Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സ്വിഫ്റ്റില്‍ പിന്നോട്ടില്ല, നിലപാടില്‍ ഉറച്ച് ബിജു പ്രഭാകര്‍; ആശങ്കകളുണ്ടെങ്കില്‍ മന്ത്രിതല ചര്‍ച്ചയുള്‍പ്പടെ നടത്താം; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും; ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ എംഡിയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ തുറന്ന് പറച്ചില്‍;

17 JANUARY 2021 11:54 AM IST
മലയാളി വാര്‍ത്ത

ജീവനക്കാരുടെ എതിര്‍പ്പ് ശക്തമാകുമ്പോഴും നിലപാടിലുറച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ഒരു വിഭാഗം പേര്‍ തനിക്കെതിരെ തെറ്റിധാരണ പരത്തിയതിനാലാണ് തുറന്ന് പറച്ചില്‍ വേണ്ടിവന്നതെന്ന് അദ്ദേഹം ഇന്ന് വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ എംഡിയെ ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചില്‍ നടത്തിയതെന്നും സ്വിഫ്റ്റില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംഡിയും യൂണിയനുകളും തമ്മില്‍ നാളെ ചര്‍ച്ച നടത്തും. എന്നാല്‍ സ്വിഫ്റ്റ് പി്ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതെ സമയം സ്വിഫ്റ്റിന്റെ പൂര്‍ണ്ണനിയന്ത്രണം കെഎസ്ആര്‍ടിസിക്കാണെന്നും എംഡി പറഞ്ഞു. ആശങ്കകളുണ്ടെങ്കില്‍ മന്ത്രിതല ചര്‍ച്ചയുള്‍പ്പടെ നടത്തുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേടില്‍ എംഡി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിന്റെ വിശദീകരണത്തിന് ശേഷമാകും തുടര്‍ നടപടി.

2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടി രൂപ കാണാതായ സംഭവത്തില്‍ അന്നത്തെ അക്കൗണ്ട്‌സ് മനേജറും ഇന്നത്തെ എക്‌സിക്ട്ടീവ് ഡയറക്ടറുമായ ശ്രീകുമാറിന് വീഴ്ചയുണ്ടായെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു. ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു.

കിഫ്ബി വഴിയുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നവീകരണ പദ്ധതിയെ യൂണിയനുകള്‍ എതിര്‍ത്തതാണ് കെഎസ്ആര്‍ടിസി എംഡിയുടെ രോഷത്തിന്റെയും തുറന്ന് പറച്ചിലന്റെയും കാരണം. സ്‌പെയര്‍പാര്‍ട്‌സ് വാാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും. 10 ശതമാനം ജീവനക്കാരെങ്കിലും തട്ടിപ്പുകാരാണെന്നും ഇന്നലെ ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സി.യിലെ അഞ്ചുശതമാനം ജീവനക്കാര്‍ ശമ്പളംവാങ്ങി ഡ്യൂട്ടിസമയത്ത് ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യാന്‍ പോകുന്നുവെന്ന് എം.ഡി. ബിജുപ്രഭാകറിന്റെ പരാമര്‍ശവും വിവാദമായിരുന്നു. ഇതോടെ ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിച്ചുവെന്നാരോപിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ചീഫ് ഓഫീസിലേക്ക് പ്രകടനം നടത്തി.

എന്നാല്‍, ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഒരുവിഭാഗം ചെയ്യുന്ന തെറ്റ് ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തതെന്നും ബിജു പ്രഭാകര്‍ വിശദീകരിച്ചു. അതെ സമയം ഇടതു-വലത് സംഘടനകള്‍ എം.ഡിക്കെതിരെ കൈകോര്‍ക്കുകയാണ്. ഇതെ സഹാചര്യം തന്നെയാണ് മുമ്പ് ടോമില്‍ തച്ചങ്കരി എം.ഡിയായിരുന്നപ്പോഴും ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഫിന്തുണയുണ്ടായിട്ടും കെ.എസ്.ആര്‍.ടി.സിയില്‍ ശുദ്ധികലശം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അന്നും സംഘടനകള്‍ എല്ലാം അദ്ദേഹത്തിന് എതിരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends