Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...


മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...


യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയതായി സഹോദരൻ: നായകളുടെ അസാധരണമായ കുര കേട്ട്, ഉറക്കമുണർന്ന നാട് അറിഞ്ഞത് ക്രൂര കൊലപാതകം...


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്

ഞങ്ങളുടെ കുടുംബം തകർക്കാൻ എത്തിയ കാലനാണ് അവൻ! നിമിഷ അവിടെ ചെന്ന് കരഞ്ഞ് കെഞ്ചിപ്പറഞ്ഞതാണ്, പാസ്‌പോര്‍ട് എങ്കിലും താ, ക്ലിനിക്കും പണവും വണ്ടിയുമെല്ലാം നീ എടുത്തോളൂ എന്ന്... എന്നിട്ടും അവനത് കേട്ടില്ല; അവനെ തുണ്ടുതുണ്ടായി വെട്ടികൊലപ്പെടുത്തിയതിന്റെ പിന്നിൽ സംഭവിച്ചതിനെ കുറിച്ച് നാട്ടിലുള്ള ഭർത്താവിന്റെ വെളിപ്പെടുത്തൽ...

29 AUGUST 2020 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

വളരെ ഞെട്ടലോടെ പ്രവാസികൾ കേട്ട വാർത്തയായിരുന്നു യെമൻ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ മലയാളിയുടെ വാർത്ത. നിമിഷ എന്ന യുവതിയ്ക്ക് കോടതി വധ ശിക്ഷ വിധിച്ചപ്പോൾ അതും മലയാളികൾ അമ്പരപ്പോടെയായിരുന്നു കേട്ടത്. എന്നാലിപ്പോഴിതാ കേട്ടതൊക്കെ മാറ്റി മറിച്ച മറ്റൊരു കഥകളായിരുന്നുവെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നിമിഷയുടെ നാട്ടിലുള്ള ഭർത്താവ്.

'എന്റെ മോള്‍ക്ക് ഒരമ്മയുടെ സ്‌നേഹം കിട്ടിയിട്ടില്ല, തലോടലും മുലപ്പാലും കൊടുത്തു വളര്‍ത്തേണ്ട അമ്മയെ അവള്‍ കണ്ടിട്ട് അഞ്ചു വര്‍ഷമായി. കുഞ്ഞിനെ വിവരങ്ങളൊന്നും അറിയിക്കാതെയാണ് വളര്‍ത്തുന്നത്. എന്റെ കുഞ്ഞിന്റെ അമ്മയെ എങ്ങനെയെങ്കിലും തിരികെ കിട്ടണമെന്നേ ഉള്ളൂ മനസില്‍' -

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മരണം കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസിന്റ തൊണ്ട ഇടറി. കണ്ണീരുപ്പു കലര്‍ന്ന വാക്കുകള്‍ കേള്‍ക്കുന്നവരെയും നൊമ്ബരത്തിലാക്കുന്നുണ്ട്.

തൊടുപുഴ പൈങ്ങോട്ടൂരില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ഇപ്പോള്‍ നിത്യ ചെലവിനു വഴി കണ്ടെത്തുന്നത്.

അവന്‍ ജയിലില്‍ കിടക്കുമ്ബോള്‍ നിമിഷ അവിടെ ചെന്ന് കരഞ്ഞ് കെഞ്ചിപ്പറഞ്ഞതാണ്, പാസ്‌പോര്‍ട് എങ്കിലും താ, ക്ലിനിക്കും പണവും വണ്ടിയുമെല്ലാം നീ എടുത്തോളൂ എന്ന്. എന്നിട്ടും അവനത് കേട്ടില്ല.

അവള്‍ക്ക് അന്ന് അങ്ങനെയെല്ലാം ചെയ്യേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അറിയാതെയായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. അവള്‍ ഭര്‍ത്താവിനെ കൊന്ന് നുറുക്കി ടാങ്കിലൊളിപ്പിച്ചെന്നു പറഞ്ഞവര്‍ വസ്തുത ആരോടും ചോദിച്ചിട്ടില്ല.

ഒരു ഭര്‍ത്താവെന്ന നിലയില്‍ എനിക്ക് എല്ലാം അറിയാമായിരുന്നു. അവനെ അവള്‍ ഒരിക്കലും ഭര്‍ത്താവാക്കിയിട്ടില്ല. കാമുകനും ആക്കിയിട്ടില്ല. അങ്ങനെ ഒരു താല്‍പര്യമെങ്കില്‍ എന്റെ വീട്ടില്‍ അവനെ കൂട്ടി വരുമായിരുന്നോ? അവര്‍ക്ക് കാമുകിയായൊ ഭാര്യാ ഭര്‍ത്താവായൊ ജീവിക്കാനായിരുന്നെങ്കില്‍ ഇത്ര അകലെ അത് എളുപ്പത്തില്‍ സാധിക്കുമായിരുന്നു. എന്നാല്‍ സത്യം ഇതൊന്നുമല്ലെന്ന് എങ്ങനെ ആരെപ്പറഞ്ഞു വിശ്വസിപ്പിക്കുമെന്ന് അറിയില്ല. ഭാര്യയ്‌ക്കൊപ്പം വിശ്വാസത്തിലും സ്‌നേഹത്തിലുമാണ് ജീവിച്ചു വന്നത്, ഞങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആ വിശ്വാസമുണ്ട്.

സംഭവം നടന്നതിനെക്കുറിച്ച്‌ വന്ന വാര്‍ത്തളെല്ലാം തെറ്റാണെന്ന് ഉറപ്പിച്ചു പറയാനാകും. ഞാന്‍ രണ്ടു വര്‍ഷം അവിടെ പോയി ജോലി ചെയ്തതാണ്. ഞങ്ങള്‍ രണ്ടു പേരും കൂടി ആലോചിച്ചാണ് അവിടെ ക്ലിനിക്കിടാന്‍ തീരുമാനിച്ചത്.

അധ്വാനിച്ച്‌ ജീവിക്കാനാണ് അവിടെ പോയത്. വരുമാനം ചെലവിന് മതിയാകാതെ വന്നപ്പോഴാണ് ക്ലിനിക്കിടാന്‍ തീരുമാനിച്ചത്. അവള്‍ക്ക് അതിനു കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. അത്ര മിടുക്കിയായിരുന്നു അവള്‍. വിധി ഇങ്ങനെയായിിപ്പോയി.

ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിനായി ഒരു യെമന്‍കാരന്റെ സഹായം വേണ്ടിയിരുന്നു. അതിന് സഹായിക്കാമെന്നു പറഞ്ഞതിനാലാണ് അവനെ വിശ്വസിച്ചത്. ഇതോടെയാണ് 2004ല്‍ നാട്ടിലേയ്ക്ക് പോന്നതും പണം പലരില്‍ നിന്നു കടം വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചതും.

എട്ടു മാസം കഴിഞ്ഞ് അവള്‍ ഒരു കൂട്ടുകാരിയെയും സഹായിക്കാമെന്നു പറഞ്ഞ തലാലിനെയും കൂട്ടി 2015 ജനുവരി 11നാണ് നെടുമ്ബാശേരിയില്‍ വന്നത്.

അവരെ വിമാനത്താവളത്തില്‍ പോയി കൂട്ടിക്കൊണ്ടു വന്നതും താനാണ്. അന്നു തന്നെ കുഞ്ഞിന്റെ മാമോദീസയുമായിരുന്നു. അവള്‍ വരാന്‍ വേണ്ടി കാത്തിരുന്നതായിരുന്നു മാമോദീസയ്ക്ക്.

ഫെബ്രുവരി ഒമ്ബതിനാണ് ഭാര്യ മടങ്ങിയത്. കിട്ടുമെന്ന് പ്രതീക്ഷിച്ച പണം മുഴുവന്‍ കിട്ടാതിരുന്നതിനാലാണ് ഞാനും കുഞ്ഞും അവരോടൊപ്പം പോകാതിരുന്നത്. റിട്ടേണ്‍ ടിക്കറ്റ് എടുത്തു വന്നതിനാല്‍ അവള്‍ക്ക് മടങ്ങേണ്ടി വന്നു. പണം പലതവണയായി അയച്ചും നല്‍കി. അവര്‍ പോയി ആശുപത്രിയുടെ കാര്യങ്ങളെല്ലാം തുടങ്ങി വച്ചു. ഇതിനിടെ 2015 മാര്‍ച്ചിലാണ് അവിടെ യുദ്ധം തുടങ്ങിയത്. വീസ അവിടെ ചെന്ന് അയച്ചു തരുമെന്നാണ് പറഞ്ഞത്. അതിനുള്ള പണം അധികവും അയച്ചിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ എംബസി പൂട്ടി. വിമാന സര്‍വീസുകള്‍ ഇല്ലാതെയായി. ഇതോടെ എനിക്ക് അവിടേയ്ക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. എന്തിനാണ് അവളെ ഒറ്റയ്ക്ക് വിട്ടത് എന്ന പലരുടെയും ചോദ്യത്തിന് മറുപടി കൂടിയാണിത്.

യെമനില്‍ അന്ന് നഴ്‌സുമാര്‍ക്ക് ശമ്ബളം മാസം 300 ഡോളറാണ്. അവിടെ ഡോളറും സൗദി റിയാലും യെമന്‍ റിയാലും ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഒരു രൂപയ്ക്ക് 25 പൈസയാണ് യെമന്‍ റിയാലിന്റെ മൂല്യം. അവിടെ ആശുപത്രി തുടങ്ങുമ്ബോള്‍ ദിവസം 200 ഡോളര്‍ വരെ കിട്ടുമെന്നാണ് കണക്കു കൂട്ടിയത്.

ക്ലിനിക്ക് തുടങ്ങിയപ്പോള്‍ ഒരു ഡോക്ടറെ വച്ചിരുന്നു. ഒരു ദന്ത ഡോക്ടറെ കൂടി വയ്ക്കാന്‍ ആലോചിച്ചിരുന്നു. ദിവസം രണ്ട് ഡെലിവറി കേസുകള്‍ കിട്ടിയാല്‍ വിചാരിച്ച തുക എളപ്പം കിട്ടും. ഇത് ചില ദിവസം 2000 ഡോളര്‍ വരെ കിട്ടിയിട്ടുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രണ്ടു മാസംകൊണ്ട് തന്നെ കടങ്ങളെല്ലാം വീടുമായിരുന്നു.

ഇതിനിടെ നേരത്തെ ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ അബ്ദുള്‍ ലത്തീഫ് എന്നയാള്‍ വഴക്കുമായി വന്നു. ഇതെല്ലാം അവള്‍ അറിയിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനത്തിന് അടുത്തായിരുന്നു പുതിയ ക്ലിനിക്ക്. അത് അദ്ദേഹത്തിന്റെ ബിസിനസ് കുറച്ചു. അവിടെ നിമിഷ ജോലി ചെയ്യണമെന്നാണ് ആവശ്യം. ഇത് കൂടിയതോടെ അടുത്തുള്ള ചില ഷെയിഖുമാരെ പോയിക്കണ്ട് സഹായം തേടി.

ഒടുവില്‍ അവരുടെ മധ്യസ്ഥതയിലാണ് 33 ശതമാനം ഓഹരി അദ്ദേഹത്തിനു നല്‍കാന്‍ തീരുമാനിച്ചത്. അതിനുള്ള പണം അദ്ദേഹം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരിലാണ് പിന്നീട് ലൈസന്‍സ് എടുത്തത്. ഇപ്പോഴും ക്ലിനിക്ക് അദ്ദേഹത്തിന്റെ പേരിലാണ്. പക്ഷെ അടഞ്ഞു കിടക്കുകയാണ്. ഈ സമയം യുദ്ധത്തിന്റെ പ്രശ്‌നങ്ങള്‍ വേറെയും.

പലരും നാട്ടിലേയ്ക്ക് വരാന്‍ പ്രയാസപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. യെമനില്‍ ഹോസ്റ്റലില്‍ കുടുങ്ങിയ മലയാളി സംഘത്തിന്റെ മുറ്റത്ത് ബോംബു വീണതെല്ലാം വാര്‍ത്തയില്‍ കണ്ടിരുന്നു. ജൂണിലാണ് അവസാന സംഘം നാട്ടിലേയ്ക്ക് വന്നത്.

അന്ന് അവര്‍ ജിബൂട്ടി വഴി ഒരു കപ്പലില്‍ വന്ന് വിമാനത്തിലായിരുന്നു നാട്ടിലെത്തിയത്. ക്ലിനിക് തുടങ്ങിയത് സനയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയായിരുന്നു. ആരെങ്കിലും മലയാളികളോട് പറഞ്ഞ് അധിക പൈസ കൊടുത്ത് വരട്ടേ പപ്പാ എന്നവള്‍ ചോദിച്ചതാണ്. അന്നതിന് പറ്റിയില്ല.

ഇതിനിടെ അവളുടെ വിളി കുറഞ്ഞു വന്നു. ആശുപത്രി തുടങ്ങിയെങ്കിലും പണം അയച്ചു നല്‍കാത്തതെന്താണെന്ന് അവളോട് ചോദിച്ച്‌ വഴക്കിട്ടിട്ടുണ്ട്. പലപ്പോഴും നിമിഷയെ വിളിച്ചു തുടങ്ങുമ്ബോള്‍ പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ല. സംസാരിക്കാന്‍ അവന്‍ സമ്മതിക്കാത്തതാണെന്ന് പിന്നീടാണ് മനസിലായത്. പിന്നെ ഫോണ്‍ അവന്‍ പിടിച്ചു വച്ചു.

പലപ്പോഴും വിളിക്കുമ്ബോള്‍ അവന്‍ ഫോണെടുക്കാന്‍ തുടങ്ങി. അവളെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കാതെയായി. പലപ്പോഴായി 22 സിംകാര്‍ഡുകളില്‍ നിന്ന് വിളിച്ചിട്ടുണ്ട്. ഇതെല്ലാം പെന്‍ഡ്രൈവില്‍ രേഖയായി സൂക്ഷിച്ചിട്ടുണ്ട്. അവനെ ഭര്‍ത്താവാക്കിയെങ്കില്‍ ഒരിക്കലും വിളിക്കാന്‍ ശ്രമിക്കില്ലെന്നത് ഉറപ്പാണ്.

ഒരു തവണ സംസാരിച്ചു തുടങ്ങിയപ്പോള്‍ അവളെ അടിക്കുന്ന ഒച്ച കേട്ടു. അവളുടെ കരച്ചിലും. ഫോണ്‍ താഴെ വീണെന്നു മനസിലായി. പിന്നെ വിളിച്ചപ്പോള്‍ അവള്‍ കരഞ്ഞു കൊണ്ട് അടിച്ചെന്നു പറഞ്ഞു. ഒരു തവണ കത്തിവച്ച്‌ മുറിവേല്‍പിച്ചപ്പോള്‍ കയ്യില്‍ അകത്ത് ഏഴ് തുന്നലും പുറത്ത് ഒമ്ബത് തുന്നലും ഇടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ അവന്‍ പാസ്‌പോര്‍ട് പിടിച്ചുവച്ചു.

ക്ലിനിക്ക് അവന്‍ കയ്യടക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതോടെ ആറു തവണയാണ് പൊലീസില്‍ പരാതി നല്‍കിയത്. പല പ്രാവശ്യം അവനെ ജയിലിലില്‍ ഇടുകയും ചെയ്തിട്ടുണ്ട്. അവള്‍ അവന്റെ ഭാര്യയാണെന്ന് എല്ലാവരോടും പറഞ്ഞു വിശ്വസിപ്പിച്ചു.

ഇതിന് അവന്‍ നാട്ടില്‍ വന്നപ്പോള്‍ ഞങ്ങളുടെ കല്യാണ ആല്‍ബത്തില്‍ നിന്നെടുത്ത ബൊക്കെ പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് ഉപയോഗിച്ചത്. കമ്ബ്യൂട്ടറില്‍ ഈ പടവും അവന്റെ പടവും ഒപ്പം വച്ച്‌ എല്ലാവരെയും കാണിച്ചു.

ഒരു തവണ ജയിലില്‍ നിന്ന് എന്നെ വിളിച്ച്‌ അവള്‍ ഹറാമിയാണ്, അവള്‍ നല്ല സ്വഭാവക്കാരിയല്ല, എന്നെ ജയിലിലാക്കി എന്നെല്ലാം പറഞ്ഞു. പിന്നെ അവന്റെ ഫോണ്‍ എടുത്തിട്ടില്ല.

അവന്‍ ഭര്‍ത്താവണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചതോടെയാണ് സനയിലെത്തി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെയാണ് നിമിഷ ആദ്യം ജയിലില്‍ പോയത്. അവിടുത്തെ നിയമം അങ്ങനെയാണത്രെ. അവനെയും പൊലീസ് പിടികൂടി ജയിലിലാക്കി. ഈ വിവരം നിമിഷ ജയിലില്‍ നിന്ന് വിളിച്ചു പറഞ്ഞു.

പപ്പ ഞാന്‍ സനയിലാണ്. കേസുകൊടുത്തിരിക്കുകയാണ്, ജയിലിലാണ് എന്നുപറഞ്ഞപ്പോള്‍ സത്യമാണോ എന്നറിയാന്‍ അവിടെയുള്ള ഒരു അറബിയെ തന്നെ ഉപയോഗിച്ചു. അദ്ദേഹം ജയിലിലെത്തി തലാലിനോട് എന്തിനാണ് ഇവിടെ കിടക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പൈസയുടെ പേരിലുള്ള പ്രശ്‌നമാണ് എന്നു പറഞ്ഞു.

അദ്ദേഹത്തിന് ഒരു സാന്‍ഡ്‌വിച്ചും ജൂസും വാങ്ങി നല്‍കി മടങ്ങിപ്പോന്നു. അവന്‍ ജയിലിലാണെന്ന് തെളിയിക്കുന്ന വിഡിയോ അദ്ദേഹം രഹസ്യ കാമറയുമായി പോയി പകര്‍ത്തിയത് അയച്ചു തന്നു. പിന്നെ അദ്ദേഹം സൗദിയില്‍ പോയതിനാല്‍ സഹായം തേടാനായിട്ടില്ല.

ജയിലില്‍ കിടന്നു കൊണ്ടാണ് ആരെയൊ കൊണ്ട് തലാല്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കുന്നത്. അതിലാകട്ടെ യെമന്‍കാരനായ ഒരാളുടെ മകളാണ് നിമിഷ എന്നാണ് കാണിച്ചിരിക്കുന്നത്. പേരിലും മാറ്റം വരുത്തി. നിമിഷ അബൂബക്കര്‍ യൂനിസ് എന്നാക്കി.

ഈ സര്‍ട്ടിഫിക്കറ്റ് പിന്നീട് എനിക്കു കിട്ടി. അതില്‍ നിമിഷയുടെ ഒപ്പില്ല. അറബി അറിയുന്നവരെക്കൊണ്ട് അത് വായിപ്പിക്കുകയും ചെയ്തു. ഇത് വച്ചാണ് ഇന്ത്യയില്‍ വച്ച്‌ കല്യാണം നടന്നു എന്ന് തലാല്‍ വാദിച്ചത്. നിമിഷ ടോമി തോമസ് എന്ന സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും നീതി കിട്ടിയില്ല. പണം കൊടുത്താല്‍ അവിടെ എന്തും നടക്കുമെന്നാണ് മനസിലായത്. ഇതിനിടെ അവളുടെ പേരില്‍ ക്ലിനിക് തിരികെ എഴുതിക്കൊടുക്കാമെന്ന് സമ്മതിച്ചു. പക്ഷെ ഒരേ ഒരു കാര്യം അയാള്‍ ആവശ്യപ്പെട്ടു. അവന്റെ ഭാര്യയാകണം എന്ന്. അപ്പോള്‍ ക്ലിനിക്കും എല്ലാം അയാളുടേതാകുമെന്നാണ് പ്രതീക്ഷിച്ചു. അത് സമ്മതിക്കാതെ വന്നതോടെ ക്രൂര പീഡനങ്ങളായിരുന്നു.

ഭാര്യയാക്കി ജയിലില്‍ നിന്ന് പറഞ്ഞയച്ചപ്പോള്‍ കരഞ്ഞ് തലാലിന്റെ അപ്പനോടും അമ്മയോടും ചേട്ടനോടും പറഞ്ഞതാണ്. അവര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാം. എന്നിട്ടും സഹായിച്ചില്ല. അവിടെ എംബസിയില്ല. യുദ്ധം തുടങ്ങി. കോടതി ഇരുവരെയും ഭാര്യാ ഭര്‍ത്താക്കന്‍മാരാക്കി പുറത്തു വിട്ടതിനാല്‍ അവിടെ താമസിക്കേണ്ടി വരികയായിരുന്നു.

ഭാര്യാ ഭര്‍തൃബന്ധം പുലര്‍ത്താന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. അതിന് സമ്മതിക്കാതെ വന്നപ്പോള്‍ ക്രൂരമായി പീഡിപ്പിച്ചു. അവള്‍ ഒരുപാട് സഹിച്ചു. രാത്രികളിലെല്ലാം വീട്ടില്‍ നിന്ന് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞതു കേട്ട് നെഞ്ചു തകര്‍ന്നിട്ടുണ്ട്. അവിടെ പോകാന്‍ ഒരു വഴിയുമില്ലാതിരുന്നതിനാലാണ് പോകാതിരുന്നത്.

ഇതിനിടെ തലാല്‍ ജയിലില്‍ കിടന്നപ്പോള്‍ പാസ്‌പോര്‍ട് തരാന്‍ നിമിഷ കരഞ്ഞ് പറയുന്നത് കേട്ട ഒരു ജയില്‍ വാര്‍ഡനാണ് ബുദ്ധി പറഞ്ഞു കൊടുത്തത്. അനസ്തീസ്യ കൊടുത്ത് ബോധം കെടുത്തി തന്നാല്‍ വണ്ടിയിലിട്ട് കൊണ്ടു പോയി വിവാഹം വേര്‍പെടുത്താന്‍ അനുവാദം എഴുതി വാങ്ങാമെന്നും പാസ്‌പോര്‍ട് പിടിച്ചു വാങ്ങാമെന്നും. അയാളും ഹനാന്‍ എന്ന യെമനി സ്ത്രീയുമാണ് സഹായിച്ചത്.

അത് ഇവളുടെ കഷ്ടപ്പാട് നേരില്‍ കാണുകയും അറിയുകയും ചെയ്തിട്ടാണ്. അവസരം കിട്ടിയപ്പോള്‍ അവള്‍ അനസ്തീസ്യ മരുന്ന് കുത്തിവച്ചു. പക്ഷെ ജയില്‍ വാര്‍ഡനെ അറിയിച്ചിരുന്നില്ല. കുത്തിവച്ച മരുന്ന് അധികമായതോടെയാണ് മരിച്ചത്. ഇതിനിടെ സമ്മര്‍ദത്തിലായി മരുന്നു കഴിച്ച അവളും അര്‍ധ ബോധത്തിലായി. പിന്നെ എല്ലാം ചെയ്തത് ഹനാനാണ്. സഹായിക്കാമെന്ന് ഏറ്റ ജയില്‍ വാര്‍ഡന്‍ വന്നതുമില്ല.

പകരം വാര്‍ത്തകള്‍ വന്നത് ഭര്‍ത്താവിനെ അവള്‍ വെട്ടി നുറുക്കി ഒളിപ്പിച്ചെന്ന്. ഈ ഹനാന്‍ ഇപ്പോഴും ജയിലില്‍ ജീവപര്യന്തം വിധിക്കപ്പെട്ട് നിമിഷയ്ക്ക് ഒപ്പമുണ്ട്. ജയില്‍ വാര്‍ഡനെ പൊലീസിന് പിടിക്കാനും സാധിച്ചിട്ടില്ല. കോടതിയില്‍ നിന്ന് വിധി വരുന്നതിനു മുമ്ബ് ജയിലില്‍ കൊണ്ടു വന്നപ്പോള്‍ നേരത്തെ ജയിലില്‍ അവളുടെ സങ്കടം കണ്ടിട്ടുള്ള ജീവനക്കാര്‍ വന്ന് സഹായിക്കാമെന്ന് ഏറ്റിരുന്നു.

തലാലിന്റെ അടുത്ത് പാസ്‌പോര്‍ട്ടിന് വന്ന് കരഞ്ഞതെല്ലാം മൊഴി നല്‍കാമെന്നും ഏറ്റതാണ്. ജഡ്ജിയോടും സംസാരിച്ചിരുന്നത്രെ. പക്ഷെ വിചാരണക്കോടതി അതിന് സമയം നല്‍കാതെയാണ് വധശിക്ഷ വിധിച്ചത്.

വസ്തുതകളല്ലാത്ത വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത് ഒരു ഭാഗത്ത്; കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കാത്തതിന്റെ പ്രശ്‌നങ്ങള്‍ വേറെ. ജീവിതം തന്നെ മടുത്തു, വെറുത്തു, സഹിക്കാന്‍ വയ്യാ, മരിച്ചാല്‍ മതിയെന്നായി. മൂന്നു പ്രാവശ്യം ആത്മഹത്യയ്ക്ക് ഇറങ്ങിയതാണ്. മകളുമായി ദൂരെ എവിടെയെങ്കിലും പോയി മരിക്കാനായിരുന്നു തീരുമാനം.

പൈങ്ങാട്ടൂരില്‍ അപ്പന്റെ പെങ്ങളുടെ വീട്ടിലാണ് താമസിക്കുന്നത്. കടം തന്ന ചേട്ടന്‍മാര്‍ തന്നെയാണ് ഇപ്പോഴും ആശ്വാസമായുള്ളത്. മരിക്കാന്‍ ഇറങ്ങിയപ്പോഴെല്ലാം നിന്റെ സങ്കടം ഞങ്ങള്‍ക്കറിയാം. നീ എവിടെ വേണമെങ്കിലും പോയി ജോലി ചെയ്‌തോ, മകളുമായി പോയാലും എവിടെ പോകുന്നു എന്ന് പറഞ്ഞിട്ടേ പോകാവൂ എന്നു പറഞ്ഞ് സ്‌നേഹം കൊണ്ട് വിലക്കി.

ഒടുവില്‍ ചേട്ടന്‍ തന്നെ ആദ്യം 45000 രൂപ തന്ന് ഓട്ടോ വാങ്ങി. പിന്നെ അതു വിറ്റ് വേറെ ഓട്ടോ വാങ്ങി ഓടിക്കുകയാണ്. ഇതിനിടെ ലോക് ഡൗണ്‍ വന്ന് പൈസയില്ലാതെ ആയപ്പോള്‍ അടവ് മുടങ്ങി. 20000 രൂപ പലിശയ്‌ക്കെടുത്താണ് അത് തീര്‍ത്തത്. അത് എങ്ങനെ അടച്ചു തീര്‍ക്കുമെന്ന് പോലും അറിയില്ല. വിധി വരുന്നതിന്റെ തൊട്ട് തലേ ദിവസവും വിളിച്ച്‌ ചോദിച്ചതാണ് എന്തെങ്കിലും വഴിയുണ്ടാകുമോ എന്ന്.

കേസിനു വേണ്ടി ഒരു തവണ നിമിഷയുടെ അമ്മ അവര്‍ താമസിച്ചിരുന്ന വീട് വിറ്റ് ഒന്നര ലക്ഷം രൂപ അയച്ചു കൊടുത്തിട്ടുണ്ട്. 30 ലക്ഷം രൂപയെങ്കിലും കിട്ടുമായിരുന്ന സ്ഥലം നാലര ലക്ഷം രൂപയ്ക്ക് വില്‍ക്കേണ്ടി വന്നു. ഒരാള്‍ മരണത്തിനു മുന്നില്‍ നില്‍ക്കുമ്ബോഴാണ് ഇത്ര വിലകുറച്ച്‌ വില്‍ക്കേണ്ടി വന്നത്.

ഇനി അവളുടെ ജീവനു വേണ്ടി ആരോടാണ് ചോദിക്കേണ്ടതെന്ന് അറിയില്ല. പലരും ശ്രമിക്കുന്നുണ്ടെന്ന് പറയുന്നു. സര്‍ക്കാര്‍ തലത്തില്‍ ശ്രമമുണ്ടായാലേ എന്തെങ്കിലും ഗുണമുണ്ടാകൂ. അതിനായി കഴിയുന്നവരെല്ലാം ഇടപെടണമെന്നാണ് അപേക്ഷ. എന്റെ കുഞ്ഞിന്റെ അമ്മയെ ജീവനോടെ എത്തിച്ചു തരണം എന്നു മാത്രമേ അപേക്ഷിക്കുന്നുള്ളൂവെന്നും ടോമി തോമസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസില്‍ 99.47% വിജയം... ഐഎസ്സി - ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.... പത്താം ക്ലാസില്‍ 99.47% വിജയം...  (7 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ  (16 minutes ago)

മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്  (19 minutes ago)

ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്  (39 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...  (42 minutes ago)

മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...  (49 minutes ago)

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു തൊഴിലാളി മരിച്ചു.... അഞ്ച് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ഗോവണി തകര്‍ന്ന് വീണാ  (51 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയത  (58 minutes ago)

സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും നടത്താനായില്ല.. സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങി  (1 hour ago)

മറ്റൊരു ചര്‍ച്ചയ്ക്ക് വേദി... മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും; പ  (1 hour ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി സ്വദേശി റിയാദില്‍ അന്തരിച്ചു...  (1 hour ago)

ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിക്കാനുള്ള പ്രധാന ഇടനാഴിയായ കരേം ഷാലോം അടച്ച് ഇസ്രയേല്‍....  (2 hours ago)

തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

തിരുവനന്തപുരത്ത് രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയില്‍... അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താനായി ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി...  (2 hours ago)

പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു.... ആദരാജ്ഞലി അര്‍പ്പിച്ച് ഹോളിവുഡും ലോകമെമ്പാടുമുളള ആരാധകരും...  (2 hours ago)

Malayali Vartha Recommends