Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

'കുടുംബം നോക്കാനും മക്കളെ വളർത്താനും ഉള്ള ഉത്തരവാദിത്തങ്ങൾ മുഴുവനും ഭാര്യയുടെ തലയിൽ കെട്ടിവെച്ച്, കുടുംബത്തിന്റേതായ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായി സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് ഇറങ്ങിവരുന്ന ഏതൊരു ഭർത്താവിനും ഭാര്യയോട് ചോദിക്കാം നിനക്ക് എന്തിന്റെ കുറവാണ് ഞാൻ വരുത്തിയതെന്ന്...' കുറിപ്പ് പങ്കുവച്ച് ജോമോൾ ജോസഫ്

15 JANUARY 2021 12:37 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്നെറ്റ് എന്ന ഹ്രസ്വചിത്രം -പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്. ചിത്രത്തിനെ കുറിച്ച് പ്രതികരണങ്ങൾ വ്യക്തമാക്കി നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കുറിപ്പ് പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഫ്രീഡം അറ്റ് മിഡ്നെറ്റ് അഥവാ തലയിൽ മുണ്ടിട്ട് നടപ്പിലാക്കുന്ന പുരോഗമനം.
ഫ്രീഡം അറ്റ് മിഡ്നൈറ്റ് കണ്ടു. പലരും പറഞ്ഞതിൽ നിന്നും വിഭിന്നമായ ഒരു ആംഗിൾ ഞാനതിൽ കണ്ടു. ആ ഷോട്ട് ഫിലിം സദാചാര കുലസത്രീ വേർഷനെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ...  പുരോഗമന വാദികളായ, കപടസദാചാര വാദങ്ങളെ പൊളിച്ചെഴുതണം എന്ന് വാദിക്കുന്ന കുറെ സുഹൃത്തുക്കൾ എനിക്കുണ്ട്. മിക്കവരും വിവാഹിതരും കുടുംബജീവിതം നയിക്കുന്നവരുമാണ്. എന്നാൽ അവരിൽ പലരുംതന്നെ ലൈംഗീക സ്വാതന്ത്ര്യം എന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നവരും, ഭാര്യയല്ലാതെ മറ്റുപലരുമായും ലൈംഗീക ബന്ധവും റിലേഷൻഷിപ്പുകളും ഒക്കെ കൊണ്ടുപോകുന്നവരോ, ദീർഘകാലമായി മറ്റൊരാളുമായി ഡേറ്റിങ്ങിൽ കഴിയുന്നവരും ഒക്കെയാണ്.
ഇവിടെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്.

എന്തുകൊണ്ട് തനിക്ക് ഭാര്യയല്ലാതെ മറ്റൊരു ലൈംഗീക പങ്കാളികൂടെയുണ്ട് എന്നകാര്യം ഭാര്യയിൽ നിന്നും സമൂഹത്തിൽ നിന്നും അവർ മറച്ചുവെക്കുന്നു? ഭർത്താവെന്ന പ്രിവിലേജ് കൽപ്പിച്ചുനൽകുന്ന അധികാരങ്ങളുടെ ഭാഗമായി ലൈംഗീക സ്വാതന്ത്ര്യം അടക്കം പല സ്വാതന്ത്ര്യങ്ങളും പുരുഷൻമാർ മാത്രം കയ്യടക്കുകയും, അത്തരം പുരുഷൻമാർ പോലും സ്വന്തം ഭാര്യയെ സാമൂഹ്യ സദാചാര തിട്ടൂരങ്ങൾക്ക് വിധേയമായി തളച്ചിടുകയും ചെയ്യുന്നു?മിനിമം തന്റെ ഇടപെടലുകളെ കുറിച്ച് പോലും സ്വന്തം ഭാര്യയോട് തുറന്നുപറയാൻ മുതിരാതെ, താനിങ്ങനെയാണ് എന്നത് സ്വന്തം ഭാര്യയെ ബോധിപ്പിക്കാതെ കബളിപ്പിക്കാനും അവർ തയ്യാറാകുന്നു?

ഇതിനെയെല്ലാം പുരോഗമനം, സ്വാതന്ത്ര്യം എന്നീ പുതപ്പുകൾ കൊണ്ട് പൊതിയുമ്പോഴും, അവർ അവരുടെ ഭാര്യമാരെ ചതിക്കുകയാണ് എന്നതല്ലേ യാഥാർത്ഥ്യം? കുടുംബം നോക്കാനും മക്കളെ വളർത്താനും ഉള്ള ഉത്തരവാദിത്തങ്ങൾ മുഴുവനും ഭാര്യയുടെ തലയിൽ കെട്ടിവെച്ച്, കുടുംബത്തിന്റേതായ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായി സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് ഇറങ്ങിവരുന്ന ഏതൊരു ഭർത്താവിനും ഭാര്യയോട് ചോദിക്കാം നിനക്ക് എന്തിന്റെ കുറവാണ് ഞാൻ വരുത്തിയതെന്ന്. ആ ചോദിക്കുന്നവരുടെ കണ്ണുകളിൽ കാണാനാകാത്ത പല കുറവുകളും മറ്റുള്ള കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ കാണാനാകും..
പങ്കാളിയായ ഭാര്യക്കും മക്കൾക്കും നിങ്ങളിൽ നിന്നും ലഭിക്കേണ്ട ക്വാളിറ്റി ടൈം, കുട്ടികൾക്ക് ഒരച്ഛനെന്ന നിലയിൽ നഷ്ടപ്പെടുന്ന ലാളനകൾ, മക്കൾക്ക് അവരോടൊപ്പം കളിക്കാനായി അവർക്ക് കിട്ടാത്ത അച്ഛൻ, തീർത്താലും തീർത്താലും തീരാത്ത വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ നിങ്ങളിൽ നിന്നും ലഭിക്കേണ്ട പിന്തുണ, വീട്ടുത്തരവാദിത്തങ്ങൾ പാരസ്പര്യത്തോടെ ചെയ്തുതീർക്കുന്നതിൽ നിങ്ങൾ പരാജപ്പെടുന്നത്, ഇതിനൊക്കെയപ്പുറം യാതൊരു ഉളുപ്പുമില്ലാതെ ഭാര്യയുടെ മുഖത്ത് നോക്കി അവളോട് കളവുകൾ മാത്രം പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ട് അവളെ ചതിക്കുന്ന ചതിയുണ്ടല്ലോ സാറമ്മാരെ, ആ ചതി തന്നെയാണ് ഇതിലെ ഏറ്റവും ഭീകരമായ ആ ബ്ലാക് മാജിക്.

ചിലർ ചില മിനിമം കാര്യങ്ങൾ ഭാര്യമാര അറിയിക്കും, എനിക്കങ്ങനെ ഒരു സുഹൃത്തുണ്ട്, കേവലം സൌഹൃദം മാത്രമേ അവളുമായുള്ളൂ, ചിലർ പറയും യാത്ര പോകാനായി നിരവധി കൂട്ടുകാരിൽ ഒരാൾ മാത്രമാണ് അവൾ.. ചിലർക്ക് ഒരേ സമയം നിരവധി പങ്കാളികൾ. ചിലർ മിക്കമാസവും യാത്രകൾ പോകും, പക്ഷെ ആ യാത്രകളിലൊന്നും ഭാര്യയെയോ മക്കളെയോ കൂടെ കൂട്ടില്ല. പകരം മറ്റു സ്ത്രീകൾ മാറി ഈ യാത്രയുടെ ഭാഗമാകുകയോ, ഇതിന് മറയായി ചില സുഹൃത്തുക്കളെ കൂടി ബുദ്ധിപരമായി യാത്രയിലേക്ക് ആഡ് ചെയ്യുകയും ചെയ്യാനും ചിലർ മടിക്കില്ല.

ഇങ്ങനെ പുട്ടിന് പീര പോലെ ചില ചില കാര്യങ്ങൾ..
ചില ചില തുമ്പും വാലുകളും..
ചില ചില അർത്ഥ സത്യങ്ങളും..
എന്നാൽ എനിക്ക് അവൾ ലൈംഗീക പങ്കാളിയും കൂടിയാണ് എന്ന് നിങ്ങൾ ഭാര്യയോട് പറയാത്ത പക്ഷം, നിങ്ങൾ നിങ്ങളുടെ ഭാര്യയെ ചതിക്കുക തന്നെയാണ് പ്രിയ്യപ്പെട്ട സുഹൃത്തുക്കളേ..
"നിങ്ങൾക്കിവിടെ എന്തിന്റെ കുറവാ, മട്ടന് മട്ടനില്ലേ, ബിരിയാണിക്ക് ബിരിയാണിയില്ലേ, പട്ടുകുപ്പായത്തിന് പട്ടുകുപ്പായമില്ലേ... " കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്ന ഈ ഡയലോഗാണ് ഇത്തരം പുരോഗമന സിംഹങ്ങളുടെ മെയിൻ..

വ്യക്തി സ്വാതന്ത്ര്യവും ലൈംഗീക സ്വാതന്ത്ര്യവും നേടാനായി പുറപ്പെട്ടിറങ്ങുമ്പോൾ, തലയിൽ മുണ്ടിട്ട് പോകാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും നിങ്ങൾ കാണിക്കുക. വ്യക്തി സ്വാതന്ത്ര്യവും ലൈംഗീക സ്വാതന്ത്ര്യവും ചുരുക്കം ചിലരുടെ മാത്രം പ്രിവിലേജുകളല്ല, അവരുടെ ഭാര്യമാരും മക്കളും ഉൾപ്പെട്ട ഈ സമൂഹത്തിലെ എല്ലാ മനുഷ്യരുടേയും അവകാശം തന്നെയാണ് വ്യക്തി സ്വാതന്ത്ര്യവും ലൈംഗീക സ്വാതന്ത്ര്യവും.നോട്ട് - കുറെക്കാലം ഒരേയൊരു ഡേറ്റിങ് ഗ്രൂപ്പിൽ അംഗമായി തുടർന്നപ്പോൾ, നേരിട്ട് കണ്ടും കേട്ടും ബോധ്യം വന്ന പുരോഗമനത്തിന്റെ ഹോൾസെയിൽ ഡീലർമാരെയും, റീട്ടെയ്ലർമാരെയും കുറിച്ച് തന്നെയാണ് ഈ എഴുത്ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും  (2 minutes ago)

ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍  (10 minutes ago)

ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും  (22 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാനുള്ള നീക്കവുമായി പൊലീസ് രം​ഗത്ത്...  (30 minutes ago)

സൗദിയിൽ വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശിക്ക് ദാരുണാന്ത്യം  (33 minutes ago)

യുവാവ് കസ്റ്റഡിയിൽ....  (1 hour ago)

ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള ഇന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും...  (1 hour ago)

അപ്രതീക്ഷിത ധനസഹായം; കുടുംബത്തിൽ മംഗള കർമ്മങ്ങൾ!  (1 hour ago)

ഈരാറ്റുപേട്ടയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസ്... ഒരാൾ അറസ്റ്റിൽ  (2 hours ago)

സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും... ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം  (2 hours ago)

അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും.  (2 hours ago)

. ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും  (3 hours ago)

ബാങ്ക് ജീവനക്കാർ ഇന്ന് ​ പണിമുടക്കും  (3 hours ago)

വനിതാ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി നാറ്റ് സീവര്‍  (3 hours ago)

Malayali Vartha Recommends