പൊന്നോമനകള്‍ കഴിക്കുന്നത് വിഷം കലര്‍ന്ന ഭക്ഷണങ്ങള്‍, സൂക്ഷിക്കുക... ഇനിയെങ്കിലും കുട്ടികളെ വിഷത്തില്‍ നിന്നും രക്ഷപ്പെടുത്താം

നിങ്ങള്‍ക്കും അഭിപ്രായം പറയാം. കുട്ടികളുടെ ഇഷ്ടവിഭവങ്ങളായ ഭക്ഷണങ്ങളെല്ലാം വിഷാംശം കലര്‍ന്നതാണോ? പുതുതലമുറ കഴിക്കുന്നത് വിഷം കലര്‍ന്ന ഭക്ഷണമാണെന്നത് എല്ലാവര്‍ക്കും പച്ചവെള്ളം പോലെ അറിയാം. കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായിരുന്നു മാഗി ന്യൂഡില്‍സ്. വ്യത്യസ്തമായ രുചി കൊണ്ടും വേറിട്ട മണം കൊണ്ടും കുട്ടികള്‍ക്ക് ന്യൂഡില്‍സ് ഏറെ പ്രിയങ്കര ഭക്ഷണമായി മാറി.
പക്ഷെ, ഇനി ന്യൂഡില്‍സ് കഴിക്കാന്‍ പറ്റില്ലെന്നതാണ് മറ്റൊന്ന്. മനുഷ്യര്‍ക്ക് ക്യാന്‍സര്‍ വരെ പിടിപ്പെടാന്‍ സാധ്യതയുള്ള ഭക്ഷണമാണ് ന്യൂഡില്‍സെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് വിദഗദ്ധര്‍ കണ്ടെത്തിയത്. മാറാരോഗം വരെ ന്യൂഡില്‍സിന്‍ നിന്നും പിടിപ്പെടാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അപകടകരമായ രസക്കൂട്ടുകളാണ് മാഗിയില്‍ ചേര്‍ത്തിരിക്കുന്നത്.
മാഗിയുടെ പരിശോധന തുടങ്ങിയതോടെ മറ്റ് ന്യൂഡില്‍സിനാണ് പണി കിട്ടിയത്. ന്യൂഡില്‍സിന്റെ മറ്റ് കമ്പനികളും പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, മക്രോണി, ഹെല്ത്ത് ഡ്രിങ്ക്‌സ് എന്നിവയും പരിശോധന നടത്തും. ഉല്പന്നങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, മാഗി നൂഡിസിന് രാജ്യവ്യാപക വിലക്ക് വന്നതോടെ മാഗിയുടെ ഉല്പാദനം കമ്പനി താല്ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍.
കര്‍ണാടക, ഹിമാചല്‍പ്രദേശ് തുടങ്ങി അഞ്ചിടങ്ങളിലാണ് മാഗി നൂഡില്‍സ് ഉല്പാദനം നടക്കുന്നത്. മാഗി നൂഡില്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ അമിതാഭ് ബച്ചന്, പ്രീതി സിന്റ, മാധുരി ദീക്ഷിത് എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്. മാഗിയില്‍ അടങ്ങിയിട്ടുള്ളത് എന്താണെന്ന് അവര്‍ അറിഞ്ഞിരിക്കില്ല. മാഗി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ പ്രചാരണം നല്കുന്ന ഉല്പന്നങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ അറിയാല്‍ താരങ്ങള്‍ ശ്രദ്ധിക്കണം. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അംഗീകാരമില്ലാതെ വിപണിയിലുള്ള ഉല്‍പന്നങ്ങള്‍ കണ്ടത്തൊനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇതൊന്നും കൂടാതെ മലയാളികളുടെ ഇഷ്ടവിഭമായി സന്‍വിച്ചും ബര്‍ഗറുമൊക്കെ മാറിയിരിക്കുകയാണ്. കൂടാതെ, കെഎഫ്‌സി, ചിക്കിങുമുണ്ട് ഇഷ്ടവിഭവങ്ങളില്‍. വലിയവരെ മാത്രം ഉദ്ദേശിച്ച് മുന്നോട്ട് കൊണ്ട് വന്ന ചിക്കന്‍ വിഭവങ്ങളില്‍ വിഷാംശം മാത്രമാണുള്ളത്. അത് കഴിക്കുന്ന കുട്ടികളും മുതിര്‍ന്നവരും ആരും ഇതിനെ പറ്റിയൊന്നും ഓര്‍ക്കാര്‍ പോലുമില്ല. ഏതായാലും ന്യൂഡില്‍സ് മാത്രമല്ല ഹോട്ടലുകളിലും ഉടനടി പരിശോധന നടത്തണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























