മകളുടെ ചിത്രം പകര്‍ത്തരുതേ... പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി കോഹ്‌ലി- അനുഷ്‌ക ദമ്പതികള്‍

ക്രിക്കറ്റ് താരം വിരാട് കൊഹ് ലിക്കും നടി അനുഷ്‌ക ശര്‍മ്മയ്ക്കും ജനുവരി പതിനൊന്നിനാണ് പെണ്‍കുഞ്ഞ് പിറന്നത്. കോഹ് ലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. അനുഷ്‌കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നെന്നും കോഹ്ലി അറിയിച്ചിരുന്നു.
സുഹൃത്തുക്കള്‍, കുടുംബം, സഹപ്രവര്‍ത്തകര്‍, ആരാധകര്‍ തുടങ്ങി നിരവധിപേരാണ് സമൂഹമാധ്യമങ്ങള്‍ വഴി വിരുഷ്‌ക ദമ്പതികളെ അഭിനന്ദനം അറിയിച്ചത്. കുഞ്ഞിന്റെ ആദ്യ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.. എന്നാലിപ്പോൾ പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് ദമ്പതികള്‍.
മകളുടെ ചിത്രം പകര്‍ത്തരുതേ എന്ന അഭ്യര്‍ത്ഥനയുമായാണ് വിരുഷ്‌ക ദമ്പതികള്‍ രംഗത്തെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. സന്തോഷ വാര്‍ത്ത കോഹ്ലി തന്നെയാണ് ട്വിറ്ററിലുടെ പങ്കുവെച്ചത്.
മകളുടെ സ്വകാര്യതയെ ബഹുമാനിക്കണം, മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. കുഞ്ഞിന്റെ സ്വകാര്യത പരിരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിന് നിങ്ങളുടെ സഹായവും, പിന്തുണയും ആവശ്യമാണ് എന്ന് ദമ്പതികള്‍ പ്രസ്താവനയില്‍ പറഞ്ഞു
https://www.facebook.com/Malayalivartha