ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കോഴിക്കോട് നഗരത്തിലെ പ്രധാന പാതകളിലും ജംക്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 20 മുതല്‍ 31 വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തി. എമര്‍ജന്‍സി വാഹനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് പാര്‍ക്കിങ് അനുവദിക്കില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ ലോക്ക് ചെയ്യുകയോ ക്രെയിന്‍ ഉപയോഗിച്ച് മാറ്റി ഉടമയില്‍ നിന്ന് തുക ഈടാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങളില്‍ (കാര്‍, ജീപ്പ് മുതലായവ) ഒറ്റയ്ക്ക് എത്തുന്നവര്‍ പരമാവധി പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും, ഒരുമിച്ച് പൂളിങ് രീതിയില്‍ (വാഹനങ്ങള്‍ പങ്കിട്ടുകൊണ്ട്) യാത്ര ചെയ്യുന്നത് ഉചിതമായിരിക്കുമെന്നും, ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി പൊതുജനങ്ങള്‍ ഈ നിര്‍ദേശം സ്വമേധയാ പാലിച്ചു പൊലീസിനോട് സഹകരിക്കണമെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























