അവന്‍ വരും ബിജെപി അധികാരത്തിലേറും.

ഗുജറാത്തും പിടിക്കും.വേണ്ടി വന്നാല്‍ കേരളവും പിടിക്കും .ഇതാരാ പറയുന്നതെന്ന് നോക്കണേ . ബിജെപിയാണ് പറയുന്നത്. അവരുടെ ആകെ എടുത്ത് കാണിക്കാന്‍ പറ്റുന്ന മുഖമല്ലേ നരേന്ദ്ര മോദി. അദ്ദേഹം തന്നെ ആള്‍ക്കുട്ടത്തെ കാണുമ്പോള്‍ ഇതൊക്കെ അങ്ങ് പ്രഖ്യാപിക്കും. മാധ്യമങ്ങളുമായി സംവദിക്കുന്നത് ഇഷ്ടമല്ല.
മാധ്യമക്കാരൊരു ബല്ലാത്ത ജാതിയാണ്. എന്തെങ്കിലും ഒക്കെ ചോദിക്കും. അതിന് മറുപടി പറയണം. വല്ല വങ്കത്തരവും പറഞ്ഞാല്‍ പൊല്ലാപ്പാവും. അതു കൊണ്ട് പി ആര്‍ ഏജന്‍സി പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങും. എവിടെയെങ്കിലും തിരഞ്ഞെടുപ്പുണ്ടെങ്കില്‍ അവിടെ മോദിയുണ്ട്. റാലിയുണ്ട്. പ്രസംഗമുണ്ട്.
തിരെഞ്ഞെടുപ്പ് യോഗങ്ങള്‍ മോദിയുടെ തള്ള് യോഗങ്ങള്‍ എന്ന് ട്രാളി തുടങ്ങിയിട്ടുണ്ട്. കേട്ട ്‌കേട്ട് മടുത്തു . വീരസ്യങ്ങളും വീരഗാഥകളും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും അസഹ്യം. ഹിന്ദുത്വത്തിനായി വാദിക്കുന്ന ബിജെപി തുടക്കം മുതലേ മുസ്ലീം വിരുദ്ധരാണ്. ന്യൂനപക്ഷമായി മുസ്ലീംങ്ങളെ ബിജെപി പലവട്ടം പലരീതിയിക്ക് കുടുക്കിയിട്ടുണ്ട്. പല തിരഞ്ഞെടുപ്പുകളിലും മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമാണ്. കിട്ടാത്ത മുന്തിരി പുളിക്കും എന്നല്ല എനിക്ക് കിട്ടാത്തത് ചവിട്ടി കുഴയ്ക്കുമെന്നാണ് ബിജെപി ലൈന്‍.
മുസ്ലീം വോട്ടുകള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസിലേയ്ക്ക് പോകുമെന്നറിയാം . ഇപ്പോഴും ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ ചെറിയ വിശ്വാസം കാക്കുന്നുണ്ട്. ചിലയിടത്ത് മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമാണ്. തിരഞ്ഞെടുപ്പുകള്‍ എവിടെയുണ്ടെങ്കിലും അവിടെല്ലാം മോദിയുമുണ്ട്. മോദി എവിടെയുണ്ടോ അവിടെല്ലാം ഉവൈസിയുമുണ്ട്.
മുസ്ലീം മതാചാര്യനെന്നാണ് വെയ്പ്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയെ കൊണ്ടു നടക്കുന്ന മതപുരോഹിതന്‍. അതാണ് അശദുദ്ദീന്‍ ഉവൈസി. ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലാണ് വിളവെടുപ്പ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. അല്ലേല്‍ അതുവേണ്ട. എയും എംമും ഒക്കെ പറഞ്ഞു വരുമ്പോള്‍ സമയം കഴിയും.
മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ അദ്ദേഹം സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് ഉവൈസി നേരിട്ടെത്തും.ഇതിനിടയില്‍ അദ്ദേഹത്തിന് എവിടെ നിന്നെങ്കിലും കല്ലേറുണ്ടാകും. കല്ലേറ് സംഘപരിവാര്‍ സംഘടനകളുടെ പുറത്ത് കെട്ടി വെയ്ക്കും. മുസ്ലീം മനസുകളില്‍ ഹിന്ദു വിദ്വേഷത്തിന്റെ വിത്തുകള്‍ മുളപ്പിക്കും. പ്രാര്‍ത്ഥനയും കണ്ണീരും സങ്കടവുമൊക്കെ മേംപൊടി പോലെ ചേര്‍ക്കുന്ന പ്രസംഗങ്ങള്‍. കൂട്ടിന് പടച്ചോന്റ കിതാബിലെ ഓലകളും കൂടെ കൂടെ ഓതി പൊടിക്കും. ഒരു ശരാശരി മുസല്‍മാന് ഇതൊക്കെ പോരെ ഉവൈസിയുടെ പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യാന്‍.
ബിജെപി ആഗ്രഹിച്ചത് ഉവൈസി ചെയ്തു. മുസ്ലീം വോട്ടുകള്‍ ഉവൈസിയിലേയ്ക്ക് കേനദ്രീകരിക്കും. അതോടെ ജയിക്കാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടും. എന്നാല്‍ ഉവൈസിയുടെ സ്ഥാനാര്‍ത്ഥി ഒരിടത്തും ജയിക്കില്ല. ജയിക്കാനല്ലല്ലോ. ജയിപ്പിക്കാനല്ലേ അദ്ദേഹത്തിന്റെ വരവ് തന്നെ.
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിജെപി ജയിച്ചാല്‍ ഉവൈസി പിന്നെ അടുത്ത തിരഞ്ഞെടുപ്പു വരെ മിണ്ടാട്ടിമില്ല.
മുസ്ലീംങ്ങളെ ഉപയോഗിച്ചാണ് ബിജെപി അധികാരത്തില്‍ വരുന്നതെന്ന് പറഞ്ഞിരുന്നു, പണ്ട് നരേന്ദ്രമോദി. അതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയല്ലോ.പാവം മുസ്ലീംങ്ങളുണ്ടോ .ഇതറിയുന്നു. അവര്‍ മതത്തിനായി മത പണ്ഡിതന്റെ വാക്കുകളില്‍ വിശ്വസിക്കുന്നു. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രതീക്ഷ ഉവൈസിയെ പോലുള്ള മതം വിറ്റ് ജീവിക്കുന്നവരില്‍ തന്നെയാണ്.
ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ച ഗുജറാത്ത്, ഹരിയാന , ഉത്തര്‍പ്രദേശ് തുടങ്ങിയ എല്ലായിടത്തും ബിജെപി ഭരിക്കുന്നുണ്ട്. മോദിയും ഉവൈസിയും ഭായി ഭായിയാണ്. ജനം കാണാത്തപ്പോള്‍. ഹിന്ദുത്വ വല്‍ക്കരണത്തിന് എതിരെയാണ് ഉവൈസിയെങ്കില്‍ ബിജെപിയെ തോല്പിക്കാനായി എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കല്ലേ മുസ്ലീം വോട്ടുകള്‍ നല്‌കേണ്ടത്. അങ്ങനെയല്ലോ ബിജെപിയെ തോല്പിക്കാനാവൂ. അല്ലാതെ ബിജെപിയ്‌ക്കെതിരായ വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വാങ്ങിയിട്ടാല്‍ ആരു ജയിക്കുമെന്ന് എല്ലാവര്‍ക്കു മറിയാം. ഉവൈസിയുടെ തട്ടിപ്പ് പുറത്തു വന്നു തുടങ്ങി. ബിജെപിയുടെ തുടര്‍ ഭരണത്തിന് വഴിവെച്ചത് പോലും മുസ്ലീംങ്ങളുടെ സഹായമാണെന്ന് അന്ന് ആരൊക്കേയോ പറഞ്ഞിരുന്നു.
ഉവൈസിയേയും അദ്ദേഹത്തിന്റെ പിന്നിലുള്ള കപട മതപ്രചാരകരേയും ഗുജറാത്തില്‍ പഞ്ഞിക്കിടുമെന്നാണ് പറയുന്നത്. ഗുജറാത്തിലും ബിജെപിയെ ജയിപ്പിക്കാനായി ഉവൈസി എത്തിയിട്ടുണ്ട്. ബിജെപിയെ പറപ്പിക്കുമെന്ന് പറഞ്ഞു തന്നെയാണ് ഗുജറാത്തിലും കാല് കുത്തിയിരിക്കുന്നത്. മാധ്യമങ്ങള്‍ അത് തിരുത്തി കൊടുത്തു ബിജെപിയെ പറപ്പിക്കാനല്ല. ജയിപ്പിക്കാനാണ് നിങ്ങളുടെ വരവ് ഉപകാരപ്പെടുക. മോദിയുടെ ബുദ്ധിയല്ലേ ബുദ്ധി. മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കും. ഖാര്‍ഗെയുടെ രാവണ പ്രയോഗം എത്ര ശരി.
https://www.facebook.com/Malayalivartha