Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു തിരിച്ചടി... സിക്‌സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ സഞ്ജു മനോഹരമായ ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും അവസാനം കാലിടറി; സഞ്ജുവിനെ ടിവി അമ്പയര്‍ ചതിച്ചു, സിക്‌സ് അടിച്ച പന്തില്‍ ഔട്ട്; സഞ്ജു വീണതോടെ രാജസ്ഥാന്‍ ചീട്ട് കൊട്ടാരമായി


എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...

സരിത്തിന്റെ ആ ഒന്നൊന്നര മൊഴി പുറത്ത്... കളളക്കടത്തിന് വേണ്ടി 'സി പി എം കമ്മിറ്റി' എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയത് ആ വമ്പൻ; പൊളിച്ചടുക്കി ഇ ഡി...

19 OCTOBER 2020 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ സരിത്തിന്റെ മൊഴി പുറത്ത് വന്നിരിക്കുകയാണ്. കളളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സി.പി.എം കമ്മിറ്റി എന്ന് പേര് നല്‍കിയെന്നും സരിത്ത് എന്‍ഫോഴ്സ്‌മെന്റിനോട് പറഞ്ഞു. കളളക്കടത്ത് ഇടപാടുകള്‍ ഈ ഗ്രൂപ്പ് വഴിയാണ് നടത്തിയത്.

സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി.

ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റിയേക്കും. നടുവേദനയില്‍ വിദഗ്ദ ചികിത്സക്കുവേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

തീവ്രപരിചണവിഭാഗത്തില്‍ ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ അഭിപ്രായം. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സയില്‍ തീരുമാനമെടുക്കും. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച്‌ ഡോക്ടര്‍മാര്‍ അറിയിക്കുന്നത് അനുസരിച്ചാവും കസ്റ്റംസിന്റെ നീക്കം.
അതേസമയം കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാനായി സ്വപ്‌ന സുരേഷ് സമീപിച്ചിരുന്നുവെന്ന് എം. ശിവശങ്കര്‍ മൊഴി നൽകിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടുന്നതിനായി രണ്ട് തവണ സ്വപ്‌ന ബന്ധപ്പെട്ടുവെന്നും രണ്ട് തവണയും താന്‍ തയ്യാറായില്ലെന്നും ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മൊഴി നല്‍കി. സ്വപ്‌ന സുരേഷിന്റെ മൊഴിയിലെ പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് എന്ന ഭാഗവും എം ശിവശങ്കര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വപ്‌ന നല്‍കിയ മൊഴിയിലെ പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് എന്ന ഭാഗത്ത് ചെറിയ തിരുത്ത് എം ശിവശങ്കര്‍ കൊണ്ടുവരുന്നുണ്ട്. 2017ല്‍ ക്ലിഫ് ഹൗസില്‍ വെച്ച് കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നുവെന്നും അതില്‍ കോണ്‍സുലിന്റെ പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് ആയി എം. ശിവശങ്കറിനെ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്നതാണ് സ്വപ്‌ന പറഞ്ഞത്. അത് പക്ഷേ ശിവശങ്കര്‍ തിരുത്തുകയാണ്.

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി 2016ല്‍ തന്നെ മുഖ്യമന്ത്രി തന്നെ അധികാരപ്പെടുത്തിയിരുന്നു എന്നാണ് എം ശിവശങ്കര്‍ പറയുന്നത്. സ്വപ്‌ന സുരേഷ് മൊഴിയില്‍ പറഞ്ഞ 2017ലെ കൂടിക്കാഴ്ചയെ ശിവശങ്കര്‍ തള്ളിക്കളഞ്ഞു. അത്തരത്തിലൊരു കൂടിക്കാഴ്ച ഉണ്ടായോ ഇല്ലയോ എന്ന് തനിക്കറിയില്ല എന്നാണ് ശിവശങ്കറിന്റെ മൊഴി.

സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് ഒരു താല്‍ക്കാലിക നിയമനമാണ് അത് മുഖ്യമന്ത്രി അറിയേണ്ടതില്ല എന്നതാണ് അദ്ദേഹം അതിന് നല്‍കുന്ന വിശദീകരണം.

സ്വപ്‌നയ്ക്ക് സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട കാര്യത്തിലും സ്വപ്‌നയുടെ വാദങ്ങളെ ശിവശങ്കര്‍ തള്ളുന്നുണ്ട്. ബയോഡേറ്റയില്‍ തന്റെ പേര് റഫറന്‍സായി സൂചിപ്പിക്കാനുള്ള അനുമതി മാത്രമാണ് നല്‍കിയത്. പി.ഡബ്യു.സിയില്‍ അവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സ്‌പേസ് പാര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ട് സ്വപ്‌ന നല്‍കിയ മറ്റ് മൊഴികളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലടക്കം പല തവണ കണ്ടിട്ടുണ്ടെന്ന സ്വപ്‌നയുടെ മൊഴിയില്‍ മറുപടിയില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കള്ളക്കടത്ത് സ്വര്‍ണം പൊട്ടിച്ച് പരിശോധിക്കുന്നതിന്റെ തലേ ദിവസം രാത്രി സ്വപ്‌നയും ഭര്‍ത്താവും തന്റെ ഫ്‌ളാറ്റിലെത്തി തന്നെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റ് മാറുന്നതുമായി ബന്ധപ്പെട്ടാണ് അവര്‍ എത്തിയതെന്നും അവരുടെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നുവെന്നും അദ്ദേഹം ഇഡിയോട് സമ്മതിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വല്ലാത്തൊരു തിരിച്ചടി... സിക്‌സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ സഞ്ജു മനോഹരമായ ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും അവസാനം കാലിടറി; സഞ്ജുവിനെ ടിവി അമ്പയര്‍ ചതിച്ചു, സിക്‌സ് അടിച്ച പന്തില്‍ ഔട്ട്; സഞ  (2 minutes ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലും പി.എസ്.ജിയെ പരാജയപ്പെടുത്തി ഡോര്‍ട്ട്മുണ്ട് ഫൈനലില്‍....  (12 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്.... രണ്ടു ജില്ലകളൊഴികെ 12 ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്  (33 minutes ago)

രാഷ്ടീയ എതിരാളികളെയും പ്രതിപക്ഷത്തെയും നാമാവശേഷമാക്കി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് അവരോധിതനായി വ്ളാഡിമിര്‍ പുതിന്‍....  (45 minutes ago)

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി.... നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍  (58 minutes ago)

ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍... ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്  (1 hour ago)

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കത്തില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വര്‍ക്കല നിഷ കൊലക്കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും കോടതി വിട്ടയച്ചു, മെഡിക്കല്‍  (1 hour ago)

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്ക്  (1 hour ago)

കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം....ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോകവേയാണ് അപകടം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം  (2 hours ago)

സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും.... ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്  (3 hours ago)

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത....രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (4 hours ago)

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (8 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (9 hours ago)

Malayali Vartha Recommends