സാബു തിരക്കിലാണ്... കെഎസ്ആര്‍ടിസി ബസുണ്ടാക്കി, ഇനി വിമാനം
മുണ്ടക്കയം ഏന്തയാര്‍ ആക്കനാട്ട് എ.എം. സാബു മാത്യൂ(34) ഇപ്പോള്‍ തിരക്കിലാണ്. സ്വന്തമായി തയാറാക്കിയ കെ.എസ്.ആര്.ടി. ബസ് ഏറെ ശ്രദ്ധ നേടി. കെ.എസ്.ആര്.ടി.സി. വിജയകരമായി പണിതതിനെ തുടര്‍ന്ന് ഒരു വിമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സാബു.
പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാമെന്നതാണ് ഈ ബസിന്റെ പ്രത്യേകത. ബസ് സ്റ്റാര്‍ട്ട് ചെയ്യുന്നതു മുതല്‍ ഗിയര്‍ ബോക്സ്, പിസ്റ്റണ്‍, സിലിണ്ടര്‍, ബ്രേക്ക് പാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സാബുവിന്റെ കരവിരുതില്‍ ഒരുങ്ങിക്കഴിഞ്ഞു. കെ.എസ്.ആര്.ടി.സി. ബസിനോടുള്ള അമിതസ്നേഹം മൂലമാണു ബസ് നിര്‍മാണം തുടങ്ങിയത്. രണ്ടര ലക്ഷത്തോളം മുടക്കി 14 മാസം എടുത്താണു ബസ് പൂര്‍ത്തിയാക്കിയത്. പതിനാലടി നീളവും അഞ്ചടി വീതിയും ഈ ബസിനുണ്ട്.
ഫിയറ്റ് കാറിന്റെ എന്‍ജിനും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംഘടിപ്പിച്ച വിവിധ വാഹനഭാഗങ്ങളും ചേര്‍ത്താണു ബസ് പൂര്ണരൂപത്തിലെത്തിച്ചത്. വിവിധ വാഹനങ്ങളുടെ ഭാഗങ്ങള്‍ 14 അടി നീളവും അഞ്ചടി വീതിയുമുള്ള രൂപത്തില്‍ ഒതുക്കുകയാണു നിര്മാണഘട്ടത്തിലേറ്റവും പ്രയാസമായത്.
പത്യേകം തയാറാക്കിയ സ്റ്റാന്‍ഡിലാണു ബസ് ഉറപ്പിച്ചിട്ടുള്ളത്. െ്രെഡവിങ് സ്കൂളുകള്‍ക്ക് തന്റെ ബസ് ഏറെ പ്രയോജനം ചെയ്യുമെന്നാണു സാബു പറയുന്നത്. ഓട്ടോ മൊബൈല്‍ വിദ്യാര്‍ഥികള്‍ക്കു ബസ് നല്‍കാനാണു സാബുവിനു താല്പര്യം.
ബസിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് യാത്രക്കാര്‍ക്കും െ്രെഡവര്‍മാര്‍ക്കും അറിയില്ലാത്തതാണ് അപകടങ്ങള്ക്കിടയാക്കുന്നതെന്നാണു സാബുവിന്റെ വിശ്വാസം. തന്റെ നിര്‍മാണം കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിനാല് കാരുണ്യ എന്‍ജീനിയറിങ് എന്നതിന്റെ ചുരുക്കരൂപമായ കെ.എ.ഇ.എന്‍.ജി എന്ന നാമമാണ് ബസിനു നല്‍കിയിരിക്കുന്നത്.
അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കി വിമാനം നിര്‍മിക്കാനുള്ള ശ്രമവും ഇദ്ദേഹം തുടങ്ങിക്കഴിഞ്ഞു. കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജീനിയറിങ് കോളജിലെ ലാബ് ടെക്നീഷ്യനാണു സാബു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha