന്‍ ജോസഫും പരസ്യമായി പത്രസമ്മേളനം വിളിച്ചിരുന്നു. സുപ്രീം കോടതിയുടെ പരമാധികാരത്തെയും നിഷ്പക്ഷതയെയും ബാധിക്കുന്ന നടപടികളാണ് ദീപക് മിശ്രയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇത് അന്ന് ഏറെ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് ചീഫ് ജസ്റ്റിസായപ്പോള്‍ അദ്ദേഹം നിലപാടുകലില്‍ നിന്നും പിന്നോട്ടു പോകുന്നതും നാം കണ്ടു.

രാജ്യത്തിന്റെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗോഗോയ്. അസം സ്വദേശിയായ ഗോഗോയ് 1954ലാണ് ജനിച്ചത്. 2001ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബര്‍ 17ന് വിരമിച്ചു. ചീഫ് ജസ്റ്റീസ് പദവി ഒഴിഞ്ഞ ശേഷം മറ്റ് പദവികള്‍ ഒന്നും ഏറ്റെടുക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് രാജ്യസഭാംഗത്വം നേടി. ഇതു പോലെ തന്നെ ഇപ്പോള്‍ നിഷേധിക്കുന്നുണ്ടെങ്കിലും പിന്നീട് അസാം മുഖ്യമന്ത്രിയായി രഞ്ജന്‍ ഗൊഗോയെ കണ്ടുകൂടായെന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (5 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (6 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (6 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (6 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (6 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (6 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (8 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (8 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (8 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (8 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (9 hours ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (9 hours ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (9 hours ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (10 hours ago)

Malayali Vartha Recommends